Latest Updates
-
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ?
ചൂട് പമ്പ കടക്കും; വേനല്‍ച്ചൂടിനെ വെല്ലാന്‍ ഒരു അടിപൊളി ബനാന മില്‍ക്ക് ഷെയ്ക്ക്
വേനല്‍ച്ചൂടില്‍ എത്ര വെള്ളം കുടിച്ചാലും ദാഹം മാറുന്നില്ലെന്നത് എല്ലാവരുടെയും പരാതിയാണ്. വേനലില്‍ വെറും വെള്ളത്തേക്കാള്‍ ആശ്വാസം നല്‍കുക മോരുംവെള്ളമോ നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ ഒക്കെയാണ്. ശരീരത്തിന് കുളിര്‍മ്മ നല്‍കാനും ചൂട് മൂലമുള്ള ക്ഷീണമകറ്റാനും ഇവ ബെസ്റ്റാണ്.

പലതരത്തിലുള്ള ജ്യൂസുകളും ഷെയ്ക്കുകളും ഒക്കെ പരീക്ഷിക്കാന്‍ പറ്റിയ കാലം കൂടിയാണ് വേനല്‍ക്കാലം. ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ ഒരു ഗ്ലാസ് ഷെയ്ക്കോ ജ്യൂസോ കുടിച്ചാല്‍ വിശപ്പും ദാഹവും പമ്പ കടക്കും. അപ്പോള്‍ ഇത്തവണ ഒരു അടിപൊളി ബനാന മില്‍ക്ക് ഷേയ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
*പഴുത്ത പഴം- രണ്ടെണ്ണം
*കശുവണ്ടി - 20 (വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചത്)
*ഈന്തപ്പഴം - നാലെണ്ണം കുരു കളഞ്ഞത്
*ഏലയ്ക്കാപ്പൊടി അല്ലെങ്കില്‍ കറുവപ്പട്ട പൊടി - കാല് ടീസ്പൂണ്‍
*വാനില എസ്സെന്‍സ് - 1 ടീസ്പൂണ്‍
*തണുപ്പിച്ചതോ, ഐസ് ആക്കിയതോ ആയ പാല് - ഒന്നരക്കപ്പ്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേയ്ക്ക് വെള്ളത്തില്‍ കുതിര്‍ത്ത കശുവണ്ടി, പഴം, ഈന്തപ്പഴം, വാനില എസ്സെന്‍സ്, ഏലയ്ക്ക അല്ലെങ്കില്‍ കറുവപ്പട്ട പൊടി, തണുപ്പിച്ചതോ ഐസ് ആക്കിയതോ ആയ പാല് എന്നിവ ചേര്‍ത്ത് എല്ലാം നല്ലവണ്ണം അരയുന്ന വിധത്തില്‍ ബ്ലെന്‍ഡ് ചെയ്ത് എടുക്കുക. ബനാന മില്‍ക്ക് ഷെയ്ക്ക് തയ്യാര്‍.
ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ രീതിയിലാണ് ഇവിടെ ബനാന മില്‍ക്ക് ഷെയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. പഞ്ചസാരയ്ക്ക് പകരമാണ് ഈന്തപ്പഴം ഉപയോഗിച്ചിരിക്കുന്നത്. പഞ്ചസാര വേണമെന്നുള്ളവര്‍ക്ക് അത് ചേര്‍ക്കാം. മാത്രമല്ല ഈന്തപ്പഴം ചേര്‍ക്കുന്നതിലൂടെ ഷെയ്ക്കിന്റെ നിറവും ചോക്ലേറ്റ് നിറമാകും. കശുവണ്ടി കുതിര്‍ത്ത് ചേര്‍ക്കുന്നതിന് പകരം ഫ്രഷ് ക്രീമോ ഐസ്ക്രീമോ ഉപയോഗിക്കാം.
പാല് ഉപയോഗിക്കാത്തവര്‍ക്ക് ബദാം മില്‍ക്ക് ഉപയോഗിച്ചും ഈ ഷെയ്ക്ക് തയ്യാറാക്കാം. ഇതിനായി ബദാം നാലുമുതല്‍ ആറുമണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. ശേഷം അതിന്റെ തൊലി കളഞ്ഞ് തണുത്ത വെള്ളത്തില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്്ക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഷെയ്ക്ക് തയ്യാറാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
