Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
പടവലങ്ങയുണ്ടോ നിലക്കടലയോ : രണ്ടും ചേര്‍ത്ത് കിടിലന്‍ ടേസ്റ്റില്‍ തോരന്‍
ചോറിനോടൊപ്പം തോരന്‍ എന്നത് ഒഴിവാക്കാനാവാത്ത ഒന്നാണ്. പലപ്പോഴും നിങ്ങളില്‍ ഒരു ഉരുള ചോറ് അധികം കഴിക്കാന്‍ നിങ്ങളില്‍ താല്‍പ്പര്യമുണ്ടാക്കുന്ന ഒന്നാണ് ഈ സൗത്ത്ഇന്ത്യന്‍ കറി. പടവലങ്ങ പൊതുവേ അല്പം പുറകോട്ട് നില്ക്കുന്ന ഒന്നാണ്, എന്നാല്‍ ഇതിനോടൊപ്പം അല്പം നിലക്കടല കൂടി ചേരുമ്പോള്‍ സംഗതി മാറുന്നു. വീട്ടില്‍ തന്നെ നല്ല കിടിലന്‍ ടേസ്റ്റില്‍ പടവലങ്ങ തോരന്‍ നിലക്കടല മിക്സ് ചെയ്ത് തയ്യാറാക്കി നോക്കൂ. ഇത് നിങ്ങളുടെ രുചിമുകുളങ്ങളെ ഉണര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പടവലങ്ങയില്‍ നിലക്കടല ചേരുമ്പോള്‍ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. സാമ്പാറും ചോറും രസവും പടവലങ്ങ തോരനും ചേരുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ അതിശയകരമാണ്. അത്രയധികം ഗുണങ്ങളാണ് ഈ തോരന്‍ നിങ്ങള്‍ക്ക് നല്‍കാവുന്നതാണ്. എപ്രകാരം ഇത് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകള്‍
* പടവലങ്ങ - 1/2 കിലോ
* വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
* ജീരകം - 1/2 ടീസ്പൂണ്‍
* കടുക് - 1/2 ടീസ്പൂണ്‍
* ഉഴുന്ന് പരിപ്പ - 1 ടീസ്പൂണ്‍
* കറിവേപ്പില - അല്പം
* മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
* മുളകുപൊടി - 1/2 ടീസ്പൂണ്‍
* ഉപ്പ് -ആവശ്യത്തിന്
വറുക്കുന്നതിന് വേണ്ടി
* നിലക്കടല - 1/2 കപ്പ്
* ചെറുപയര്‍ - 1 ടീസ്പൂണ്‍
* ഉഴുന്ന് പരിപ്പ് -1 ടീസ്പൂണ്‍
* കുരുമുളക് - 1/2 ടീസ്പൂണ്‍
* ജീരകം - 1/2 ടീസ്പൂണ്‍
* ചുവന്ന മുളക്- 2 എണ്ണം
* വെളുത്തുള്ളി - 4 അല്ലി
* തേങ്ങ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*പടവലങ്ങ ചെറുതായി മുറിച്ച് കല്ലുപ്പ് മിക്സ് ചെയ്ത് കഴുകി
വൃത്തിയാക്കി വെക്കുക
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെക്കുക, ശേഷം കടല, ചെറുപയര്‍, ഉലുവ
എന്നിവ ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ
വറുത്തെടുക്കുക
* ശേഷം അതിലേക്ക് കുരുമുളക്, ജീരകം, മുളക്, വെളുത്തുള്ളി, തേങ്ങ
എന്നിവ ചേര്‍ത്ത് നല്ല മണം വരുന്നതു വരെ വഴറ്റി
തണുപ്പിച്ചെടുക്കുക
* ശേഷം ഇവയെല്ലാം മിക്സിയില്‍ ഇട്ട് പൊടിച്ച് മാറ്റി വയ്ക്കുക.
* അടുത്തതായി ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 2 ടേബിള്‍സ്പൂണ്‍
എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം, കടുക്, ഉലുവ, കറിവേപ്പില എന്നിവ
നല്ലതുപോലെ മിക്സ് ചെയ്യുക
* അതിന് ശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പടവലങ്ങ ചേര്‍ത്ത്
പാകത്തിന് ഉപ്പ് വിതറി മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി
ഇളക്കി 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കാവുന്നതാണ്
* ശേഷം മൂടി തുറന്ന് വറുത്ത് പൊടിച്ച ചേരുവകള്‍ എല്ലാം ചേര്‍ത്ത് 2
മിനിറ്റ് നന്നായി ഇളക്കി മാറ്റിയാല്‍ മതി
Image Courtesy: South Indian Food
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
