Latest Updates
-
ഡൽഹിയിൽ ആശ്വാസം: ഗ്രാപ് ഘട്ടം 3 നിയന്ത്രണങ്ങൾ പിൻവലിച്ചു, സ്കൂളുകൾ തുറന്നു; എന്തൊക്കെയാണ് ഇനിയുള്ള മാറ്റങ്ങൾ? -
സൂര്യ-മംഗള ദൃഷ്ടിസംഗമം: നവംബർ 19-ന് ഈ കാര്യങ്ങളിൽ അതീവ ജാഗ്രത വേണം! -
ചതയം നക്ഷത്രവും കുംഭം രാശിയും: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, ജാഗ്രത വേണം! -
നവംബർ 19-ന് അപൂർവ്വ രവിയോഗം: 24 മണിക്കൂർ നീളുന്ന ശുഭമുഹൂർത്തം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 18 ഇന്നത്തെ പഞ്ചാംഗം: ശുക്ല നവമിയിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കുക -
ശനിയാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: ധനവും യാത്രയും പ്രണയവും തേടിയെത്തും! -
നവംബർ 18 നക്ഷത്രഫലം: 27 നാളുകാർക്കും ഇന്നത്തെ ദിവസം എങ്ങനെ? ഭാഗ്യനിറവും സമയവും അറിയാം -
2026 നവംബർ 18 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം -
ബംഗാൾ ഉൾക്കടലിൽ 'അക്വൻ' ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രത; കേരളത്തിനും മുന്നറിയിപ്പ് -
നവംബർ 17 രവി യോഗം: ഇന്നത്തെ ശുഭസമയം എപ്പോൾ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം
പുളിപ്പിക്കേണ്ട, അരച്ചുകലക്കി അപ്പോള്‍ത്തനെ ചുടാം, നല്ല മൊരിഞ്ഞ, എരിയന്‍ പെറുപയര് ദോശ
ദോശകള്‍ പലവിധമുണ്ടല്ലേ. നമ്മള് മലയാളികള്‍ സാധാരണ അരിയും ഉഴുന്നും ഉലുവയും ആറേഴ് മണിക്കൂര്‍ കുതിര്‍ത്ത് വെച്ച് പിന്നീട് അരച്ച് രാത്രി മുഴുവന്‍ വെച്ച് പുളിപ്പിച്ചാണ് ദോശ ഉണ്ടാക്കുക. പക്ഷേ ചിലപ്പോഴെല്ലാം പച്ചരിയും തേങ്ങയം ചിലപ്പോള്‍ അരി മാത്രമരച്ചും അരിദോശയുണ്ടാക്കും. അരിദോശ കഴിഞ്ഞാല്‍ ഗോതമ്പ് ദോശയാണ് നാട്ടിലെ താരം. പക്ഷേ ഇപ്പോള്‍ റാഗി ദോശയും ഓട്സ് ദോശയുമൊക്കെ നമ്മുടെ അടുക്കളകളില്‍ വിരുന്നുകാരായി വരാറുണ്ട്. എന്നാല്‍ ഇതിലൊന്നും പെടാത്ത ഒരു പച്ചദോശയുണ്ട്. ചെറുപയര്‍ മാത്രമാണ് അതിലെ താരം. വേണമെങ്കില്‍ കൂട്ടിനായി ഇഞ്ചിയും പച്ചമുളകുമൊക്കെ ചേര്‍ക്കാം. പുളിപ്പിക്കേണ്ടതില്ല എന്നതാണ് ചെറുപയര്‍ ദോശയുടെ ഒരു മെച്ചം. മാത്രമല്ല, ആരോഗ്യകാര്യത്തില്‍ ഇവനെ കഴിഞ്ഞിട്ടേയുള്ളൂ മറ്റുള്ള ദോശകള്‍ എല്ലാം. അപ്പോള്‍ ചെറുപയര്‍ ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍
- ചെറുപയര്‍- ഒന്നരക്കപ്പ്
- പച്ചമുളക്- മൂന്നെണ്ണം
- ഇഞ്ചി - ചെറിയൊരു കഷ്ണം
- ജീരകം - അര ടീസ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ചെറുപയര്‍ ഒരു പാത്രത്തില്‍ ഇട്ട് നന്നായി കഴുകി അതിലേക്ക് വെള്ളം ഒഴിച്ച് കുതിര്‍ത്ത് വെക്കുക
- ആറുമണിക്കൂര്‍ കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളവും പച്ചമുളകും ഇഞ്ചിയും ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
- ഇനി ഈ മാവ് കൊണ്ട് അപ്പോള്‍ തന്നെ ചൂടോടെ ചെറുപയര്‍ ദോശ ഉണ്ടാക്കാം.
- ദോശക്കല്ല് അടുപ്പത്ത് വെച്ച് അല്‍പ്പം നെയ്യ് തൂവുക.
- ഇത് എല്ലായിടത്തുമാക്കി അതിലേക്ക് ഒരു തവി ദോശമാവ് ഒഴിച്ച് നന്നായി പരത്തുക.
- മൊരിഞ്ഞ് വരുമ്പോള്‍ മുകളില്‍ കൂടി അല്‍പ്പം നെയ്യ് തൂവാം.
- ക്രിസ്പിയും സ്പൈസിയുമായ ചെറുപയര്‍ ദോശ റെഡി.
- ഇനി ഇത് ചൂടോടെ നല്ല വെള്ള തേങ്ങാ ചട്നിക്കൊപ്പം കഴിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
