For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോക്കനട്ട് ലഡു തയ്യാറാക്കൂ

|

മധുരങ്ങളില്‍ പലര്‍ക്കും പ്രിയപ്പെട്ട ഒന്നായിരിയ്ക്കും ലഡു. ഇതു തന്നെ പല നിറത്തിലും പല തരത്തിലുമുണ്ട്.

ലഡു തേങ്ങ ഉപയോഗിച്ചും ഉണ്ടാക്കാം. കോക്കനട്ട് ലഡു എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ, ആര്‍ക്കു വേണമെങ്കിലും വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്.

Coconut Laddu

ശര്‍ക്കര പറാത്ത തയ്യാറാക്കാംശര്‍ക്കര പറാത്ത തയ്യാറാക്കാം

തേങ്ങ ചിരകിയത്-2 കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്-2 കപ്പ്
പഞ്ചസാര-1 കപ്പ്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
ബദാം-5
ബട്ടര്‍-1 ടീസ്പൂണ്‍

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ കണ്ടെന്‍സ്ഡ് മില്‍ക് തിളപ്പിയ്ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്ക്ണം. 10 മിനിറ്റോളം ഇത് ചൂടാക്കണം.

ഇതിലേയ്ക്ക് ചിരകിയ തേങ്ങ ചേര്‍ത്തിളക്കണം. പാല്‍ മുഴുവന്‍ തേങ്ങ വലിച്ചെടുക്കുന്നതു വരെ ഇളക്കുക. പിന്നീട് പഞ്ചസാരയു ചേര്‍ത്ത് ഇളക്കണം. പാല്‍ പൂര്‍ണമായും വറ്റിക്കഴിയുന്നതു വരെ ഇളക്കുക.

എലയ്ക്കപ്പൊടി ഇതില്‍ ചേര്‍ത്തിളക്കുക.

മിശ്രിതം തണുത്തു കഴിയുമ്പോള്‍ കയ്യില്‍ അല്‍പം ബട്ടര്‍ പുരട്ടി ഇത് ലഡുവിന്റെ രൂപത്തില്‍ ഉരുട്ടിയെടുക്കുക.

സ്വാദേറിയ കോക്കനട്ട് ലഡു തയ്യാര്‍.

Read more about: sweet മധുരം
English summary

Coconut Laddu Recipe

Coconut ladoo with condensed milk is a delicious Navratri vrat recipe which is quick and tastes yummy too!
Story first published: Monday, April 7, 2014, 15:16 [IST]
X
Desktop Bottom Promotion