Just In
- 9 min ago കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- 53 min ago സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- 1 hr ago കാത്തിരിക്കുന്നത് ഭാഗ്യനേട്ടം, ഇന്ന് വിഷ്ണുദേവന് അനുഗ്രഹം ചൊരിയുന്ന 4 രാശി
- 2 hrs ago 24 വര്‍ഷത്തിന് ശേഷം മേടത്തില് ഗജലക്ഷ്മി രാജയോഗം, സമ്പന്നയോഗം കൈവരും 5 രാശി
Don't Miss
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
ചീര-മധുരകിഴങ്ങ് പഫ്സ്
സമൂസയില്‍ നിന്ന് വ്യത്യസ്തമായി വളരെ സോഫ്റ്റായി തയ്യാറാക്കിയെടുക്കുന്ന വിഭവമാണ് ചീര-മധുരകിഴങ്ങ് പപ്സ
സമൂസയില്‍ നിന്ന് വ്യത്യസ്തമായി വളരെ സോഫ്റ്റായി തയ്യാറാക്കിയെടുക്കുന്ന വിഭവമാണ് ചീര-മധുരകിഴങ്ങ് പപ്സ്. കൂടാതെ ചെറിയ ചെറിയ നേര്‍ത്ത ലെയറുകള്ക്കുള്ളിലാണ് മസാല ഫില്‍ ചെയ്യുന്നത്. ആലു, ചീസ്, പനീര്‍ എന്നിവ ഏത് കൊണ്ടും നിങ്ങള്‍ക്ക് ഇത് തയ്യാറാക്കാം. ഇതിന്റെ കൂടെ ചട്ണിയോ ടൊമാറ്റോ സോസോ ചേര്‍ത്ത് വിളമ്പാം.
പപ്സ് കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇനി വീട്ടില്‍ തന്നെ കുട്ടികള്‍ക്ക് രുചികരമായ രീതിയില്‍ ആരോഗ്യമുള്ള പപ്സ് നല്‍കാവുന്നതാണ്. വളരെ എളുപ്പത്തില്‍ പഫ്സ് തയ്യാറാക്കാന്‍ ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ.
Recipe By: പൂജ ഗുപ്ത
Recipe Type: സ്നാക്ക്സ്
Serves: 3-4
-
മധുരക്കിഴങ്ങ് -രണ്ട് വലുത്. തോല് കളഞ്ഞ് ചെറുതായി അരിഞ്ഞത്
സസ്യ എണ്ണ-ഒരു ടേബിള്‍ സ്പൂണ്‍
ചുവന്ന ഉള്ളി -ഒന്ന് നന്നായി നുറുക്കിയത്, ഒരു പകുതി കഷ്ണം വേറെ, ഒപ്പം 2 ഉള്ളി അരിഞ്ഞത്
ഇഞ്ചി-തോല് കളഞ്ഞ് കുനുകുനാ അരിഞ്ഞത്
ചതച്ച വെളുത്തുള്ളി-2
ചുവന്ന മുളക് നന്നായി നുറുക്കിയത്-1
മല്ലിയില-തണ്ട് നുറുക്കിയത്, ഇല നുറുക്കാത്തത്
കറി പേസ്റ്റ് (ബാല്‍ട്ടി) -രണ്ട് ടേബിള്‍ സ്പൂണ്‍
ബ്ലാക് ഒനിയന്‍ -രണ്ട് ടീസ്പൂണ്‍
ചീര-രണ്ട് കപ്പ്
പാക് ഫിലോ പേസ്ട്രി- 6 ഷീറ്റ്സ്
കക്കിരി-അര കപ്പ്
യോഗേര്ട്-1 കപ്പ്
മാങ്ങാ ചമ്മന്തി, റെഡ് റൈസ് കാണ്ഡാ പോഹ സേവ്
-
വലിയ ബൗളില്‍ മധുരക്കിഴങ്ങ് എടുത്ത് ക്ലിങ് ഫിലിം ചേര്ത്ത്കവര് ചെയ്ത് ഓവനില്‍ എട്ട് മിനിറ്റ് വെച്ച് ചൂടാക്കുക.
ആ സമയം ഒരു പാനില്‍ അല്പം വെളിച്ചെണ്ണയെടുത്ത് നുറുക്കിയ ഉള്ളി വഴറ്റുക.
അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലി തണ്ട് എന്നിവ ചേര്‍ത്ത് ഇളക്കുക.
അതിലേക്ക് കറി പേസ്റ്റ് ചേര്‍ക്കുക. ഒപ്പം ബ്ലാക്ക് ഒനിയും ചേര്‍ത്ത് ഇളക്കുക. അതിന് ശേഷം ചീര ചേര്‍ത്ത് രണ്ട് മുതല്‍ മൂന്ന് വരെ ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ക്കുക.
ചീര വേവും വരെ അടുപ്പത്ത് വെയ്ക്കുക അതിലേക്ക് ഓവനില്‍ നിന്ന് എടുത്ത മധുരക്കിഴങ്ങ് ചേര്‍ക്കുക.
ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഉടച്ചെടുക്കുക.
അതിന് ശേഷം അടുപ്പില്‍ നിന്ന് ഇറക്കി തണുക്കാന്‍ വെക്കണം.
പാക് ഫിലോ ഷീറ്റില്‍ രണ്ടെണ്ണം എടുത്ത് രണ്ട് ഷീറ്റിലും അല്പം എണ്ണ തടവുക. ഒരു ഷീറ്റിലേക്ക് അല്പം ബ്ലാക് ഒനിയന്‍ വിതറണം.
അതിന് മുകളിലേക്ക് അടുത്ത ഷീറ്റ് വെയ്ക്കുക. രണ്ട് നീളമുള്ള പാളികളാക്കി നടുവില്‍ മുറിക്കുക.
മധുരക്കിഴങ്ങ് മിക്ചര്‍ ഇട്ട് ഒരു അറ്റത്ത് നിന്ന് ചുരുട്ടി എടുക്കുക.
ഓവന് 200C/180C fan/gas 6 ല്‍ ചൂടാക്കുക.
അതിലേക്ക് തയ്യാറാക്കിയ വിഭവം വെയ്ക്കുക.അതിന് മുകളിലേക്ക് അല്പം ബ്ലാക്ക് ഒനിയന്‍ ഇട്ട് കൊടുക്കണം. ചെറു ഗോള്‍ഡന്‍ നിറം ആകും വരെ 20 മുതല്‍ 30 മിനിറ്റ് വരെ ഓവനില്‍ ചൂടാക്കണം.
ആ സമയം കക്കിരി അരിഞ്ഞ് ഉള്ളിയും മല്ലിയിലയും ചേര്‍ക്കണം.
മാങ്ങാ ചട്ണിയും യോഗേര്‍ട്ടും കുക്കുമ്പര്‍ സലാഡും ചേര്‍ത്ത് സേര്‍വ് ചെയ്യാം.
- വെളുത്തുള്ളി പെട്ടെന്ന് കരിഞ്ഞ് പോവും. അതുകൊണ്ട് തന്നെ ഇടക്കിടക്ക് ശ്രദ്ധിക്കണം.
- സേര്‍വിങ് സൈസ് - 1
- കലോറി - 650 കലോറി
- കൊഴുപ്പ് - 13ഗ്രാം
- പ്രോട്ടീന്‍ - 17ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 108ഗ്രാം
- പഞ്ചസാര - 36ഗ്രാം
- ഡയറ്റ്ട്രി ഫൈബര്‍ - 15ഗ്രാം
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.