Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുളിപ്പിക്കേണ്ട, അരച്ചുകലക്കി അപ്പോള്‍ത്തനെ ചുടാം, നല്ല മൊരിഞ്ഞ, എരിയന്‍ പെറുപയര് ദോശ
ദോശകള്‍ പലവിധമുണ്ടല്ലേ. നമ്മള് മലയാളികള്‍ സാധാരണ അരിയും ഉഴുന്നും ഉലുവയും ആറേഴ് മണിക്കൂര്‍ കുതിര്‍ത്ത് വെച്ച് പിന്നീട് അരച്ച് രാത്രി മുഴുവന്‍ വെച്ച് പുളിപ്പിച്ചാണ് ദോശ ഉണ്ടാക്കുക. പക്ഷേ ചിലപ്പോഴെല്ലാം പച്ചരിയും തേങ്ങയം ചിലപ്പോള്‍ അരി മാത്രമരച്ചും അരിദോശയുണ്ടാക്കും. അരിദോശ കഴിഞ്ഞാല്‍ ഗോതമ്പ് ദോശയാണ് നാട്ടിലെ താരം. പക്ഷേ ഇപ്പോള്‍ റാഗി ദോശയും ഓട്സ് ദോശയുമൊക്കെ നമ്മുടെ അടുക്കളകളില്‍ വിരുന്നുകാരായി വരാറുണ്ട്. എന്നാല്‍ ഇതിലൊന്നും പെടാത്ത ഒരു പച്ചദോശയുണ്ട്. ചെറുപയര്‍ മാത്രമാണ് അതിലെ താരം. വേണമെങ്കില്‍ കൂട്ടിനായി ഇഞ്ചിയും പച്ചമുളകുമൊക്കെ ചേര്‍ക്കാം. പുളിപ്പിക്കേണ്ടതില്ല എന്നതാണ് ചെറുപയര്‍ ദോശയുടെ ഒരു മെച്ചം. മാത്രമല്ല, ആരോഗ്യകാര്യത്തില്‍ ഇവനെ കഴിഞ്ഞിട്ടേയുള്ളൂ മറ്റുള്ള ദോശകള്‍ എല്ലാം. അപ്പോള്‍ ചെറുപയര്‍ ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍
- ചെറുപയര്‍- ഒന്നരക്കപ്പ്
- പച്ചമുളക്- മൂന്നെണ്ണം
- ഇഞ്ചി - ചെറിയൊരു കഷ്ണം
- ജീരകം - അര ടീസ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ചെറുപയര്‍ ഒരു പാത്രത്തില്‍ ഇട്ട് നന്നായി കഴുകി അതിലേക്ക് വെള്ളം ഒഴിച്ച് കുതിര്‍ത്ത് വെക്കുക
- ആറുമണിക്കൂര്‍ കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളവും പച്ചമുളകും ഇഞ്ചിയും ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
- ഇനി ഈ മാവ് കൊണ്ട് അപ്പോള്‍ തന്നെ ചൂടോടെ ചെറുപയര്‍ ദോശ ഉണ്ടാക്കാം.
- ദോശക്കല്ല് അടുപ്പത്ത് വെച്ച് അല്‍പ്പം നെയ്യ് തൂവുക.
- ഇത് എല്ലായിടത്തുമാക്കി അതിലേക്ക് ഒരു തവി ദോശമാവ് ഒഴിച്ച് നന്നായി പരത്തുക.
- മൊരിഞ്ഞ് വരുമ്പോള്‍ മുകളില്‍ കൂടി അല്‍പ്പം നെയ്യ് തൂവാം.
- ക്രിസ്പിയും സ്പൈസിയുമായ ചെറുപയര്‍ ദോശ റെഡി.
- ഇനി ഇത് ചൂടോടെ നല്ല വെള്ള തേങ്ങാ ചട്നിക്കൊപ്പം കഴിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
