For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ വെജിറ്റബിള്‍ മിക്‌സ് സൂപ്പ്: മസില്‍ കരുത്ത് കൂട്ടാന്‍ ഉറപ്പുള്ള സൂപ്പ്‌

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സൂപ്പിനുള്ള പങ്ക് നിസ്സാരമല്ല. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് എപ്പോഴും സൂപ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കി നമ്മളെല്ലാവരും കഴിച്ചിട്ടുണ്ടാവും. പക്ഷേ ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ്.

Chicken Vegetable Soup

പച്ചക്കറികളും ചിക്കന്‍ കഷ്ണങ്ങളും കൊണ്ട് ഉണ്ടാക്കിയ ഒരു സ്വാദിഷ്ടമായ സൂപ്പ് റെസിപ്പി ഇന്ന് തന്നെ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഇതാകട്ടെ ശൈത്യകാലത്ത് നിങ്ങള്‍ക്ക് എന്തുകൊണ്ടും പരീക്ഷിച്ച് നോക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ശൈത്യകാല രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാം.

ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് ചേരുവകള്‍

1 കപ്പ് ചിക്കന്‍ കഷ്ണങ്ങളാക്കിയത്
1 ഇടത്തരം കാരറ്റ്
1/2 കപ്പ് ഗ്രീന്‍ പീസ്
1/2 കപ്പ് ചോളം
ഉപ്പ് പാകത്തിന്
ഒറിഗാനോ രുചിക്ക് വേണ്ടി
കുരുമുളക് പൊടി അല്‍പം
മല്ലിയില അല്‍പം

Chicken Vegetable Soup

ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് എങ്ങനെ ഉണ്ടാക്കാം

1. ആദ്യം തന്നെ ചിക്കന്‍ ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതില്‍ നിന്ന് കഷ്ണങ്ങള്‍ മാറ്റി വെച്ച് ചാറ് വെറൊരു പാത്രത്തിലേക്ക് മാറ്റുക.

2. ഒരു പ്രത്യേക പാനില്‍ നമ്മള്‍ മാറ്റി വെച്ച ചാറു തിളപ്പിക്കുക, പച്ചക്കറികള്‍, കുറച്ച് ഉപ്പ്, കുരുമുളക് പൊടി, ഒറിഗാനോ എന്നിവ ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കേണ്ടതാണ്.

3. പച്ചക്കറികള്‍ നല്ലതുപോലെ വേവുന്നത് വരെ തിളപ്പിക്കണം.

4. ശേഷം വേവിച്ച് വെച്ച ചിക്കന്‍ ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ആവുന്നത് വരെ വേവിക്കുക.

5. അതിന് ശേഷം മല്ലിയില കൊണ്ട് അലങ്കരിക്കുക. ചൂടോടെ വിളമ്പുക.

ഗുണങ്ങള്‍

Chicken Vegetable Soup

ശൈത്യകാല പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചുമ, ജലദോഷം, പനി എന്നിവക്ക് പ്രത്യേകം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ് ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ എന്തുകൊണ്ടും മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. എപ്പോഴും വേണമെങ്കില്‍ ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് ശീലമാക്കാവുന്നതാണ്.

ശരീരത്തിന് കരുത്തും എല്ലുകള്‍ക്കും പേശികള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് കഴിക്കാവുന്നതാണ്. ഇതിലുള്ള പ്രോട്ടീന്‍ പേശികളുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് റിഫ്രഷ്‌മെന്റും ഊര്‍ജ്ജം നല്‍കുന്നു. ഇത്തരം അവസ്ഥയില്‍ ആരോഗ്യത്തെ കിടപിടിക്കുന്നതിന് ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് കഴിക്കാവുന്നതാണ്.

Chicken Vegetable Soup

ജലാംശം നിലനിര്‍ത്തുന്നതിന് നമുക്ക് സൂപ്പ് കഴിക്കാവുന്നതാണ്. കാരണം നിര്‍ജ്ജലീകരണം ശരീരത്തിന് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും അടിയന്തരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കുന്നു. ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ ദിനവും സൂപ്പ് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത്. കാരണം ചൂടുകാലത്തേക്കാള്‍ നാം വെള്ളം കുടിക്കേണ്ടത് ശൈത്യകാലത്താണ്. കാരണം പലരും തണുപ്പാണ് ദാഹിക്കുന്നില്ല എന്ന് പറഞ്ഞ് വെള്ളം കുടിക്കാതിരിക്കുന്നു. അത് നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് നമുക്ക് സൂപ്പ് ശീലമാക്കാം.

Chicken Vegetable Soup

ശരീരഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ശരീരഭാരം കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പ് ശീലമാക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. കാരണം ഇതില്‍ വിശപ്പിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ ഉള്ളത് പോലെ തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റ് ചില ഘടകങ്ങള്‍ കൂടിയാണ്. ശരീരത്തിലെ കൊഴുപ്പ് ഉരുക്കുന്നതിനും അമിത കലോറിയെ എരിച്ച് കളയുന്ന ഘടകങ്ങളും ഉണ്ട്.

പ്രമേഹം തോറ്റു പോവും ഈ സൂപ്പിന് മുന്നില്‍: സ്ഥിരമായി കഴിച്ചാല്‍ ഗുണംപ്രമേഹം തോറ്റു പോവും ഈ സൂപ്പിന് മുന്നില്‍: സ്ഥിരമായി കഴിച്ചാല്‍ ഗുണം

രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്‌രോഗത്തിന്റെ മൂലകാരണം കണ്ടെത്തി നശിപ്പിക്കാന്‍ ഈ സൂപ്പ് മികച്ചത്‌

English summary

Special Chicken Vegetable Soup Recipe In Malayalam

Here in this article we are sharing some special chicken vegetable soup recipe and its health benefits in malayalam. Take a look.
Story first published: Tuesday, December 6, 2022, 21:01 [IST]
X
Desktop Bottom Promotion