For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗത്തെ വേരോടെ പിഴുത് മാറ്റും നെല്ലിക്ക-ഇഞ്ചി സൂപ്പ്

|

ശൈത്യകാലത്തിന് തുടക്കമായി, എന്നാല്‍ ഇത് രോഗങ്ങളുടെ തുടക്കം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോഴും തണുപ്പില്‍ മുന്നോട്ട് പോവുന്നതിന് ആര്‍ക്കും സാധിക്കുകയില്ല. ഇത് നിങ്ങള്‍ക്ക് രോഗങ്ങളുടെ പെരുമഴയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഒരു കിടിലന്‍ സൂപ്പ് തയ്യാറാക്കാവുന്നതാണ്. നല്ല ഒരു ചൂടുള്ള സൂപ്പ് നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെയും അല്‍പ്പസമയത്തിനുള്ളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും മികച്ച ദഹനത്തിനും എല്ലാം ഇഞ്ചി- നെല്ലിക്ക സൂപ്പ് സഹായിക്കുന്നു.

Amla-Ginger Soup

ജലദോഷത്തിനും പനിക്കും എതിരെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മൊത്തത്തില്‍ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഈ സൂപ്പ്. എന്നാല്‍ പാചകക്കുറിപ്പിനെക്കുറിച്ച് അറിയുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അതിന്റെ എല്ലാ ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഗുണങ്ങള്‍

ടോക്‌സിന്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ശരീരത്തില്‍ ഓരോ സമയത്തും അടിഞ്ഞ് കൂടുന്ന ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഇഞ്ചി നെല്ലിക്ക സൂപ്പ്. ഇത് ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയാനും ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയാണ്. ഇത് കൂടാതെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുടെയും ശേഖരം ഇഞ്ചിയിലും നെല്ലിക്കയിലും ഉണ്ട്.

Amla-Ginger Soup

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് അടുത്തത്. ദിവിസവും ഈ സൂപ്പ് ശീലമാക്കുന്നതിലൂടെ അത് നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം നല്‍കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രണ്ടുമാണ് ്പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നത്.

ദഹനത്തെ പ്രോത്സാഹിപ്പിക്കുക

Amla-Ginger Soup

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി നെല്ലിക്ക സൂപ്പ്. നെല്ലിക്കയിലെ നാരുകള്‍ മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുന്നു, ജിഞ്ചറോള്‍ ദഹനനാളത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ശ്വാസകോശാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ആസ്ത്മയുള്ളവരില്‍ മികച്ചതാണ് ഈ സൂപ്പ്.

തയ്യാറാക്കുന്നത് എങ്ങനെ?

Amla-Ginger Soup

മൂന്ന് നെല്ലിക്കയും ഒരു കഷ്ണം ഇഞ്ചിയും ഏകദേശം ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച ശേഷം നെല്ലിക്ക പുറത്തെടുത്ത്, വേവിച്ച ഇഞ്ചിയും കൂടി ചേര്‍ത്ത് നല്ലതുപോലെ ചതച്ചെടുക്കുക. വേവിച്ച വെള്ളം അഥവാ സ്റ്റോക്ക് മാറ്റി വയ്ക്കുന്നതിന് ശ്രദ്ധിക്കണം. വേറൊരു മിക്‌സര്‍ ഗ്രൈന്‍ഡറില്‍ പച്ചമുളക്, ജീരകം, കറിവേപ്പില, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി പൊടിച്ച് മാറ്റി വെക്കുക. കുറച്ച് നെയ്യ് ചൂടാക്കി, കായം, മസാല മിക്‌സ്, മഞ്ഞള്‍, ഇഞ്ചി-നെല്ലിക്ക മിക്‌സ് എന്നിവ ചേര്‍ക്കുക. എല്ലാം കൂടി മിക്‌സ് ചെയ്ത് സ്റ്റോക്ക് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. നല്ല കിടിലന്‍ സൂപ്പ് തയ്യാര്‍.

തണുപ്പിനെ പ്രതിരോധിക്കാം ആരോഗ്യവും ആയുസ്സും കൂട്ടാന്‍ ബദാം മില്‍ക്ക്തണുപ്പിനെ പ്രതിരോധിക്കാം ആരോഗ്യവും ആയുസ്സും കൂട്ടാന്‍ ബദാം മില്‍ക്ക്

തണുപ്പ് കാലം കടച്ചിലും കോച്ചിപ്പിടുത്തവും മാറ്റും ചീര സൂപ്പ്‌തണുപ്പ് കാലം കടച്ചിലും കോച്ചിപ്പിടുത്തവും മാറ്റും ചീര സൂപ്പ്‌

English summary

How To Make Amla-Ginger Soup To Strengthen Immunity

Here in this article we are sharing how to make amla-ginger soup to strengthen your immunity in malayalam. Take a look.
Story first published: Friday, December 16, 2022, 22:44 [IST]
X
Desktop Bottom Promotion