For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന്‌ തരിഗോതമ്പു പായസം

|

ഓണത്തിന്‌ ചടങ്ങുകളേക്കാള്‍ പ്രധാനം ഓണസദ്യയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പൂവിളിയും ഓണക്കോടിയുമെല്ലാം ഓണത്തിന്റെ ഭാഗമാണെങ്കിലും ഓണസദ്യ ഏറെ പ്രധാനം തന്നെയാണ്‌.

സദ്യയ്‌ക്കു പായസവും പ്രധാനം. വിവിധ തരം പായസങ്ങളുണ്ട്‌.

തരി ഗോതമ്പ്‌ അഥവാ റവ ഗോതമ്പ്‌ ഉപയോഗിച്ചാണ്‌ ഈ പായസമുണ്ടാക്കുന്നത്‌.

payasam

തരിഗോതമ്പ്‌-കാല്‍കിലോ
ശര്‍ക്കര-അരക്കിലോ
തേങ്ങയുടെ ഒന്നാംപാല്‍-1 കപ്പ്‌
രണ്ടാംപാല്‍-1 കപ്പ്‌
നെയ്യ്‌
ഏലയ്‌ക്കാ പൊടിച്ചത്‌
കശുവണ്ടിപ്പരിപ്പ്‌
ഉണക്കമുന്തിരി

ഗോതമ്പ്‌ നെയ്യില്‍ അല്‍പം വറക്കുക. ഇത്‌ പിന്നീട്‌ വെള്ളം ചേര്‍ത്തു വേവിയ്‌ക്കണം.

ശര്‍ക്കരയില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്‌ ഇത്‌ അരച്ചെടുക്കുക.

ഈ ശര്‍ക്കരപ്പാനി വെന്ത ഗോതമ്പില്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്കു രണ്ടാംപാല്‍ ചേര്‍ത്തിളക്കണം. ഓണത്തിന്റെ സദ്യവട്ടങ്ങളിലേക്ക്.......

ഇത്‌ തിളച്ച്‌ അല്‍പം വറ്റുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്‌ ഇളക്കുക. തിളച്ചു വരുമ്പോഴേയ്‌ക്കും വാങ്ങി വയ്‌ക്കാം. ഏലയ്‌ക്കാപൊടിച്ചതും ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്‌ എന്നിവ നെയ്യില്‍ മൂപ്പിച്ചതും ചേര്‍ത്ത്‌ പായസത്തില്‍ ചേര്‍ത്തിളക്കാം.

ഓണം, തരി ഗോതമ്പു പായസം, പാചകം, മധുരം

English summary

Broken Wheat Payasam For Onam

Here is a tasty and different sweet recipe for onam. broken wheat payasam. Read and try this recipe,
X
Desktop Bottom Promotion