Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തക്കാളിയും റവയും മാത്രം മതി: കിടിലന് ദോശ
Tomato Rava Dosa Recipe In malayalam: ബ്രേക്ക് ഫാസ്റ്റ് എന്ത് വേണമെന്ന കണ്ഫ്യൂഷന് ഇപ്പോഴുമുണ്ടോ? എന്നാല് ഇനി അത്തരം കണ്ഫ്യൂഷന്റെ ആവശ്യമില്ല. കാരണം വളരെ എളുപ്പത്തില് വീട്ടില് തന്നെ നമുക്ക് തയ്യാറാക്കാവുന്ന റവ തക്കാളി ദോശയുടെ റെസിപ്പിയാണ് ഈ ലേഖനത്തില് ഇന്നുള്ളത്. അതും വളരെ എളുപ്പത്തില് തയ്യാറാക്കാവുന്ന ദോശ. വെറും പത്ത് മിനിറ്റിനുള്ളില് നല്ല കിടിലന് റവ തക്കാളി ദോശ തയ്യാറാക്കാവുന്നതാണ്.

ആവശ്യമായ ചേരുവകള്:
* വലിയ തക്കാളി - 2
* ഉണക്കമുളക് - 4
* ഇഞ്ചി - 1 ചെറിയ കഷണം
* റവ - 1 കപ്പ്
* ഗോതമ്പ് മാവ് - 1/4 കപ്പ്
* ഉപ്പ് - രുചിക്കാവശ്യം
* വെള്ളം - 1 കപ്പ്
* അപ്പക്കാരം- 1/4 ടീസ്പൂണ്
പാചകം ചെയ്യുന്ന വിധം:
* ആദ്യം മിക്സിയില് തക്കാളി നല്ലതുപോലെ അരച്ചെടുക്കുക.. അതിലേക്ക്
പാടിയായി ഇഞ്ചി, ഉണക്കമുളക് എന്നിവ ചേര്ത്ത് നല്ലതുപോലെ
അരച്ചെടുക്കുക.
* ഒരു കപ്പ് റവ, 1/4 കപ്പ് ഗോതമ്പ് മാവ്, ഉപ്പ്, 1 കപ്പ് വെള്ളം
ഒഴിച്ച് നന്നായി അരച്ച് എടുക്കണം.
* ശേഷം ഒരു പാത്രത്തില് അരച്ച മാവ് ഒഴിച്ച് 10 മിനിറ്റ് അടച്ച്
വെയ്ക്കണം.
* 10 മിനിറ്റ് കഴിഞ്ഞ്, മൂടി തുറന്ന്, അതില് 1/4 ടീസ്പൂണ്
അപ്പക്കാരം ചേര്ക്കുക, വേണമെങ്കില് അല്പം വെള്ളവും ഒഴിച്ച് നന്നായി
ദോശ മാവ് പരുവത്തില് കലക്കിയെടുക്കു
*പിന്നെ ദോശക്കല്ല് അടുപ്പില് വെച്ച് ദോശമാവ് ഒഴിച്ച് നല്ല ചൂടുള്ള
തക്കാളി റവ ദോശ ചുട്ടെടുക്കാം.
Image Courtesy: Chitra's Food Book
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
