For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സ്‌പെഷ്യല്‍ മട്ടണ്‍ രസം: സര്‍വ്വാംഗം ആരോഗ്യം നല്‍കും

|

രസം എന്നത് എപ്പോഴും അല്‍പം പുളിയും എരിവും വെളുത്തുള്ളിയുടെ രുചിയും എല്ലാം ചേരുന്നതാണ്. എന്നാല്‍ ഇന്ന് ഒരു സ്‌പെഷ്യല്‍ രസം തയ്യാറാക്കിയാലോ? അതെ ഒരു മട്ടണ്‍ രസം നമുക്ക് തയ്യാറാക്കി നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിനും എല്ലാം ഗുണം നല്‍കുന്നതാണ്. ഈ സ്‌പെഷ്യല്‍ മട്ടണ്‍ രസം തയ്യാറാക്കി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്ല മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ശൈത്യകാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നു, ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന വേദനയും വീക്കവും കുറക്കുന്നു. ഇപ്രകാരം പല വിധത്തിലുള്ള ഗുണങ്ങളാണ് മട്ടണ്‍ രസം നല്‍കുന്നത്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Mutton Rasam Recipe

ചേരുവകള്‍

രസപ്പൊടി തയ്യാറാക്കാന്‍
1/2 ടീസ്പൂണ്‍ കുരുമുളക്
1/2 ടീസ്പൂണ്‍ ജീരകം
1/2 ടീസ്പൂണ്‍ മല്ലി മുഴുവന്‍
2 ഉണങ്ങിയ ചുവന്ന മുളക്

മട്ടണ്‍ സ്റ്റോക്കിന്:

300 ഗ്രാം മട്ടണ്‍ എല്ല്
4 കപ്പ് വെള്ളം
ഉപ്പ് പാകത്തിന്
1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി

താളിക്കാന്‍

Mutton Rasam Recipe

2 ടീസ്പൂണ്‍ എള്ളെണ്ണ
4-5 അല്ലി വെളുത്തുള്ളി, അരിഞ്ഞത്
6-7 ചെറിയ ഉള്ളി അരിഞ്ഞത്
2 വലിയ തക്കാളി (അരിഞ്ഞത്)
ഉപ്പ് പാകത്തിന്
2 തണ്ട് മല്ലിയില

മട്ടണ്‍ രസം എങ്ങനെ ഉണ്ടാക്കാം

മസാലപ്പൊടിക്ക്:

എല്ലാ ചേരുവകളും 4-5 മിനിറ്റ് കുറഞ്ഞ ചൂടില്‍ ചൂടാക്കുക. ശേഷം നല്ലതുപോലെ തണുപ്പിക്കുക. മസാലകള്‍ തണുക്കുമ്പോള്‍, ഒരു ബ്ലെന്‍ഡറില്‍ നല്ല പൊടിയായി പൊടിച്ച് മാറ്റി വെക്കണം.

മട്ടണ്‍ സ്റ്റോക്കിന്:

ഒരു പ്രഷര്‍ കുക്കറില്‍, മഞ്ഞള്‍, ഉപ്പ്, വെള്ളം എന്നിവ ഒഴിച്ച് 15-20 മിനിറ്റ് മട്ടണ്‍ എല്ലുകള്‍ വേവിക്കുക. തീ ഓഫ് ചെയ്ത് കുക്കറിലെ പ്രഷര്‍ സ്വാഭാവികമായി മാറിയതിന് ശേഷം ഇത് മാറ്റി വെക്കുക.

Mutton Rasam Recipe

താളിക്കാന്‍

അവസാനം ഒരു പാനില്‍ എള്ളെണ്ണ ചൂടാക്കി അരിഞ്ഞ വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഉള്ളി നല്ലതുപോലെ വഴറ്റിയ ശേഷം ഇതിലേക്ക് തക്കാളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. തക്കാളി വേവുന്നത് വരെ ഇളക്കുക. ശേഷം തയ്യാറാക്കിയ മസാല മിശ്രിതം ചേര്‍ത്ത് കുറച്ച് സമയം കൂടി വഴറ്റുക. എന്നിട്ട് മട്ടണ്‍ കൂടി ഇതിലേക്ക് ചേര്‍ത്ത് വെള്ളം ആവശ്യത്തിന് ഒഴിച്ച് മട്ടണില്‍ ധാരാളം വെള്ളം ചേര്‍ത്ത് എല്ലാ ചേരുവകളും സെറ്റ് ആവുന്നത് വരെ തിളപ്പിക്കുക. ശേഷം മല്ലിയില ചേര്‍ത്ത് തീ ഓഫ് ചെയ്യാം. മട്ടണ്‍ രസം തയ്യാര്‍.

ഗുണങ്ങള്‍

തണുപ്പ് കാലത്താണ് പലര്‍ക്കും ശരീര വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മട്ടണ്‍ രസം ശീലിക്കാം. ആഴ്ചയില്‍ ഒരു തവണ എന്ന തോതില്‍ മട്ടണ്‍ രസം കഴിക്കാം. ഇത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. വേദന കുറക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും എല്ലാം നിങ്ങളെ ഈ മട്ടണ്‍ സൂപ്പ് സഹായിക്കുന്നു. അതുകൊണ്ട് തണുപ്പ് കാലത്ത് എല്ലാവരും നിര്‍ബന്ധമായും കഴിക്കേണ്ടതാണ് മട്ടണ്‍ സൂപ്പ്. ഇത് നിങ്ങളില്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Mutton Rasam Recipe

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മട്ടണ്‍സൂപ്പ് സഹായിക്കുന്നു ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ പ്രതിരോധം തീര്‍ക്കുന്നതിന് മട്ടണ്‍ സൂപ്പ് മികച്ചതാണ്. എല്ലാ വിധത്തിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും മട്ടണ്‍ രസം സഹായിക്കുന്നു. ശൈത്യകാലത്താണ് പലരിലും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഈ സമയം ശരീരത്തിന്റെ മെറ്റബോളിസവും പതുക്കെ മാത്രമേ സംഭവിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിനും മികച്ച ദഹനത്തിനും മലബന്ധത്തെ തടയുന്നതിനും മട്ടണ്‍ സൂപ്പ് മികച്ചതാണ്.

നാവില്‍ നിന്ന് രുചി മാറാത്ത ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍നാവില്‍ നിന്ന് രുചി മാറാത്ത ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍

ആരോഗ്യത്തോടെയുള്ള പുതുവര്‍ഷം അഞ്ച് വിഭവങ്ങള്‍ വീട്ടിലൊരുക്കാംആരോഗ്യത്തോടെയുള്ള പുതുവര്‍ഷം അഞ്ച് വിഭവങ്ങള്‍ വീട്ടിലൊരുക്കാം

English summary

Mutton Rasam Recipe And Its Health Benefits In Malayalam

Here in this article we are sharing a special mutton Rasam recipe and its health benefits during winter in malayalam. Take a look
Story first published: Thursday, January 5, 2023, 21:50 [IST]
X
Desktop Bottom Promotion