For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ കോണ്‍ സൂപ്പില്‍ രോഗങ്ങളൊതുക്കാം ആയുസ്സ് കൂട്ടാം

|

ആരോഗ്യ സംരക്ഷണം എന്നത് എപ്പോഴും ഭക്ഷണങ്ങത്തെ ആശ്രയിച്ച് നില്‍ക്കുന്നതാണ്. നമ്മുടെ ഭക്ഷണശീലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പ്രതിരോധം തീര്‍ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ആരോഗ്യകരമായ ഭക്ഷണരീതി തന്നെയാണ് ആവശ്യം. പ്രത്യേകിച്ച് ശൈത്യകാലത്ത് നിങ്ങള്‍ അല്‍പം കൂടുതല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. അതിന് സൂപ്പ് തന്നെയാണ് ഏറ്റവും ബെസ്റ്റ്. സൂപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. ഇന്ന് നമുക്ക് ചിക്കന്‍ കോണ്‍ സൂപ്പ് തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Easy Chicken Sweet Corn Soup

ചേരുവകള്‍:

1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1/2 ടീസ്പൂണ്‍ ഉപ്പ്
250 ഗ്രാം ചിക്കന്‍ എല്ലുകളുള്ളത്
5-6 കപ്പ് വെള്ളം
1 ടീസ്പൂണ്‍ ഉപ്പ്
1 ടീസ്പൂണ്‍ കുരുമുളക് പൊടി
1.2 ടീസ്പൂണ്‍ അജിനോമോട്ടോ (ഓപ്ഷണല്‍)
2 മുട്ടയുടെ വെള്ള
4-5 ടീസ്പൂണ്‍ കോണ്‍ഫ്‌ളവര്‍
1/3 കപ്പ് സ്വീറ്റ് കോണ്‍

രുചി കൂട്ടാന്‍

3-4 ടീസ്പൂണ്‍ വൈറ്റ് വിനീഗര്‍
2-3 പച്ചമുളക്
സോയ സോസ് 3-4 ടീസ്പൂണ്‍.
ചില്ലി സോസ്

Easy Chicken Sweet Corn Soup

തയ്യാറാക്കുന്നത്

1.ഒരു പാത്രത്തില്‍, 5-6 കപ്പ് വെള്ളം, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചിക്കന്‍ എന്നിവ ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. അതിനുശേഷം ഈ മിശ്രിതം 10-15 മിനിറ്റ് ഇടത്തരം തീയില്‍ വേവിക്കുക.

2. ശേഷം ഈ സ്റ്റോക്കില്‍ നിന്ന് ചിക്കന്‍ കഷണങ്ങള്‍ മാറ്റി വെക്കുക. ഇത് ചൂട് പോയതിന് ശേഷം ചെറിയ ചെറിയ കഷ്ണങ്ങളാക്കി എടുക്കുക

3. 4-5 ടീസ്പൂണ്‍ കോണ്‍ഫ്‌ളവര്‍ വെള്ളം ചേര്‍ത്ത് മിക്‌സ് ആക്കുക. പൊടി ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

4. പിന്നീട് സ്വീറ്റ് കോണ്‍ എടുത്ത് വേവിച്ച് മാറ്റി വെക്കണം. ഇത് വേര്‍പെടുത്തി വേണം വെക്കുന്നതിന്

5.ശേഷം ചിക്കന്‍ സ്റ്റോക്കിലേക്ക് 1 ടീസ്പൂണ്‍ ഉപ്പ്, കുരുമുളക് പൊടി, അജിനാമോട്ടോ പൊടിച്ച ചിക്കന്‍, ചതച്ച ചോളം എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി തിളപ്പിക്കുക.

6. കോണ്‍ ഫ്‌ലോര്‍ മിശ്രിതം സാവധാനം ചേര്‍ക്കേണ്ടതാണ്. ഇത് ചേര്‍ക്കുമ്പോള്‍ ഇളക്കിക്കൊടുക്കണം. അല്ലെങ്കില്‍ കട്ട പിടിക്കും. തീ വളരെ കുറച്ച് വെക്കണം.

7. അവസാനം, മുട്ടയുടെ വെള്ള ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കുക, അങ്ങനെ മുട്ടയുടെ വെള്ള എല്ലായിടത്തും നല്ലതുപോലെ മിക്‌സ് ആവണം.

8. പിന്നീട് അല്‍പ സമയം കൂടി തിളപ്പിച്ച് വേവിച്ചെടുക്കുക

9. ഇതിലേക്ക് വിനാഗിരി, ചില്ലി സോസ്, സോയ സോസ് എന്നിവ ചേര്‍ത്ത് നല്ല ചൂടോടെ വിളമ്പാവുന്നതാണ്.

Easy Chicken Sweet Corn Soup

ശരീരഭാരം കുറക്കുന്നു

ശരീരഭാരം കുറക്കുന്ന കാര്യത്തില്‍ കലോറി കുറവുള്ള ഈ സൂപ്പ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു, ചിക്കന്‍-സ്വീറ്റ് കോണ്‍ സൂപ്പില്‍ 56 കലോറി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ വയറ് നിറക്കുന്നു. ഡയറ്റില്‍ ഉള്ളവര്‍ക്ക് നിര്‍ബന്ധമായും കഴിക്കാവുന്നതാണ് ഈ സൂപ്പ്. ഇതിന്റെ രുചി തന്നെ അല്‍പം വ്യത്യസ്തമാണ്. ഈ സൂപ്പില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രശ്‌നത്തെ പ്രതിരോധിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

Easy Chicken Sweet Corn Soup

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ചിക്കന്‍ കോണ്‍ സൂപ്പ്. ഇതിലുള്ള നാരുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ചാണ്. ഈ സൂപ്പില്‍ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകള്‍ രക്തപ്രവാഹത്തില്‍ അലിയുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്ട്രോളിന്റെ പ്രശ്നമുള്ളവര്‍ ഈ സൂപ്പ് കുടിക്കുന്നത് നല്ലതാണ്, ഇത് അവര്‍ക്ക് വളരെയധികം ഗുണം ചെയ്യും.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

Easy Chicken Sweet Corn Soup

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ് സഹായിക്കുന്നു. ഇതില്‍ ബീറ്റ കരോട്ടിന്‍ വളരെയധികം അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്നു. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ സൂപ്പ് മികച്ചകാണ്. മാക്യുലര്‍ ഡീജനറേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കരോട്ടിനോയിഡുകളും സ്വീറ്റ് കോണ്‍കളില്‍ ഉണ്ട്. അതുകൊണ്ട് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഈ സൂപ്പ് ശീലമാക്കാവുന്നതാണ്.

രോഗത്തെ വേരോടെ പിഴുത് മാറ്റും നെല്ലിക്ക-ഇഞ്ചി സൂപ്പ്രോഗത്തെ വേരോടെ പിഴുത് മാറ്റും നെല്ലിക്ക-ഇഞ്ചി സൂപ്പ്

പഞ്ചാബി സമൂസ തയ്യാറാക്കാം വളരെ എളുപ്പത്തില്‍പഞ്ചാബി സമൂസ തയ്യാറാക്കാം വളരെ എളുപ്പത്തില്‍

English summary

Special Easy Chicken Sweet Corn Soup Recipe And Its Benefits

How to make chicken corn soup recipe with step by step and its health benefits in malayalam. Take a look
Story first published: Monday, December 19, 2022, 19:34 [IST]
X
Desktop Bottom Promotion