Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
പ്രമേഹത്തെ പിടിച്ച പിടിയാല്‍ കുറക്കും സ്പെഷ്യല്‍ ഗോതമ്പ് ദോശ
Wheat Dosa Recipe In Malayalam: ബ്രേക്ക്ഫാസ്റ്റും രാത്രി ഭക്ഷണവുമാണ് പലപ്പോഴും വീട്ടിലുള്ളവരെ കണ്‍ഫ്യൂഷനാക്കുന്ന ഒന്ന്. കാരണം അത്രയധികം മടുപ്പാണ് ഈ രണ്ട് സമയത്തെ ഭക്ഷണങ്ങളും ഉണ്ടാക്കുന്നത്. ദോശ, ഇഡ്ഡലി, ചപ്പാത്തി തുടങ്ങി ഉണ്ടാക്കിയ അതേ ഭക്ഷണങ്ങള്‍ തന്നെ ഉണ്ടാക്കുന്നതിലൂടെ അത് നിങ്ങളില്‍ മടുപ്പ് കൊണ്ട് വരുന്നു. എന്നാല്‍ രാത്രി ഇനി അല്പം സ്പെഷ്യല്‍ ഗോതമ്പ് ദോശ ഉണ്ടാക്കാം. നല്ല ക്രിസ്പി ആയ ഗോതമ്പ് ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
എപ്പോഴും ഒരുപോലെയാണോ ഗോതമ്പ് ദോശ തയ്യാറാക്കാറുള്ളത്. എന്നാല്‍ ഇനി അല്പം വ്യത്യസ്തമായ രീതിയില്‍ നമുക്ക് ഗോതമ്പ് ദോശ തയ്യാറാക്കാം. ഗോതമ്പ് ദോശ തയ്യാറാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. ഇത് എപ്രകാരം തയ്യാറാക്കാം. എന്തൊക്കെയാണ് പ്രത്യേക റെസിപ്പി എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍
* ഗോതമ്പ് മാവ് - 1 1/2 കപ്പ്
* ഉപ്പ് - പാകത്തിന്
* വെള്ളം - ആവശ്യമായ അളവ്
* എണ്ണ - ആവശ്യമായ അളവ്
വഴറ്റിയെടുക്കാന്‍
* എണ്ണ - 1 ടേബിള്‍ സ്പൂണ്‍
* കടുക് - 1 ടീസ്പൂണ്‍
* ഉഴുന്ന് പരിപ്പ്- 1 ടീസ്പൂണ്‍
*കടലപ്പരിപ്പ്- 2 ടീസ്പൂണ്‍
* പച്ചമുളക് - 1 (പൊടിയായി നുറുക്കിയത്)
*കറിവേപ്പില - അല്പം (പൊടിയായി നുറുക്കിയത്)
* പെരുങ്കായം - ഒരു നുള്ള്
* ഉള്ളി - 2 (പൊടിയായി നുറുക്കിയത്)
* മല്ലിയില- ഒരു പിടി (പൊടിയായി നുറുക്കിയത്)
തയ്യാറാക്കുന്ന വിധം
*ആദ്യം ഒരു പാത്രത്തില്‍ ഗോതമ്പ് മാവ് എടുത്ത്, ആവശ്യത്തിന് ഉപ്പ്
ചേര്‍ത്ത്, കുറച്ച് വെള്ളം ഒഴിച്ച് നല്ലതുപോലെ ദോശമാവിന്റെ
പരുവത്തില്‍ ആക്കുക.
*പിന്നെ ഒരു പാന്‍ അടുപ്പില്‍ വെച്ച്, അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി,
കടുക്, ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ് എന്നിവ ചേര്‍ത്ത് വറുക്കുക
*ശേഷം അതിലേക്ക് പെരുങ്കായപ്പൊടി, പച്ചമുളക്, കറിവേപ്പില എന്നിവ
ചേര്‍ത്ത് ഇളക്കുക
*അതിന് ശേഷം പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്ത് അല്പം ഉപ്പ്
ഇട്ട് രണ്ട് മിനിറ്റ് വഴറ്റിയെടുക്കുക
* ശേഷം മല്ലിയില തൂവി ഒരു തവണ കൂടി വഴറ്റി ഗോതമ്പ് മാവിലേക്ക്
ചേര്‍ക്കുക
*പിന്നീട് ദോശക്കല്ല് വെച്ച് അതിലേക്ക് നല്ലതുപോലെ ഒഴിച്ച് കൊടുത്ത്
ദോശയാക്കി എടുക്കുക.
Image Courtesy: Gomathi Recipes
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications