Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ബാക്കി വന്ന ചോറുണ്ടോ? എന്നാല്‍ അഞ്ച് മിനിറ്റില്‍ മൊരിഞ്ഞ ദോശ
Leftover Rice Dosa Recipe In Malayalam: ദോശ ഒരുവിധം എല്ലാവര്ക്കും ഇഷ്ടമാണ്, എന്നാല്‍ നല്ല മൊരിഞ്ഞ ദോശയാണ് എല്ലാവരും താല്പ്പര്യപ്പെടുന്നതും. വീട്ടില്‍ അരിമാവ് ഉണ്ടെങ്കില്‍ ദോശ ചൂടാം. എന്നാല്‍ വീട്ടില്‍ അരിമാവ് ഇല്ലെങ്കിലോ വിഷമിക്കേണ്ട വീട്ടില്‍ ബാക്കി വന്ന ചോറ് കൊണ്ട് നമുക്ക് നല്ല കിടിലന്‍ ക്രിസ്പി ദോശ തയ്യാറാക്കാം. ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല ചൂടന്‍ ദോശ നമുക്ക് തയ്യാറാക്കാവുന്നതാണ്. ബാക്കിയുള്ള ചോറ് കൊണ്ട് ദോശ ചുടുമ്പോള്‍ പക്ഷേ അതിന് മാവ് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഇത് നല്ല കിടിലന്‍ രുചിയാണ് എന്നതാണ് ഈ ദോശയുടെ പ്രത്യേകത. മിച്ചം വരുന്ന ചോറ് കൊണ്ട് നമുക്ക് ഇനി തയ്യാറാക്കാവുന്ന ദോശ റെസിപ്പി നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* ബാക്കി വന്ന ചോറ്- 1 കപ്പ്
* റവ - 1 കപ്പ്
* ചെറുതായി പുളിപ്പിച്ച തൈര് - 1/2 കപ്പ്
* വെള്ളം - 1 കപ്പ്
* ഉപ്പ് - ആവശ്യത്തിന് അനുസരിച്ച്
തയ്യാറാക്കുന്ന വിധം
* ആദ്യം ഒരു പാത്രത്തില്‍ ബാക്കിയുള്ള ചോറ് എടുത്ത് നല്ലതുപോലെ
വൃത്തിയായി കഴുകുക.
* ശേഷം അതിലേക്ക് നമ്മള് എടുത്ത് വച്ചിരിക്കുന്ന ഒരു കപ്പ് റവ
ചേര്‍ക്കുക. ഇത് വറുത്തോ വറുക്കാതെയോ ചേര്‍ക്കാം.
* ശേഷം ഇതിലേക്ക് ചെറുതായി പുളിപ്പിച്ച തൈര് ചേര്‍ത്ത് 1 കപ്പ് വെള്ളം
ഒഴിച്ച് ദോശമമാവിന്റെ പരുവത്തില്‍ ഇളക്കി മാറ്റി വെക്കുക
* ഇത് നല്ലതുപോലെ ഇളക്കി മുറുക്കി അടച്ച് 10 മിനിറ്റോളം മാറ്റി
വെക്കുക.
* 15 മിനിറ്റിനു ശേഷം പാത്രത്തിന്റെ അടപ്പ് തുറന്ന് നല്ലതുപോലെ
ഇളക്കുക
* ഈ മാവ് ഒരു മിക്സി ജാറില്‍ ഇട്ട് നന്നായി മിക്സ് ചെയ്ത ഒരു
പാത്രത്തിലേക്ക് മാറ്റി ഉപ്പിട്ട് ഇളക്കണം.
* പിന്നീട് ഒരു ദോശ കല്ല് അടുപ്പില്‍ വെച്ച്, കല്ല് ചൂടാകുമ്പോള്‍
എണ്ണയൊഴിച്ച് ദോശ നല്ല ക്രിസ്പിയായി ചുട്ടെടുക്കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
