For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരമൂറും വിഷു പായസങ്ങള്‍..

By Sruthi K M
|

വിഷുവിന് സദ്യ ഒരുക്കുമ്പോള്‍ പായസം നിര്‍ബന്ധമാണ്. അവസാനം പായസം കൂടി കഴിക്കുമ്പോഴാണ് വിഷു സദ്യ പൂര്‍ണമാകുന്നത്. വ്യത്യസ്ത തരത്തിലുള്ള പായസങ്ങളുണ്ട്. അവരവര്‍ക്ക് ഇഷ്ടമുള്ള പായസം തിരഞ്ഞെടുത്ത് തയ്യാറാക്കുകയാണ് പതിവ്. ചിലര്‍ എളുപ്പം തയ്യാറാക്കാനാവുന്ന പായസം ഏതാണെന്ന് നോക്കി ഉണ്ടാക്കും.

<strong>വിഷുവിന് ചക്ക കൊണ്ടുള്ള വിഭവങ്ങള്‍</strong>വിഷുവിന് ചക്ക കൊണ്ടുള്ള വിഭവങ്ങള്‍

പായസം ഉണ്ടാക്കാന്‍ എല്ലാവര്‍ക്കും അറിയാമല്ലോ? വിഷുവിന് എന്ത് പായസം ഒരുക്കാനാണ് നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ പ്രത്യേകിച്ചൊന്നും തീരുമാനിച്ചിട്ടില്ലെങ്കില്‍ ചില മധുരമൂറുന്ന പായസങ്ങള്‍ ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്താം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി നോക്കാം..

പാല്‍ പായസം

പാല്‍ പായസം

അരലിറ്റര്‍ പാലില്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. പാല്‍ പതഞ്ഞാല്‍ അരിയും അരകപ്പ് പഞ്ചസാരയും ചേര്‍ത്ത് നന്നായി വേവിക്കുക. അരി വെന്തുകഴിയുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. എളുപ്പം പാല്‍ പായസം തയ്യാര്‍.

പരിപ്പ് പായസം

പരിപ്പ് പായസം

അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പനംചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി കഴിഞ്ഞാല്‍ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍ ചേര്‍ത്ത് ചൂടാക്കാം. ചൂടാക്കിയ നെയ്യും തേങ്ങാ കൊത്തും അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തതും ചേര്‍ക്കാം. അങ്ങനെ പായസം തയ്യാര്‍.

പയര്‍ പായസം

പയര്‍ പായസം

ആദ്യം കാല്‍ കപ്പ് ചെറുപയര്‍ വറുത്തെടുക്കാം. ഇതിലേക്ക് കട്ടിയുള്ള തേങ്ങാ പാല്‍ ചേര്‍ത്ത് പ്രെഷര്‍ കുക്കറില്‍ അഞ്ച് വിസില്‍ വരുന്നത് വരെ വയ്ക്കാം. മറ്റൊരു പാത്രത്തില്‍ പനംചക്കര വെള്ളം ഉപയോഗിച്ച് അലിയിച്ചെടുക്കാം.ഇതിലേക്ക് വേവിച്ച ചെറുപയര്‍ ചേര്‍ത്ത് പാകം ചെയ്യുക. ഇതിലേക്ക് വീണ്ടും തേങ്ങാപാല്‍ ചേര്‍ക്കാം. ഏലയ്ക്കയും ചേര്‍ക്കാം. നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുക്കാം. ഇത് തയ്യാറായ പായസത്തിലേക്ക് ചേര്‍ക്കാം.

സേമിയ പായസം

സേമിയ പായസം

നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുവെക്കുക. ഇതേ പാത്രത്തില്‍ സേമിയം വറുത്തെടുക്കുക. ബ്രൗണ്‍ കളര്‍ ആയാല്‍ ഒരു കപ്പ് വെള്ളവും മൂന്ന് കപ്പ് പാലും ഒഴിക്കാം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കാം. സേമിയം നന്നായി വെന്താല്‍ എടുത്തുവയക്കാം. ഇതിലേക്ക് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. പായസം തയ്യാര്‍.

മാങ്ങ പായസം

മാങ്ങ പായസം

പഴുത്ത മാങ്ങ കഷ്ണങ്ങളാക്കിവെക്കുക. കുക്കറില്‍ അഞ്ച് മിനിട്ട് ഇത് പാകം ആകാന്‍ വെയ്ക്കാം. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ ഇത് ചീട് പോകാന്‍ പുറത്ത് വയ്ക്കാം. എന്നിട്ട ഈ മാങ്ങ അരച്ചെടുക്കാം. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് പനംചക്കര അലിയിച്ചെടുക്കാം. നെയ്യും നട്‌സും തേങ്ങാ കഷ്ണവും മുന്തിരും വറുത്തുവയ്ക്കാം. ഇതേ പാത്രത്തില്‍ പേസ്റ്റാക്കിയ മാങ്ങ പനംചക്കര പേസ്റ്റ് എന്നിവ ചേര്‍ത്ത് ചൂടാക്കാം. അല്‍പം കഴിഞ്ഞ് തേങ്ങാ പാലും അഞ്ച് മിനിട്ട് കഴിഞ്ഞ് നെയ്യും ഉപ്പും ഏലയ്ക്ക പൊടിയും ഇഞ്ചി പൊടിയും ചേര്‍ക്കാം. പാകം ആയാല്‍ പായസം എടുത്ത് വച്ച് വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് വിതറാം. പായസം തയ്യാര്‍.

English summary

some easy payasam recipes for adding a sweet to your vishu

Payasam is a dish cooked for Vishu festival.Want to know about the recipes for Payasam? Please read this article.
Story first published: Monday, April 13, 2015, 13:15 [IST]
X
Desktop Bottom Promotion