Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കരിക്കിന് വെള്ളം കൊണ്ട് സുനന്ദിനിയുണ്ടാക്കൂ
കരിക്കിന് വെള്ളം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മാലിന്യവും രാസവസ്തുക്കളും കലരാനിടയില്ലാത്ത തികച്ചും പ്രകൃതിദത്തമായ പാനീയമെന്നു പറയാം.
ക്ഷീണിച്ചു തളര്‍ന്നു വരുമ്പോള്‍ കരിക്കിന് വെള്ളം കുടിച്ചു നോക്കൂ, ക്ഷീണം ക്ഷണനേരം കൊണ്ട് പമ്പ കടക്കുന്നതു കാണാം. ഇതിനു പുറമേ ഛര്‍ദി, വയറിളക്കം തുടങ്ങിയ ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണിത്.
കരിക്കിന് വെള്ളത്തിന് അല്പം വ്യത്യസ്തമായ രുചി നല്കുന്ന ഒരു പാനീയമാണ് സുനന്ദിനി. മല്ലിയില, പുതിന എന്നിങ്ങനെ ഒരു പിടി സാധനങ്ങള്‍ ചേര്‍ത്ത് സുനന്ദിനി തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

കരിക്ക്-2
മല്ലിയില അരിഞ്ഞത്-1 സ്പൂണ്‍
പുതിനയില- 2 സ്പൂണ്‍
നാരകത്തിന്റെ ഇല-1
പച്ചമുളക്-2 (കുരു നീക്കിയത്)
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
മുഴുവന്‍ മല്ലി-അര ടീസ്പൂണ്‍
കുരുമുളക് ചതച്ചത്-കാല് സ്പൂണ്‍
കായം-ഒരു നുള്ള്
ശര്‍ക്കര-അല്പം സ്വാദിന്
റോക്ക് സാള്‍ട്ട്-അല്പം
കായമടക്കമുള്ള എല്ലാ മസാലകളും എണ്ണ ചേര്‍ക്കാതെ ചൂടാക്കി പൊടിയ്ക്കുക.
കരിക്കിന് വെള്ളത്തില്‍ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ഇതിലേക്ക് പൊടിച്ചു വച്ച മസാലയും ചേര്‍ക്കണം. നാരകത്തിന്റെ ഇല അവസാനം ചേര്‍ത്താല്‍ മതിയാകും.
ഇത് അരിച്ചെടുത്ത് മണ്കലത്തില് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം.
ഔഷധഗുണം കൂടിയുള്ള ഒരു പാനീയമാണ് സുനന്ദിനി. വയറിന്റെ അസ്വസ്ഥതകള്‍ മാറ്റാനും അത്യുത്തമം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
