For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ തൃതീയക്ക് ഓറഞ്ച് ബര്‍ഫി

ഓറഞ്ച് ബര്‍ഫി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും

By Lekhaka
|

ഏത് മധുരപലഹാരങ്ങള്‍ ഉണ്ടാക്കുമ്പോഴും പ്രധാന ചേരുവകള്‍ പാല്‍, പഞ്ചസാര തുടങ്ങിയവ ആയിരിക്കും . എന്നാല്‍ ഈ രീതിയില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പഴങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കാം. ഓറഞ്ച് ബര്‍ഫി അത്തരത്തില്‍ ഉണ്ടാക്കാവുന്ന സ്വാദിഷ്ഠമാര്‍ന്ന വിഭവങ്ങളില്‍ ഒന്നാണ്.

ഇത്തവണ അക്ഷയ തൃതീയ ദിനത്തിലെ പ്രത്യേക വിഭവമായി ഓറഞ്ച് ബര്‍ഫി തിരഞ്ഞെടുക്കാം.ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓറഞ്ച് ബര്‍ഫി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും

ചേരുവകള്‍

1. ഓറഞ്ച് -4 ( തൊലികളഞ്ഞ് അരിഞ്ഞത്)

2. മാവ്- 1 കപ്പ്

3. പാല് കുറുക്കിയത്- 500 ഗ്രാം

4 . ഓറഞ്ച് ജ്യൂസ്- 1 കപ്പ്

5. പാല്‍പൊടി- 1 കപ്പ്

6. ഉണങ്ങിയ പഴങ്ങള്‍- 2 ടേബിള്‍സ്പൂണ്‍( കശുവണ്ടി, ബാദാം, പിസ്ത തുടങ്ങിയവ നന്നായി അരിഞ്ഞത്)

7. നെയ്യ്- അര കപ്പ്

8. ഏലക്ക പൊടി- 1 ടീസ്പൂണ്‍

9. പഞ്ചസാര- ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം

1. ഓറഞ്ച് തൊലികളഞ്ഞ് കുരുവും നാരും കളഞ്ഞെടുക്കുക.

2. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക

ഇതിലേക്ക് മാവ്, പാല് കുറുക്കിയത്, പഞ്ചസാര, പാല്‍ പൊടി എന്നിവ ചേര്‍ക്കുക. നല്ല സുഗന്ധം വരുന്നത് വരെ ഈ മിശ്രിതം ഇളക്കുക.

3. ഇതിലേക്ക് കുറച്ച് ഓറഞ്ച് ജ്യൂസ്, വേര്‍തിരിച്ചെടുത്ത ഓറഞ്ച് അല്ലികള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക.

മിശ്രിതം നല്ല കട്ടിയായാല്‍ പാല്‍ ചേര്‍ക്കുക

4.മിശ്രിതത്തിന് മയം വന്നു കഴിഞ്ഞാല്‍ ഏലയ്ക്കാ പൊടി കൂടി ചേര്‍ത്തിട്ട് തീ അണയ്ക്കുക.

5. ഒരു പ്ലേറ്റില്‍ നെയ് പുരട്ടിയതിന് ശേഷം ഈ മിശ്രിതം അതില്‍ പരത്തുക.

തണുത്തതിന് ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.

ഓറഞ്ച് ബര്‍ബി തയ്യാര്‍.

English summary

Delicious Orange Barfi For Akshaya Tritiya

Delicious Orange Barfi For Akshaya Tritiya
Story first published: Wednesday, April 26, 2017, 12:40 [IST]
X
Desktop Bottom Promotion