Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ചപ്പാത്തിക്ക് ചിക്കന്‍ സ്വാദില്‍ സോയ ചങ്ക്സ് ഗ്രേവി
അത്താഴത്തിന് ചപ്പാത്തിയാണോ തീരുമാനിച്ചിരിക്കുന്നത്, എന്നാല്‍ പലപ്പോഴും അതിനുള്ള കറി പലരിലും കണ്ഫ്യൂഷന് ഉണ്ടാക്കുന്നു. നല്ല സ്പൈസി ആയിട്ടുള്ള ഒരു കറിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് സോയ ഒരു നല്ല ഓപ്ഷനാണ്. കാരണം അത്രയധികം സ്വാദാണ് ഈ കറിക്ക്. ഇത് കഴിക്കുന്ന ചപ്പാത്തിയുടെ എണ്ണം കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട.
സോയ ചങ്ക്സ് കൊണ്ട് നമ്മുടെ അത്താഴം രുചികരമാക്കാവുന്നതാണ്. പൊടിച്ച മസാലകള്‍ കൂടി ഇതില്‍ ചേര്‍ക്കുന്നതിലൂടെ നല്ല കിടിലന്‍ രുചിയാണ് എന്നതില്‍ സംശയം വേണ്ട. ചിക്കന്‍ ഗ്രേവിയുടെ അതേ രുചിയില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സോയ ചങ്ക്സ് ഗ്രേവി ഉണ്ടാക്കാം. എപ്രകാരം ഇത് ഉണ്ടാക്കാം അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നും നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
*സോയ ചങ്ക്സ് - 1 കപ്പ്
*എണ്ണ - 2 ടേബിള്‍സ്പൂണ്‍
*പൈനാപ്പിള്‍ - 1
* കറുവപ്പട്ട - 2 കഷണങ്ങള്‍
*വലിയ ഉള്ളി-2 (ചെറുതായി അരിഞ്ഞത്)
* വലിയ തക്കാളി - 1 (ചെറുതായി അരിഞ്ഞത്)
* ഉപ്പ് - ആവശ്യത്തിന്
* മുളകുപൊടി - 1 ടീസ്പൂണ്‍
* മല്ലിപ്പൊടി - 1 ടീസ്പൂണ്‍
* ജീരകപ്പൊടി - 1/4 ടീസ്പൂണ്‍
* ഗരം മസാല - 1/2 ടീസ്പൂണ്‍
* വെള്ളം - ഒന്നരക്കപ്പ്
* മല്ലിയില - അല്പം (ചെറുതായി അരിഞ്ഞത്)
അരവ്
* തേങ്ങ - 1 കഷ്ണം
* ഇഞ്ചി - 1 കഷണം
* വെളുത്തുള്ളി - 7-8 അല്ലി
* ഗ്രാമ്പൂ - 3
* പെരുംജീരകം- 1 ടീസ്പൂണ്‍
* വെള്ളം - അല്പം
പാചകക്കുറിപ്പ്:
*ആദ്യം ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് 1 കപ്പ്
സോയചങ്ക്സ് വെള്ളത്തില്‍ ചേര്‍ത്ത് 10 മിനിറ്റ് കുതിര്‍ക്കാന്‍
വെക്കുക.
* ശേഷം മിക്സി ജാറില്‍ തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ,
പെരുംജീരകം, അല്പം വെള്ളം എന്നിവ ചേര്‍ത്ത് നല്ലതുപോലെ
അരച്ചെടുക്കണം. വെള്ളം അധികമാവാതിരിക്കാന് ശ്രദ്ധിക്കണം
* 10 മിനിറ്റിനു ശേഷം, സോയചങ്ക്സിലെ വെള്ളം ഒഴിച്ച് മാറ്റി ഇവ
ചെറുതാക്കി മുറിച്ചെടുക്കുക
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി
പൈനാപ്പിള്‍, കറുവപ്പട്ട ബിരിയാണി ഇല എന്നിവ ചേര്‍ത്ത് ഇളക്കുക
* ശേഷം ഉള്ളി ചേര്‍ത്ത് നിറം മാറുന്നത് വരെ വഴറ്റുക.
* ശേഷം ഇതിലേക്ക് തക്കാളി ചേര്‍ത്ത് പാകത്തിന് ഉപ്പ് മിക്സ് ചെയ്ത്
നല്ലതുപോലെ വഴറ്റിയെടുക്കുക
* ശേഷം മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത്
2 മിനിറ്റ് വഴറ്റുക.
* പിന്നീട് അരച്ച് വെച്ച തേങ്ങാ മിശ്രിതം ചേര്‍ത്ത് 2 മിനിറ്റ്
നന്നായി ഇളക്കുക, തുടര്‍ന്ന് 1 1/2 കപ്പ് വെള്ളം ഒഴിച്ച് നന്നായി
ഇളക്കി ഗ്രേവി തിളപ്പിക്കുക. ഗ്രേവിയിലെ വെള്ളം തിളച്ചു
തുടങ്ങുമ്പോള്‍ അതിലേക്ക് സോയ ചങ്ക്സ് ഇട്ട് ഇളക്കി നല്ലതുപോലെ
മല്ലിയില തൂവി ഉപയോഗിക്കാവുന്നതാണ്.
Image Courtesy: Chitra's Food Book
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications