കുട്ടികളുടെ ആരോഗ്യം തന്നെയാണ് എല്ലാ മാതാപിതാക്കളുടേയും ശ്രദ്ധ. പലപ്പോഴും കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല എന്ന പരാതി പല അമ്മമാരും പറയുന്നതാണ്. അതിനനുസരിച്ച് കുട്ടികളുടെ ആരോഗ്യവും നഷ്ടപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മുട്ട ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടത് തന്നെയാണ് മുട്ടയും. അതുകൊണ്ട് തന്നെ കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടി എങ്ങനെ സ്പെഷ്യല്‍ ഓംലറ്റ് ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
മുട്ട - 1
മുരിങ്ങ/ ചീരയില - അരക്കപ്പ്
സവാള ചെറുതായി അരിഞ്ഞത് - അരക്കപ്പ്
പച്ചമുളക് - രണ്ടെണ്ണം
തേങ്ങ ചിരകിയത് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിന് ശേഷം
ഇതിലേക്ക് നമ്മള് ചെറുതായി അരിഞ്ഞ് വെച്ച സവാളയും പച്ചമുളകും
തേങ്ങയും മുരിങ്ങയിലയോ അല്ലെങ്കില്‍ ചീര അരിഞ്ഞതോ ചേര്‍ത്ത് അല്പം
ഉപ്പും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക്
വേണമെങ്കില്‍ ഒരു ചെറിയ കാരറ്റ് അരിഞ്ഞതും കൂടി ചേര്‍ക്കാവുന്നതാണ്.
ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് അല്പം വെളിച്ചെണ്ണ
തൂവി ഈ കൂട്ട് ഒഴിക്കാവുന്നതാണ്. പിന്നീട് ഇത് വേവിച്ചെടുത്ത്
കുഞ്ഞിന് നല്‍കാവുന്നതാണ്.













