Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പഴുത്ത ചക്കയുണ്ടോ, എളുപ്പത്തിലൊരു ചക്ക അട ഉണ്ടാക്കിയാലോ?
വേനല്‍ക്കാലത്ത് ഏറ്റവും സുലഭമായ നാടന്‍ ഫലങ്ങളിലൊന്നാണ് ചക്ക. നാട്ടിന്‍പുറങ്ങളില്‍ വേനല്‍ക്കാലമായാല്‍ രാവിലെ മുതല്‍ ചക്ക, മാങ്ങ വിഭവങ്ങളുടെ മേളമാണ്. രുചിയുടെ കാര്യത്തില്‍ ചക്കയും മാങ്ങയും ഇഞ്ചോടിഞ്ച് മത്സരിക്കുമെങ്കിലും, പുറമേ കഠിനനായി തോന്നിക്കുന്ന എന്നാല്‍ ഉള്ളില്‍ തേനൂറുന്ന ചക്കയോടാണ് നാട്ടിന്‍പുറത്തുകാര്‍ക്ക് അല്‍പ്പം ഇഷ്ടക്കൂടുതല്. ഇടിച്ചക്ക തോരനില്‍ തുടങ്ങി ഒരു വര്‍ഷത്തെ ചക്കക്കൊതി തീര്‍ക്കാനുള്ള ചക്ക വരട്ടി വരെ ഉണ്ടാക്കിയാലേ അമ്മമാരുടെ ചക്കക്കാലം പൂര്‍ണ്ണമാവുകയുള്ളു. അതിനിടയില്‍ ചക്കക്കൂട്ടാന്‍, ചക്ക പുഴുക്ക്, ചക്കക്കുരു മെഴുക്കുപുരട്ടി, ചക്ക വറുത്തത്, പഴുത്ത ചക്ക അങ്ങനെ തന്നെ, ചക്ക അട, ചക്ക വരട്ടിയത്, ചക്ക പായസം വരെ വന്നുപോകും. വിഭവം ഏതാണെങ്കിലും എല്ലാവരുടെയും വയറ് നിറയ്ക്കാന്‍ ചക്കയ്ക്ക് നല്ല മിടുക്കാണ്.

എന്നാലിന്ന് ഒരു നാടന്‍ ചക്ക അട ഉണ്ടാക്കിയാലോ. അധികം കഷ്ടപ്പാടൊന്നും ഇല്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ചക്ക അട റെസിപ്പി ആണിത്.
ചേരുവകള്‍
*പഴുത്ത ചക്ക - 15 ചുള
(പഴം ചക്കയാണ് കൂടുതല്‍ നല്ലത്)
*ശര്‍ക്കര - 200 ഗ്രാം
*അരിപ്പൊടി - മൂന്ന് കപ്പ്
*തേങ്ങ ചിരകിയത് - അരമുറി തേങ്ങയുടേത് (കൂടിയാലും കുഴപ്പമില്ല)
*ഏലക്ക-അഞ്ചെണ്ണം
*നെയ്യ് - 5 ടേബിള്‍സ്പൂണ്‍
*അട പുഴുങ്ങിയെടുക്കാന്‍ വാഴയിലയോ വയനയിലയോ
തയ്യാറാക്കാവുന്ന വിധം
*ചക്കച്ചുളയില്‍ നിന്നും ചകിണിയും കുരുവും വേര്‍തിരിച്ച്
മിക്സിയില്‍ നന്നായി അടിച്ചെടുക്കുക
*ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി 4 ടേബിള്‍സ്പൂണ്‍ നെയ്യ്
ഒഴിച്ച് ചൂടാക്കുക.
*അതിലേക്ക് ചക്ക അരച്ചത് ചേര്‍ത്ത് 10 മിനിട്ട് വരട്ടിയെടുക്കുക.
*ആ സമയം കൊണ്ട് ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക.
*ചക്ക വരട്ടിയതിലേയ്ക്ക് ശര്‍ക്കരപാനി കൂടി ചേര്‍ത്ത് അഞ്് മിനിട്ട്
കൂടി വരട്ടുക.
*ഇനി തീ ഓഫ് ചെയ്ത്, ചൂട് ആറുമ്പോള്‍ തേങ്ങ ചിരകിയതും, ഏലയ്ക്ക
പൊടിച്ചതും ബാക്കി നെയ്യും ചേര്‍ക്കുക.
*അതിലേക്ക് അരിപ്പൊടി അല്‍പ്പം, അല്പ്പമായി ചേര്‍ത്ത് ഇളക്കി
യോജിപ്പിക്കുക.
*സാധാരണ അട ഉണ്ടാക്കുന്നത് പോലെ മാവ് പരുവമാകുമ്പോള്‍(ചപ്പാത്തി
മാവിനേക്കാള്‍ കട്ടി കുറഞ്ഞ്) അട ഉണ്ടാക്കാന്‍ തുടങ്ങാം.
*വയനയില നല്ലവണ്ണം തുടച്ച് അതിലേക്ക് മാവ് ഉരുളയാക്കിയെടുത്ത്
കുമ്പിളായോ പരത്തിയോ വെച്ച് ഇല അടയ്ക്കുക.
*ഇങ്ങനെ എല്ലാ മാവും അടയാക്കി കഴിഞ്ഞാല്‍ ആവിപ്പാത്രം അടുപ്പത്ത്
വെച്ച് എല്ലാ അടയും ആവിയില്‍ വേവിച്ചെടുക്കുക.
*നല്ല രുചികരമായ ചക്ക അട തയ്യാര്‍.
പഴം ചക്ക ഇല്ലെങ്കില്‍ പഴുത്ത വരിക്കചക്കയും ഉപയോഗിക്കാം. ചക്ക അരക്കാതെ അരിപ്പൊടിയിലേക്ക് അരിഞ്ഞിട്ടും ചക്ക അട ഉണ്ടാക്കാം. അപ്പോള്‍ ശര്‍ക്കര പാനി കുറച്ച് കൂടി വെള്ളമാക്കി മാവിന്റെ കട്ടി അഡ്ജസ്റ്റ് ചെയ്യാം. മധുരം കൂടുതല്‍ വേണമെങ്കില്‍ ശര്‍ക്കരയുടെ അളവ് ആവശ്യാനുസരണം ക്രമീകരിക്കാം.
Image Credit: FoodGood
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
