For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിക്ക് ഗോതമ്പു ഹല്‍വ

|

നവരാത്രിയ്ക്ക് മധുരം കഴിയ്ക്കുന്നത് പതിവാണ്. ഇത്തരം പതിവുകളും ചടങ്ങുകളും കേരളത്തില്‍ കുറവെങ്കിലും നവരാത്രി ആഘോഷമായി കൊണ്ടാടുന്ന മറ്റു സംസ്ഥാനങ്ങളിലിത് പതിവാണ്.

Atta Halwa

മധുരം പുറത്തു നിന്നും വാങ്ങണമെന്നില്ല. അല്‍പമൊന്നു ബുദ്ധിമുട്ടാന്‍ തയ്യാറെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു മധുരമിതാ, ഹല്‍വ, അതും ഗോതമ്പു കൊണ്ട്. ആരോഗ്യകരമാണെന്നു മാത്രമല്ല, ഉണ്ടാക്കാന്‍ എളുപ്പവുമാണ്.

ഗോതമ്പുപൊടി-2 കപ്പ്
പഞ്ചസാര-2 കപ്പ്
ഏലയ്ക്ക-4
കശുവണ്ടിപ്പരിപ്പ്-7
ബദാം-5
ഉണക്കമുന്തിരി-5
നെയ്യ്-1 കപ്പ്
വെള്ളം-1 കപ്പ്

ചുവട് കട്ടിയുള്ള ഒരു പാത്രം നല്ലപോലെ ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിയ്ക്കുക. നെയ്യും ചൂടാകുമ്പോള്‍ ഇതിലേക്ക് ഗോതമ്പുമാവ് ചേര്‍ത്ത് നല്ലപോലെ ഇളക്കണം. കുറഞ്ഞ ചൂടില്‍ നല്ലപോലെ ഇളക്കിക്കൊടുത്തു വേണം ചൂടാക്കാന്‍. ഗോതമ്പുപൊടി ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. എന്നാല്‍ കരിയരുത്.

ഇതിലേക്ക് കുറേശെ വെള്ളമൊഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം മാവില്‍ ചേര്‍ന്ന് മിശ്രിതമാകുന്നതു വരെ ഇളക്കണം. കട്ട പിടിക്കാതെ ശ്രദ്ധിക്കുകയും വേണം. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടു ഇളക്കണം. ഹല്‍വ പരുവത്തിലാകുമ്പോള്‍ വാങ്ങിവയ്ക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും ബദാം, ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവയും ചേര്‍ക്കാം.

ചൂടോടെയോ അല്ലാതെയോ കഴിയ്ക്കാം.

English summary

Cooking, Recipe, Sweet, Atta Halwa, Taste, പാചകം, മധുരം, ഗോതമ്പുഹല്‍വ, പാചകം, സ്വാദ്

Halwa is a traditional Indian sweet dish that is prepared in almost all the occasions. Be it a big or a small festival, you cannot serve a feast without adding a spoonful of halwa
X
Desktop Bottom Promotion