Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
നാട്ടുമാങ്ങയുണ്ടോ, വായില് വെള്ളമൂറും മാങ്ങ പച്ചടി ഉണ്ടാക്കാം; എണ്ണയും വേണ്ട, അടുപ്പില് വെക്കുകയും വേണ്ട
മാമ്പഴക്കാലം എത്തിക്കഴിഞ്ഞാല് മാങ്ങയാണ് അടുക്കളയിലെയും രാജാവ്. പച്ചമാങ്ങ ചമ്മന്തി മുതല് മാമ്പഴ പുളിശ്ശേരിയും പ്രഥമനും വരെ പല രീതികളില് മാമ്പഴക്കാലം നമ്മള് ആഘോഷിക്കും. പണ്ടുകാലത്തൊക്കെ അതിരാവിലെ തൊടിയിലെ നാട്ടുമാവില് നിന്നും രാത്രി വീണ കുഞ്ഞന് നാട്ടുമാങ്ങകള് പെറുക്കാന് ഓടുകയായിരുന്നു വീട്ടിലെ കുട്ടിപ്പട്ടാളത്തിന്റെ ഒരു ദിവസത്തെ ആദ്യത്തെ ജോലി. വെള്ളകീറി തുടങ്ങുമ്പോള് തന്നെ എത്തിയില്ലെങ്കില് മാങ്ങ വേറെ കുട്ടികള് കൊണ്ടുപോകും. എങ്കിലും എത്ര വൈകി വരുന്ന കുട്ടിക്കും ഒരു മാങ്ങയെങ്കിലും കൊടുത്ത് സന്തോഷിപ്പിക്കും ഏതൊരു മുത്തശ്ശി നാട്ടുമാവും.

സഞ്ചി നിറച്ച് പെറുക്കി കൊണ്ടുവരുന്ന നാട്ടുമാങ്ങകള് മതിയാവോളം കഴിച്ചുകഴിഞ്ഞാലും ബാക്കിയുണ്ടാകും. പിന്നെയുള്ളത് അടുക്കളയില് അമ്മമാര്ക്ക് കറികള്ക്കുള്ളതാണ്. ചക്കരമാങ്ങയും ചെറിയ പുളിയുള്ള കുഞ്ഞന്മാങ്ങയുമെല്ലാം നാട്ടുമാങ്ങകളായുണ്ടാവും. നാടന്മാങ്ങ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കുന്ന ഒരു മാങ്ങ പച്ചടി റെസിപ്പിയാണ് ഇനി പറയാന് പോകുന്നത്. മാങ്ങ അടുപ്പില് വെച്ച് വേവിച്ച് അതിന്റെ സ്വാഭാവിക രുചി കളയാതെ, ഒരു തുള്ളി എണ്ണ പോലും ചേര്ക്കാതെ ഉണ്ടാക്കുന്ന ഒരു പ്രത്യേക രുചിക്കൂട്ട് ആണിത്.
ചേരുവകള്
*നാടന് മാങ്ങ ചെറുത് - 5 എണ്ണം (ഇടത്തരം മധുരമുള്ളത്)
*തേങ്ങ - രണ്ട് ടേബിള്സ്പൂണ്
*തൈര് - 3 ടേബിള്സ്പൂണ്
*കടുക്- ഒരു ടീസ്പൂണ്
*കാന്താരി മുളക് - 5-8 എണ്ണം (എരിവ് അനുസരിച്ച്)
*കറിവേപ്പില- ഒരു തണ്ട്
*ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*നാടന് മാങ്ങകള് നന്നായി കഴുകി തൊലി ഉരിച്ചെടുക്കുക.
*ഓരോ മാങ്ങയും കൈ കൊണ്ട് ചെറുതായി ഞെക്കി സത്ത് ഒരു പാത്രത്തിലേക്ക്
പിഴിഞ്ഞെടുക്കുക. മുഴുവന് സത്തും പിഴിയേണ്ടതില്ല.
*സത്തെടുത്ത മാങ്ങകളും പാത്രത്തിലേക്ക് ഇടുക.
*അരകല്ലിലോ, മിക്സിയുടെ ചട്നി ജാറിലോ തേങ്ങയും കടുകും
കാന്താരി മുളകും കറിവേപ്പിലയും ചെറുതായി ഒതുക്കിയെടുക്കുക.
*ഈ മിശ്രിതം മാങ്ങയിലേക്ക് ചേര്ക്കു.
*ഇനി തൈരും ഉപ്പും ചേര്ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.
*മാങ്ങ പച്ചടി തയ്യാര്
നല്ല മധുരമുള്ള മാങ്ങയാണ് കയ്യിലുള്ളതെങ്കില് പുളിയുള്ള തൈര് ചേര്ക്കാം. മാങ്ങയ്ക്ക് പുളി കൂടുതലാണെങ്കില് പുളി കുറഞ്ഞ തൈര് ചേര്ക്കുക. ഒപ്പം ആവശ്യമെങ്കി്ല് അല്പ്പം പഞ്ചസാരയും ചേര്ക്കാം. കാന്താരി മുളകിന്റെ എരിവ് മുന്നിട്ട് നില്ക്കുന്നതാണ് പച്ചടിയുടെ പ്രത്യേക രുചി. കാന്താരി ഇല്ലെങ്കില് പച്ചമുളക് ചേര്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
