For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടെന്‍സ്‌ഡ്‌ മില്‍ക്‌ കസ്‌റ്റാര്‍ഡ

|

മധുരം ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. പല തരത്തിലുള്ള മധുരങ്ങളുമുണ്ട്‌.

മദേഴ്‌സ്‌ ഡേയ്‌ക്ക്‌ അമ്മയ്‌ക്കായി എന്തെങ്കിലും തയ്യാറാക്കി കൊടുക്കണമെന്നുണ്ടോ. എങ്കില്‍ എളുപ്പിത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ്‌ കണ്ടെന്‍സ്‌ഡ്‌ മില്‍ക്‌ കസ്റ്റാര്‍ഡ്‌.

കണ്ടെന്‍സ്‌ഡ്‌ മില്‍ക്‌ കസ്റ്റാര്‍ഡ്‌ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

CUSTARD

പാല്‍-4 കപ്പ്‌
കണ്ടെന്‍സ്‌ഡ്‌ മില്‍ക്‌-അര ടിന്‍
വാനില എസന്‍സ്‌-അല്‍പം
മുട്ട-2
കറുവാപ്പട്ട പൊടിച്ചത്‌-അര ടീസ്‌പൂണ്‍
കസ്റ്റാര്‍ഡ്‌ പൗഡര്‍-1 ടീസ്‌പൂണ്‍
ഗ്രേറ്റഡ്‌ ചോക്ലേറ്റ്‌-അര കപ്പ്‌

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍ തിളപ്പിയ്‌ക്കുക. പാല്‍ 10 മിനിറ്റു തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്‌ക്ക്‌ കണ്ടെന്‍സ്‌ഡ്‌ മില്‍ക്‌ ഒഴിയ്‌ക്കുക. ഇത്‌ നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്‌ക്കുക.

കസ്‌റ്റാര്‍ഡ്‌ പൗഡര്‍, വാനില എസന്‍സ്‌, മുട്ട എന്നിവ ഒന്നിച്ച്‌ ഇളക്കുക. നല്ലപോലെ ഇത്‌ കൂട്ടിക്കലര്‍ത്തണം.

ഈ കൂട്ട്‌ തിളച്ചു കൊണ്ടിരിയ്‌ക്കുന്ന പാലിലേയ്‌ക്ക്‌ ഒഴിച്ചിളക്കണം. ഇത്‌ കുറഞ്ഞ തീയില്‍ വച്ച്‌ ഇളക്കണം.

കറുവാപ്പട്ട പൊടി ഇതിലേയ്‌ക്കിട്ട്‌ ഇളക്കി വാങ്ങുക.

തണുപ്പിച്ച്‌ ഉപയോഗിയ്‌ക്കാം.

English summary

Condensed Milk Custard

Mother's Day 2014 is the just 2 days away. So why not make some Mother's Day recipe, especially desserts.
Story first published: Saturday, May 10, 2014, 20:38 [IST]
X
Desktop Bottom Promotion