Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബാച്ചിലേഴ്സിന് സ്വീറ്റ് ആന്റ് സോര്‍ നൂഡില്‍സ്
ഭക്ഷണകാര്യത്തില്‍ ബാച്ചിലേഴ്സിന് ബുദ്ധിമുട്ടുകളേറും. തനിയെ പാചകം ചെയ്തു കഴിയ്ക്കുവാന്‍ കാര്യമായ പാചകമറിയാത്ത പ്രശ്നം ഒരു വശത്ത്. ഇതിനായുള്ള ബുദ്ധിമുട്ടും സമയക്കുറവുമെല്ലാം മറു വശത്തും.
പലപ്പോഴും റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങളും നൂഡില്‍സ്, കോണ്‍ഫ്ളെക്സ് പോലുള്ള ഭക്ഷണസാധനങ്ങളുമായിരിക്കും ഇവര്‍ക്ക് രക്ഷയായി എത്തുക.
ദിവസവും ഒരേ സ്വാദില്‍ നൂഡില്‍സ് കഴിച്ചു മടുത്തുവെങ്കില്‍ വ്യത്യസ്തമായ ഒരു നൂഡില്‍സ് പാചകക്കുറിപ്പിതാ, സ്വീറ്റ് ആന്റ് സോര്‍ നൂഡില്‍സ്.

നൂഡില്‍സ്-500 ഗ്രാം
സവാള-1
തക്കാളി-1
ക്യാരറ്റ്-1
പീസ്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-1
സോയാസോസ്-1 ടീസ്പൂണ്‍
പഞ്ചസാര-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍
എണ്ണ
വെള്ളം
ഒരു പാനില്‍ അല്പം എണ്ണയൊഴിയ്ക്കുക. ഇത് ചൂടായിക്കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിയ്ക്കുന്ന സവാളയിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക.
ഇതിലേക്ക് പച്ചമുളകു ചേര്‍ത്തിളക്കുക. ഇതും നല്ല പോലെ വഴറ്റണം. ഇതിലേക്ക് തക്കാളി ചേര്‍ത്തിളക്കുക. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ പീസും ക്യാരറ്റും ഇതിലേക്കു ചേര്‍ക്കണം. ഇതും അഞ്ചു മിനിറ്റോളം വേവിയ്ക്കുക.
ഇതിലേക്ക് നൂഡില്‍സ് ചേര്‍ത്തിളക്കുക. നൂഡില്‍സ് വെന്തു തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍്ത്തിളക്കണം. നൂഡില്‍സ് നല്ലപോലെ വെന്ത് വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ സോയാസോസ്, ചെറുനാരങ്ങാനീര് എ്ന്നിവ ചേര്‍ത്തിളക്കണം.
സ്വീറ്റ് ആന്റ് സോര്‍ നൂഡില്‍സ് തയ്യാര്‍. ഇത് ചൂടാറും മുന്‍പ് കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
