Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
സ്പെഷ്യല്‍ കുക്കര്‍ പായസം: വളരെ എളുപ്പം ചുരുങ്ങിയ സമയത്തിനുള്ളില്‍
ഏതൊരു വിശേഷ ദിനത്തിലും പായസം ഒഴിച്ച് കൂടാനാവാത്തതാണ്. പലപ്പോഴും ഏത് പായസം വെക്കണം എന്ന കണ്ഫ്യൂഷന് വരെ പലരിലും ഉണ്ടാവാം. എന്നാല്‍ ഇനി വളരെ എളുപ്പത്തില്‍ നമുക്ക് കുക്കര്‍ പായസം തയ്യാറാക്കാവുന്നതാണ്. അതും വളരെ ചുരുങ്ങിയ ചേരുവയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഈ സ്പെഷ്യല്‍ പായസം തയ്യാറാക്കാം.
സ്പെഷ്യല്‍ പരിപ്പ് പ്രഥമന്‍ നമുക്ക് കുക്കറില്‍ തയ്യാറാക്കാം. അതും സാധാരണ തയ്യാറാക്കുന്ന അതേ ടേസ്റ്റില്‍ നിങ്ങള്‍ക്ക് ഇനി മുതല്‍ പരിപ്പ് പ്രഥമന്‍ തയ്യാറാക്കാം. ഇത് അടിപൊളിയായിരിക്കും എന്നതില്‍ സംശയം വേണ്ട. ദിനവും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ പായസം തയ്യാറാക്കാം, കാരണം അത്രയും എളുപ്പമാണ് എന്നതാണ് ഇത് നിങ്ങളുടെ പ്രിയപ്പെട്ടതാക്കുന്നത്.

ആവശ്യമുള്ള ചേരുവകള്‍
ചെറുപയര്‍ പരിപ്പ് - ഒരു കപ്പ്
തേങ്ങയുടെ ഒന്നാം പാല് - അരക്കപ്പ്
രണ്ടാപാല്‍ - ഒരു കപ്പ്
മൂന്നാം പാല് - മൂന്നരക്കപ്പ്
ശര്‍ക്കര- 400 ഗ്രാം
വെള്ളം - ആവശ്യത്തിന്
ജീരകപ്പൊടി - കാല് ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
നെയ്യ് - പാകത്തിന്
തേങ്ങക്കൊത്ത് അരിഞ്ഞത് - അരക്കപ്പ്
അണ്ടിപ്പരിപ്പ്- അല്പം
ഉണക്കമുന്തിരി - അല്പം
ഏലക്കായ- മൂന്ന് നാലെണ്ണം
തയ്യാറാക്കുന്ന വിധം
* ചെറുപയര്‍ പരിപ്പ് രണ്ട് ഭാഗങ്ങളാക്കി ആദ്യത്തെ ഭാഗം പാനില്‍ ഇട്ട്
ചുവന്ന നിറത്തിലാക്കി എടുക്കുക. പിന്നീട് രണ്ടാമത്തെ ഭാഗം അല്പം
കുറഞ്ഞ നിറത്തില്‍ വറുത്തെടുക്കാം.
* പിന്നീട് ഇത് ചൂടാറിയ ശേഷം കുക്കര്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കി
ഇതിലേക്ക് ചെറുപയര്‍ പരിപ്പ് കഴുകിയെടുത്ത് അതിലേക്ക് മൂന്നാം പാല്
ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക, ഒരു വിസില്‍ മതിയാവും
* പിന്നീട് ശര്‍ക്കരയിലേക്ക് വെള്ളമൊഴിച്ച് നല്ലതുപോലെ പാവ്
കാച്ചിയെടുക്കണം
*പിന്നീട് കുക്കര്‍ തുറന്ന് ഈ ശര്‍ക്കര പാനി പരിപ്പിലേക്ക് ഒഴിച്ച്
കൊടുക്കണം
*ഇത് നല്ലതുപോലെ തിളപ്പിച്ചതിന് ശേഷം ഇതിലേക്ക് രണ്ടാം പാല്
ചേര്‍ക്കാം
*പിന്നീട് ഏലക്കപ്പൊടി ചേര്‍ത്ത് വീണ്ടും നല്ലതുപോലെ തിളപ്പിക്കാം
*ശേഷം ഒന്നാം പാല് ചേര്‍ത്ത് ചെറുതാക്കി ചൂടാക്കാവുന്നതാണ്
*എല്ലാം കഴിഞ്ഞ് പാന്‍ അടുപ്പില്‍ വെച്ച് അല്പം നെയ്യ് ഒഴിച്ച്
അതിക്കേ് തേങ്ങാക്കൊത്ത് വറുത്തെടുക്കാം, ഇതിലേക്ക് തന്നെ
അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കാം
*പിന്നീട് ഇവ പായസത്തില്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി മിക്സ്
ചെയ്യാം, പായസം തയ്യാര്‍
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
