For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശ ചതുര്‍ത്ഥിയ്ക്ക് ബദാം ലഡു

ഗണേശ ചതുര്‍ത്ഥിയ്ക്ക് ബദാം ലഡു

|

ഗണപതിയ്ക്ക് ലഡുവിനോടു പ്രത്യേക ഇഷ്ടമുണ്ടെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെയാണ് ഗണപതിയ്ക്കുള്ള പൂജാദ്രവ്യങ്ങളില്‍ ലഡുവിന് പ്രധാന സ്ഥാനമുള്ളതും.

ഈ ഗണേശ ചതുര്‍ത്ഥിയ്ക്ക് ബദാം ലഡുവുണ്ടാക്കി നോക്കൂ. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പവുമാണ്.

Badam Laddu

ബദാം-200 ഗ്രാം
പഞ്ചസാര-50 ഗ്രാം
ഏലയ്ക്ക-4
നെയ്യ്-100 ഗ്ര്ാം
അല്‍പം ബദാം നുറുക്കിയത്

ബദാം വെള്ളത്തില്‍ 5 മിനറ്റു തിളപ്പിയ്ക്കുക. ഇതിന്റെ തൊലി നീക്കിയ ശേഷം ഇത് ചെറുതായി പൊടിയ്ക്കുക. വല്ലാതെ പൊടിയാകരുത്.

ഒരു പാനില്‍ നെയ്യു തിളപ്പിയ്ക്കുക. ഇതില്‍ ഈ ബദം ഇട്ട് ഇളക്കുക. ഇത് അല്‍പനേരം നല്ലപോലെ ഇളക്കണം.

ഇതിലേയ്ക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക കഷ്ണങ്ങളാക്കിയ ബദാം ചേര്‍ത്തിളക്കുക.

ഈ മിശ്രിതം തണുത്ത ശേഷം കൈ കൊണ്ട് ചെറിയ ഉരുളകളായി ഉരുട്ടുക.

ബദാം ലഡു തയ്യാര്‍.

English summary

Badam Laddu For Ganesh Chaturthi

Badam ladoo is prepared with grated nuts like almonds and cashew. It is literally dripping in ghee and Lord Ganesha loves it.
X
Desktop Bottom Promotion