For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊക്കോ കോക്കനട്ട് ബര്‍ഫി

|

ബര്‍ഫി മധുരങ്ങളില്‍ പ്രസിദ്ധമാണ്. പല തരത്തിലും ഇതുണ്ടാക്കാം.

ചോക്കലേറ്റിന്റെ പ്രധാന ചേരുവയായ കൊക്കോ ഉപയോഗിച്ചും ബര്‍ഫിയുണ്ടാക്കാം. കൊക്കോയും നാളികേരവുമാണ് ഇവിടെ ചേരുവകള്‍.

കൊക്കോ, നാളികേരം എന്നിവയുപയോഗിച്ച് കൊക്കോ കോക്കനട്ട് ബര്‍ഫി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

coconut burfi

തേങ്ങ ചിരകിയത്-1 കപ്പ്
കൊക്കോ- 1 കപ്പ്
പാല്‍- 1 കപ്പ്
പാല്‍പ്പൊടി- 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-1 കപ്പ്
ഏലയ്ക്ക-അര ടീസ്പൂണ്‍
നെയ്യ്- 5 ടേബിള്‍ സ്പൂണ്‍

ഒരു പാനില്‍ അല്‍പം നെയ്യു ചൂടാക്കി തേങ്ങ ചെറുതായി ചുവക്കും വരെ വറുക്കുക.

മറ്റൊരു പാന്‍ ചൂടാക്കി കൊക്കോ, പഞ്ചസാര എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കുക.

അല്‍പം കഴിഞ്ഞ് ഇതിലേയ്ക്ക് തേങ്ങ ചേര്‍ത്തിളക്കണം. പാലും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് പാല്‍പ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തിളക്കുക.

ഒരു പ്ലേറ്റില്‍ ബാ്ക്കിയുള്ള നെയ്യു പുരട്ടുക. ഇതിലേയ്ക്ക് മിശ്രിതം പകര്‍ത്തുക. ഇത് നല്ലപോലെ പരത്തണം.

ഇത് ചെറിയ ഉരുളകളാക്കുകയോ സ്‌ക്വയര്‍ ആയി മുറിയ്ക്കുകയോ ചെയ്യാം.

കൊക്കോ കോക്കനട്ട് ബര്‍ഫി തയ്യാര്‍.

Read more about: sweet മധുരം
English summary

Cocoa Coconut Burfi Recipe

Take a look at the sweet recipes with cocoa and coconut for this festival. Try this coconut sweet barfi recipe.
Story first published: Monday, August 24, 2015, 16:00 [IST]
X
Desktop Bottom Promotion