Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
അരി കുതിര്‍ക്കേണ്ട, കിടിലന്‍ ദോശ അഞ്ച് മിനിറ്റില്‍
ദോശ തയ്യാറാക്കാന്‍ പലപ്പോഴും പലരും അരികുതിര്ക്കാന് മറന്ന് പോവുന്നു. എന്നാല്‍ ഇനി അതില്‍ സങ്കടപ്പെടേണ്ടതല്ല. നല്ല കിടിലന്‍ ഗോതമ്പ് ദോശ തയ്യാറാക്കി നമുക്ക് വീട്ടിലുള്ളവരെ ഞെട്ടിക്കാം. അതും വെറും അഞ്ച് മിനിറ്റില്‍ നമുക്ക് തയ്യാറാക്കാവുന്നതാണ്. എളുപ്പത്തിലും രുചിയിലും വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതാണ് ഈ ദോശ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗോതമ്പ് ദോശയുടെ പ്രത്യേകത എന്താണെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
ഗോതമ്പ് പൊടി - അരക്കപ്പ്
ഉപ്പ്- പാകത്തിന്
മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍
സവാള - ചെറുതായി അരിഞ്ഞത് മൂന്ന്സ്പൂണ്
കാരറ്റ് - ചെറുതായി അരിഞ്ഞത് 2 സ്പൂണ്‍
വെള്ളം- ഒരു കപ്പ്
തേങ്ങ ചിരകിയത് - അല്പം
പച്ചമുളക് അരിഞ്ഞത് - 1
മല്ലിയില അരിഞ്ഞത് - അല്പം
ഉണക്കമുളക് പൊടിച്ചത് - കാല് ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി ഇട്ടതിന് ശേഷം ഇതിലേക്ക്
വെള്ളം, ഉപ്പ്, തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത്
എടുക്കുക. പിന്നീട് ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികള്‍
നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കണം. അവസാനമായി ഉണക്കമുളക്
പൊടിച്ചതും മിക്സ് ചെയ്ത് ഇളക്കി മാറ്റി വെക്കാം. അല്പം എണ്ണയോ
നെയ്യോ തൂവി ഒരു പാന്‍ അടുപ്പില്‍ വെച്ച് ഇതിലേക്ക് അല്പം കട്ടിയില്‍
തന്നെ ദോശമാവ് എടുത്ത് ഒഴിക്കുക. നല്ലതുപോലെ വെന്തതിന് ശേഷം രണ്ട
ഭാഗവും മറിച്ചിട്ടാല്‍ മതി. അഞ്ച് മിനിറ്റില്‍ കിടിലന്‍ ദോശ
തയ്യാര്‍.
Image Courtesy: Gomathi Recipes
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
