For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോസ്റ്റഡ് തക്കാളി സൂപ്പില്‍ ഒതുങ്ങാത്ത രോഗമില്ല: റെസിപ്പി ഇതാ

|

തക്കാളി സൂപ്പ് കഴിച്ചിട്ടുണ്ടോ? ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നു എന്നറിയാമോ? സാധാരണ എന്ത് സൂപ്പ് കഴിക്കുമ്പോഴും അതിലുള്ള ചേരുവകള്‍ പലപ്പോഴും നിങ്ങളെ എത്രത്തോളം സഹായിക്കുന്നു എന്നത് പലരും ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ന് ഒരു കിടിലന്‍ റോസ്റ്റഡ് തക്കാളി സൂപ്പ് തയ്യാറാക്കി നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. വെളുത്തുള്ളിയും ഉള്ളിയും തക്കാളിയും എല്ലാം മിക്‌സ് ചെയ്ത് റോസ്റ്റ് ചെയ്ത് സൂപ്പ് ആക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. എങ്ങനെ സൂപ്പ് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്.

Roasted Tomato Soup

ചേരുവകള്‍

രണ്ടോ മൂന്നോ തക്കാളി, പകുതിയായി മുറിച്ചത്
1 ഉള്ളി, തൊലികളഞ്ഞ് അരിഞ്ഞത്
1 വെളുത്തുള്ളി മുഴുവന്‍
¼ കപ്പ് ഒലിവ് ഓയില്‍
ഉപ്പ്, കുരുമുളക് പാകത്തിന്
3 കപ്പ് ചിക്കന്‍ വേവിച്ച സ്റ്റോക്ക്
കറുവപ്പട്ട ഇല
പുതിന അരിഞ്ഞത്
ചീസ്

തയ്യാറാക്കുന്ന വിധം

തക്കാളി നിങ്ങള്‍ക്ക് പാനില്‍ വഴറ്റിയെടുക്കാവുന്നതാണ്. ഇതിലേക്ക് ഒരുമിച്ച് തന്നെ വെളുത്തുള്ളിയും ഇഞ്ചിയും കൂടി വഴറ്റി നല്ലതുപോലെ പേസ്റ്റ് പരുവത്തില്‍ ആക്കി എടുക്കണം. പിന്നീട് അതിലേക്ക് ഒലിവ് ഓയില്‍ ഉപ്പ്, കുരുമുളക് എന്നിവ കൃത്യമായി നിരത്തുക. ഗ്രാമ്പൂ എടുത്ത് ഇതിലേക്ക് മിക്‌സ് ചെയ്യുക. ഇതിലേക്ക് പതുക്കെ ചിക്കന്‍ വേവിച്ച വെള്ളം ചേര്‍ക്കുക. 20-30 മിനിറ്റ് വരെ ഇത് നല്ലതുപോലെ സെറ്റ് ആക്കിയെടുക്കുക. പിന്നീട് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് നല്ലതുപോലെ വെന്തതിന് ശേഷം സൂപ്പിലേക്ക് പുതിന അരിഞ്ഞതും ചീസും ചേര്‍ക്കാവുന്നതാണ്.

Roasted Tomato Soup

തണുപ്പ് കാലത്തെ പ്രതിരോധിക്കാം

തണുപ്പ് കാലത്തുണ്ടാവുന്ന എല്ലാ അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് തക്കാളി സൂപ്പ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ ചുമ, ജലദോഷം, തൊണ്ടവേദന എന്നീ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു തക്കാളി സൂപ്പ് സഹായിക്കുന്നു. എല്ലാ ദിവസവും ഇത് കഴിക്കാവുന്നതാണ്.

കൈകാലുകള്‍ക്കും സന്ധികള്‍ക്കും ഉണ്ടാവുന്ന വേദന കുറക്കുന്നതിനും അതോടൊപ്പം തന്നെ വീക്കം ഇല്ലാതാക്കുന്നതിനും റോസ്റ്റഡ് തക്കാളി സൂപ്പ് മികച്ചതാണ്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് സഹായിക്കുന്നു തക്കാളി സൂപ്പ്. തണുപ്പ് കാലത്ത് ശരീരത്തെ ചൂടാക്കുന്ന കാര്യത്തില്‍ തക്കാളി സൂപ്പ് സൂപ്പറാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ മൊത്തത്തിലുള്ള ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

Roasted Tomato Soup

ന്യൂട്രീഷന്‍ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് തക്കാളി സൂപ്പ്. മാത്രമല്ല് ആന്റി ഓക്‌സിഡന്റ് കലവറയാണ്. അതുകൊണ്ട് തന്നെ അമിതവണ്ണമോ കുടവയറോ പോലുള്ള പ്രശ്‌നങ്ങളേയും ഭയക്കേണ്ടതില്ല. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തക്കാളി സൂപ്പ് എപ്പോഴും മുന്നിലുണ്ടാവുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്തെ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു തക്കാളി സൂപ്പ്.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ധൈര്യമായി കഴിക്കാവുന്നതാണ് തക്കാളി സൂപ്പ്. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പുരുഷന്‍മാരില്‍ പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും തക്കാളി സഹായിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ തക്കാളി വഹിക്കുന്ന പങ്ക് എന്നത് നിസ്സാരമല്ല. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മുന്നിലും തക്കാളി മികച്ച ഫലങ്ങള്‍ നല്‍കുന്നു. അതുകൊണ്ട് തക്കാളി സൂപ്പ് ഒരിക്കലും നിങ്ങളുടെ ആരോഗ്യശീലത്തില്‍ നിന്ന് എടുത്ത് മാറ്റേണ്ടതില്ല.

ചിക്കന്‍ മഷ്‌റൂം സൂപ്പ് തയ്യാറാക്കൂ: ആരോഗ്യം ഉറപ്പാക്കൂചിക്കന്‍ മഷ്‌റൂം സൂപ്പ് തയ്യാറാക്കൂ: ആരോഗ്യം ഉറപ്പാക്കൂ

തണുപ്പ് കാലം കടച്ചിലും കോച്ചിപ്പിടുത്തവും മാറ്റും ചീര സൂപ്പ്‌തണുപ്പ് കാലം കടച്ചിലും കോച്ചിപ്പിടുത്തവും മാറ്റും ചീര സൂപ്പ്‌

English summary

Roasted Tomato Soup Recipe In Malayalam

Here we are sharing a super recipe of roasted tomato soup in malayalam. Take a look.
X
Desktop Bottom Promotion