Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അത്രയെളുപ്പം തയ്യാറാക്കാം ചിക്കന് ഫ്രൈ, സ്വാദ് നാവില് നിന്ന് പോവില്ല
ചിക്കന് ഫ്രൈ ഇഷ്ടമില്ലാത്തവര് ചുരുക്കമാണ്, ആദ്യത്തെ നോണ് വെജ് പട്ടികയില് ഇടം പിടിക്കുന്നതാണ് ചിക്കന് ഫ്രൈ എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് എന്താണ് ചിക്കന് ഫ്രൈ ഇത്ര പ്രത്യേകത എന്ന് പലരും ചിന്തിക്കും. പ്രത്യേകിച്ച് വെജിറ്റേറിയന് ഇഷ്ടപ്പെടുന്നവര്. എന്നാല് നല്ല ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും എല്ലാം മൊരിഞ്ഞ് വരുന്ന ടേസ്റ്റ് ആണെങ്കില് ആരും ചിക്കന് ഫ്രൈ ഒന്ന് കണ്ണ് വെച്ച് പോവും.
എന്നാല് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ചിക്കന്ഫ്രൈ ഉണ്ടാക്കാന് അത്ര കഷ്ടപ്പെടുകയില്ല. എന്നാല് ഏറ്റവും കിടിലന് സാധനമാണ ്ഇനി പറയുന്ന റെസിപ്പി. വളരെ എളുപ്പത്തില് നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ്.

ആവശ്യമുള്ള ചേരുവകള്:
ചിക്കന് - അരക്കിലോ
കശ്മിരീ മുളക് പൊടി - രണ്ട് ടേബിള് സ്പൂണ്
മഞ്ഞള്പ്പൊടി -അര ടീസ്പൂണ്
നാരങ്ങ നീര് - ഒരു ചെറിയ സ്പൂണ്
കുരുമുളക് പൊടി - ഒരു സ്പൂണ്
മൈദ - രണ്ട് മൂന്ന് സ്പൂണ്
തേങ്ങ ചിരകിയത് - രണ്ട് സ്പൂണ്
ഉപ്പ് - പാകത്തിന്
ഗരംമസാല പൊടി - അല്പം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - മൂന്ന് സ്പൂണ്
കറിവേപ്പില - രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം:
ചിക്കന് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിന് ശേഷം ചെറിയ
കഷ്ണങ്ങളാക്കി മുറിച് അതിലേക്ക് മുളക് പൊടി, മഞ്ഞള്പ്പൊടി, ഉപ്പ്,
ഗരംമസാല, തേങ്ങ ചിരകിയത് മൈദ, നാരങ്ങ നീര് എന്നിവയെല്ലാം മിക്സ്
ചെയ്ത് തേച്ച് പിടിപ്പിക്കുക. പിന്നീട് ഇത് അരമണിക്കൂര് നല്ലതുപോലെ
സെറ്റ് ആവുന്നതിന് വേണ്ടി മാറ്റി വെക്കുക. അരമണിക്കൂര് കഴിഞ്ഞ്
പാനില് എണ്ണയൊഴിച്ച് അതിലേക്ക് ചിക്കന് ഓരോന്നായി ഇട്ട്
വറുത്തെടുക്കാം. വറുത്തെടുത്ത് കഴിഞ്ഞാല് അതിലേക്ക് കറിവേപ്പില
ചേര്ക്കാം. നല്ല കിടിലന് ചിക്കന് ഫ്രൈ തയ്യാര്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
