Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ചൂട് പമ്പ കടക്കും; വേനല്‍ച്ചൂടിനെ വെല്ലാന്‍ ഒരു അടിപൊളി ബനാന മില്‍ക്ക് ഷെയ്ക്ക്
വേനല്‍ച്ചൂടില്‍ എത്ര വെള്ളം കുടിച്ചാലും ദാഹം മാറുന്നില്ലെന്നത് എല്ലാവരുടെയും പരാതിയാണ്. വേനലില്‍ വെറും വെള്ളത്തേക്കാള്‍ ആശ്വാസം നല്‍കുക മോരുംവെള്ളമോ നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ ഒക്കെയാണ്. ശരീരത്തിന് കുളിര്‍മ്മ നല്‍കാനും ചൂട് മൂലമുള്ള ക്ഷീണമകറ്റാനും ഇവ ബെസ്റ്റാണ്.

പലതരത്തിലുള്ള ജ്യൂസുകളും ഷെയ്ക്കുകളും ഒക്കെ പരീക്ഷിക്കാന്‍ പറ്റിയ കാലം കൂടിയാണ് വേനല്‍ക്കാലം. ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ ഒരു ഗ്ലാസ് ഷെയ്ക്കോ ജ്യൂസോ കുടിച്ചാല്‍ വിശപ്പും ദാഹവും പമ്പ കടക്കും. അപ്പോള്‍ ഇത്തവണ ഒരു അടിപൊളി ബനാന മില്‍ക്ക് ഷേയ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
*പഴുത്ത പഴം- രണ്ടെണ്ണം
*കശുവണ്ടി - 20 (വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചത്)
*ഈന്തപ്പഴം - നാലെണ്ണം കുരു കളഞ്ഞത്
*ഏലയ്ക്കാപ്പൊടി അല്ലെങ്കില്‍ കറുവപ്പട്ട പൊടി - കാല് ടീസ്പൂണ്‍
*വാനില എസ്സെന്‍സ് - 1 ടീസ്പൂണ്‍
*തണുപ്പിച്ചതോ, ഐസ് ആക്കിയതോ ആയ പാല് - ഒന്നരക്കപ്പ്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേയ്ക്ക് വെള്ളത്തില്‍ കുതിര്‍ത്ത കശുവണ്ടി, പഴം, ഈന്തപ്പഴം, വാനില എസ്സെന്‍സ്, ഏലയ്ക്ക അല്ലെങ്കില്‍ കറുവപ്പട്ട പൊടി, തണുപ്പിച്ചതോ ഐസ് ആക്കിയതോ ആയ പാല് എന്നിവ ചേര്‍ത്ത് എല്ലാം നല്ലവണ്ണം അരയുന്ന വിധത്തില്‍ ബ്ലെന്‍ഡ് ചെയ്ത് എടുക്കുക. ബനാന മില്‍ക്ക് ഷെയ്ക്ക് തയ്യാര്‍.
ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ രീതിയിലാണ് ഇവിടെ ബനാന മില്‍ക്ക് ഷെയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. പഞ്ചസാരയ്ക്ക് പകരമാണ് ഈന്തപ്പഴം ഉപയോഗിച്ചിരിക്കുന്നത്. പഞ്ചസാര വേണമെന്നുള്ളവര്‍ക്ക് അത് ചേര്‍ക്കാം. മാത്രമല്ല ഈന്തപ്പഴം ചേര്‍ക്കുന്നതിലൂടെ ഷെയ്ക്കിന്റെ നിറവും ചോക്ലേറ്റ് നിറമാകും. കശുവണ്ടി കുതിര്‍ത്ത് ചേര്‍ക്കുന്നതിന് പകരം ഫ്രഷ് ക്രീമോ ഐസ്ക്രീമോ ഉപയോഗിക്കാം.
പാല് ഉപയോഗിക്കാത്തവര്‍ക്ക് ബദാം മില്‍ക്ക് ഉപയോഗിച്ചും ഈ ഷെയ്ക്ക് തയ്യാറാക്കാം. ഇതിനായി ബദാം നാലുമുതല്‍ ആറുമണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. ശേഷം അതിന്റെ തൊലി കളഞ്ഞ് തണുത്ത വെള്ളത്തില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്്ക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഷെയ്ക്ക് തയ്യാറാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
