Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

സോയ പൊട്ടെറ്റോ മസാല

സോയ ഇറച്ചിക്കു പകരം വയ്്ക്കാവുന്ന ഒരു ഭക്ഷണമാണ്.

സോയും ഉരുളക്കിഴങ്ങും ചേര്‍ത്ത് സോയ-പൊട്ടെറ്റോ മസാലയുണ്ടാക്കി നോക്കൂ.

സോയ-ഒരു കപ്പ്
ഉരുളക്കിഴങ്ങ്-2
സവാള-1
തക്കാളി-4
പച്ചമുളക്-4
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
മുളകുപൊടി-അര ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
ജീരകപ്പൊടി-കാല്‍ ടീ സ്പൂണ്‍
എണ്ണ
ഉപ്പ്

സോയ ചങ്‌സ് വെള്ളത്തിലിട്ട് കുതിര്‍ത്തിയെടുക്കണം. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിയ്ക്കുക.

ഒരു കുക്കര്‍ ചൂടാക്കി ഇതിലേക്ക് എണ്ണയൊഴിയ്ക്കണം. എണ്ണ തിളയ്ക്കുമ്പോള്‍ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കുക. ഇതിലേക്ക് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കണം. ഈ കൂട്ട് തണുത്താല്‍ മിക്‌സിയില്‍ അരച്ചെടുക്കുക.

കുക്കറില്‍ വീണ്ടും അല്‍പം എണ്ണയൊഴിച്ച് ചൂടാക്കി ഇതിലേക്ക് അരച്ച മസാലയും ഉരുളക്കിഴങ്ങ്, സോയ എന്നിവയും ചേര്‍ക്കണം. ഇതിലേക്ക് മല്ലിപ്പൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കുക. ഒരല്‍പം ഉപ്പും ചേര്‍ക്കാം. പാകത്തിന് വെള്ളമൊഴിച്ച് കുക്കര്‍ അടച്ച് രണ്ടോ മൂന്നോ വിസില്‍ വരുന്ന വരെ വേവിയ്ക്കുക. കുക്കാര്‍ തുറന്ന് അധികം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചു കുറുക്കി കറി വാങ്ങിയ ശേഷം ജീരകപ്പൊടി ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മേമ്പൊടി

ഈ കറിയ്ക്ക് അധികം വെള്ളം പാടില്ല. ഉരുളക്കിഴങ്ങ്, സോയ എന്നിവ വേറെ വേവിച്ച് ഗ്രേവിയില്‍ ചേര്‍ത്തും കറിയുണ്ടാക്കാം.

[ of 5 - Users]

English Summary

Soya Chunks Curry is the delicious main course dish made with soya bean chunks and potatoes. This is a medium thick gravy recipe spiced up with the Indian herbs and spices.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+