Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
സോയ പൊട്ടെറ്റോ മസാല
സോയ ഇറച്ചിക്കു പകരം വയ്്ക്കാവുന്ന ഒരു ഭക്ഷണമാണ്.
സോയും ഉരുളക്കിഴങ്ങും ചേര്‍ത്ത് സോയ-പൊട്ടെറ്റോ മസാലയുണ്ടാക്കി നോക്കൂ.
സോയ-ഒരു കപ്പ്
ഉരുളക്കിഴങ്ങ്-2
സവാള-1
തക്കാളി-4
പച്ചമുളക്-4
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
മുളകുപൊടി-അര ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
ജീരകപ്പൊടി-കാല് ടീ സ്പൂണ്‍
എണ്ണ
ഉപ്പ്
സോയ ചങ്സ് വെള്ളത്തിലിട്ട് കുതിര്‍ത്തിയെടുക്കണം. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിയ്ക്കുക.
ഒരു കുക്കര്‍ ചൂടാക്കി ഇതിലേക്ക് എണ്ണയൊഴിയ്ക്കണം. എണ്ണ തിളയ്ക്കുമ്പോള്‍ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കുക. ഇതിലേക്ക് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കണം. ഈ കൂട്ട് തണുത്താല്‍ മിക്സിയില്‍ അരച്ചെടുക്കുക.
കുക്കറില്‍ വീണ്ടും അല്പം എണ്ണയൊഴിച്ച് ചൂടാക്കി ഇതിലേക്ക് അരച്ച മസാലയും ഉരുളക്കിഴങ്ങ്, സോയ എന്നിവയും ചേര്‍ക്കണം. ഇതിലേക്ക് മല്ലിപ്പൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കുക. ഒരല്പം ഉപ്പും ചേര്‍ക്കാം. പാകത്തിന് വെള്ളമൊഴിച്ച് കുക്കര്‍ അടച്ച് രണ്ടോ മൂന്നോ വിസില്‍ വരുന്ന വരെ വേവിയ്ക്കുക. കുക്കാര്‍ തുറന്ന് അധികം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചു കുറുക്കി കറി വാങ്ങിയ ശേഷം ജീരകപ്പൊടി ചേര്‍ത്തിളക്കി ഉപയോഗിക്കാം.
മേമ്പൊടി
ഈ കറിയ്ക്ക് അധികം വെള്ളം പാടില്ല. ഉരുളക്കിഴങ്ങ്, സോയ എന്നിവ വേറെ വേവിച്ച് ഗ്രേവിയില്‍ ചേര്‍ത്തും കറിയുണ്ടാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications