ബനാന ഹല്‍വ തയ്യാറാക്കാം

Posted By:
Subscribe to Boldsky

ഹല്‍വ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുക നല്ല കോഴിക്കോടന്‍ ഹല്‍വയാണ്. പക്ഷേ ഇത്തവണ നല്ല സ്വാദിഷ്ഠമായ ബനാന ഹല്‍വ വീട്ടില്‍ തയ്യാറാക്കാം. നേന്ത്രപ്പഴം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഹല്‍വയാണ് ഇത്. നല്ല പഴുത്ത നേന്ത്രപ്പഴം തന്നെ തിരഞ്ഞെടുക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മധുരമായതിനാല്‍ കുട്ടികള്‍ക്കെല്ലാം വളരെ ഇഷ്ടവുമായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്ക്കും കഴിയ്ക്കാന്‍ പാകത്തില്‍ ഈ ഹല്‍വ തയ്യാറാക്കാം. എങ്ങനെ ബനാന ഹല്‍വ തയ്യാറാക്കാം എന്ന് നോക്കാം.

banana halwa recipe

ആവശ്യമുള്ള സാധനങ്ങള്‍

നേന്ത്രപ്പഴം- 1

പഞ്ചസാര- കാല്‍ക്കപ്പ്

നെയ്യ്- 2 ടേബിള്‍ സ്പൂണ്‍

ബദാം- 3 ടേബിള്‍ സ്പൂണ്‍

ഏലക്കായ പൊടിച്ചത്-കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വാഴപ്പഴം നല്ലതു പോലെ ഉടച്ചെടുക്കുക. അതിനു ശേഷം അത് മാറ്റി വെയ്ക്കാം. പിന്നീട് നോണ്‍സ്റ്റിക് പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബദാം ചെറിയ കഷ്ണമാക്കിയത് ഇട്ട് ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഇളക്കുക.

ബദാം മാറ്റിയതിനു ശേഷം ബാക്കിയുള്ള നെയ് കൂടെ ചേര്‍ത്ത് അതിലേക്ക് വാഴപ്പഴം ഇട്ട് ഇളക്കുക. ശേഷം പഞ്ചസാര മിക്‌സ് ചെയ്യാം. ഇത് നല്ല കട്ടിയാവുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പിന്നീട് ഒരു ടീസ്പൂണ്‍ നെയ് കൂടി ചേര്‍ക്കാം. ഇത് വീണ്ടും ഹല്‍വ പാകമാകുന്നതു വരെ ഇളക്കുക. ഇതിലേക്ക് അല്‍പം ഏലയ്ക്കപ്പൊടി ചേര്‍ക്കാം. ഹല്‍വ പരുവം കിട്ടുന്ന പാത്രത്തിലേക്ക് മാറ്റാം. ശേഷം മുകള്‍ ഭാഗം മിനുസമാക്കി തണുത്ത ശേഷം കഷ്ണമാക്കി കഴിയ്ക്കാം.

English summary

banana halwa recipe

Take a look how to prepare banana halwa, read to know more.
Story first published: Saturday, October 22, 2016, 15:00 [IST]
Please Wait while comments are loading...
Subscribe Newsletter