Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
സിന്ധി ദാല്‍ കറി തയ്യാറാക്കൂ
ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് നോര്‍ത്തിന്ത്യയില്‍ ഒഴിവാക്കാനാവാത്ത ഭക്ഷണമാണ് ദാല്‍. കേരളീയര്‍ക്കും പരിപ്പുകറി പ്രിയപ്പെട്ടതു തന്നെയാണ്.
പരിപ്പിന് അല്പം രുചി വ്യത്യാസം നല്കുന്ന സിന്ധി ദാല്‍ കറി തയ്യാറാക്കി നോക്കൂ. വ്യത്യസ്തമായ രുചിയും അതേ സമയം തയ്യാറാക്കാന്‍ വളരെ എളുപ്പവുമുള്ള ഒരു വിഭവമാണിത്.
കടലപ്പരിപ്പുപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കേണ്ടത്.

കടലപ്പരിപ്പ്-ഒരു കപ്പ്
സവാള-1
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡല്‍-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില
പരിപ്പ് നല്ലപോലെ കഴുകിയെടുക്കുക. ഇതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയുമിട്ട് വേവിയ്ക്കണം.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് ജീരകമിട്ടു പൊട്ടിയ്ക്കുക. കറിവേപ്പിലയും ചേര്‍ക്കാം.
ഇതിലേക്ക് പച്ചമുളക്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി വേവിച്ചു വച്ചിരിയ്ക്കുന്ന പരിപ്പും ചേര്‍ത്തിളക്കണം.
പിന്നീട് ഇതിലേക്ക് ഡ്രൈ മാംഗോ പൗഡര്‍, ഗരം മസാല എന്നിവ ചേര്‍ത്തിളക്കണം.
മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ജീരകം പൊട്ടിച്ച് സവാള ചേര്‍ത്തു വഴറ്റുക. കറിവേപ്പിലയും ചേര്‍ത്തിളക്കണം. ഇതിലേക്ക് ദാല്‍ ചേര്‍ത്ത് ഇളക്കാം.
സ്വാദേറിയ സിന്ധി ദാല്‍ കറി തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications