For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്ക ഇഞ്ചി ജ്യൂസ്; ശരീരത്തിനകത്തെ അഴുക്കിനെ ഇല്ലാതാക്കും

|

നെല്ലിക്കയുടെ ഗുണം ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന പാനീയം എന്ന് വേണമെങ്കില്‍ നമുക്ക് ഈ പാനീയത്തെ വിളിക്കാവുന്നതാണ്. ഈ പാനീയം നിങ്ങള്‍ക്ക് ആരോഗ്യം മാത്രമല്ല രുചിയും കൂടിയാണ് നല്‍കുന്നത്. ഈ പാനീയം പരീക്ഷിച്ചുനോക്കി നിങ്ങളുടെ ശരീരത്തിലെ എല്ലാ വിധത്തിലുള്ള ടോക്‌സിനുകളേയും പുറന്തള്ളുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

നെല്ലിക്ക ഇഞ്ചി ജ്യൂസ് ഒരു മികച്ച ആരോഗ്യ പാനീയമാണ്, അത് മനുഷ്യവ്യവസ്ഥയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. അതിനാല്‍ പ്രഭാതഭക്ഷണമായി തികഞ്ഞ ഡിറ്റോക്‌സ് ജ്യൂസ് ആക്കി ഇത് കുടിക്കുക, നിങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും അനുഭവപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. നെല്ലിക്ക ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, പ്രമേഹത്തെ ചികിത്സിക്കുന്നു, കൂടാതെ ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്.

Gooseberry Ginger Detox Health Drink Recipe

എളുപ്പത്തില്‍ തയ്യാറാക്കാം ഇളനീര്‍ പായസംഎളുപ്പത്തില്‍ തയ്യാറാക്കാം ഇളനീര്‍ പായസം

ഉയര്‍ന്ന വിറ്റാമിന്‍ സി ആണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്. നെല്ലിക്ക ഭക്ഷണം ആഗിരണം വര്‍ദ്ധിപ്പിക്കുകയും വയറിലെ ആസിഡ് സന്തുലിതമാക്കുകയും കരളിനെ ശക്തിപ്പെടുത്തുകയും തലച്ചോറിനെയും മാനസിക പ്രവര്‍ത്തനത്തെയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റും നിറഞ്ഞതാണ് നെല്ലിക്ക. നെല്ലിക്ക ഇഞ്ചി പാനീയം എങ്ങനെ നമുക്ക് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്.

ചേരുവകള്‍

1 കപ്പ് നെല്ലിക്ക അരിഞ്ഞത്
1 ഇഞ്ച് ഇഞ്ചി, തൊലി കളഞ്ഞത്
1 നാരങ്ങ, ജ്യൂസ്
1/2 ടീസ്പൂണ്‍ ഉപ്പ്
പഞ്ചസാര, അല്‍പം

തയ്യാറാക്കുന്ന വിധം

Gooseberry Ginger Detox Health Drink Recipe

നെല്ലിക്ക ഇഞ്ചി ഡിറ്റോക്‌സ് ഹെല്‍ത്ത് ഡ്രിങ്ക് പാചകക്കുറിപ്പ് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നെല്ലിക്ക ഇഞ്ചി ഡിറ്റോക്‌സ് ഡ്രിങ്ക് നിര്‍മ്മിക്കാന്‍ ആരംഭിക്കുന്നതിന്, ബ്ലെന്‍ഡറിലെ എല്ലാ ചേരുവകളും സംയോജിപ്പിച്ച് വളരെ കുറച്ച് വെള്ളം ചേര്‍ത്ത് ആവശ്യമുള്ള തരത്തില്‍ അടിച്ചെടുക്കാവുന്നതാണ്. മിനുസമാര്‍ന്ന പാനീയം ലഭിച്ചുകഴിഞ്ഞാല്‍ കുറച്ച് വെള്ളം കൂടി ചേര്‍ത്ത് വീണ്ടും നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. നേര്‍ത്ത മെഷ് സ്ട്രെയ്നര്‍ ഉപയോഗിച്ച് നെല്ലിക്ക ഇഞ്ചി അരിച്ചെടുത്ത് ബാക്കിയുള്ള പള്‍പ്പ് കളയാവുന്നതാണ്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉപ്പും പഞ്ചസാരയും ക്രമീകരിക്കുക. കുറച്ച് ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് നെല്ലിക്ക ഇഞ്ചി ഡിറ്റോക്‌സ് ഡ്രിങ്ക് കുടിക്കാവുന്നതാണ്.

English summary

Gooseberry Ginger Detox Health Drink Recipe

Here we are sharing a recipe of gooseberry ginger detox health drink. Take a look.
Story first published: Thursday, March 11, 2021, 15:24 [IST]
X
Desktop Bottom Promotion