Just In
- 49 min ago
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- 2 hrs ago
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
- 6 hrs ago
Horoscope Today, 6 February 2023: വിദേശമോഹങ്ങള്‍ പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
- 17 hrs ago
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
Don't Miss
- Movies
'കുഞ്ഞാലിമരക്കാറിൽ ഇല്ലാത്തൊരു ഡയലോഗിന്റെ പേരിൽ സോഷ്യൽമീഡിയ പ്രിയനെ ക്രൂശിച്ചു'; സത്യൻ അന്തിക്കാട് പറയുന്നു!
- News
660 രൂപയുടെ ബർഗർ വാങ്ങി, കൊടുത്തത് 66000 രൂപ; തെളിവൊന്നുമില്ല; യുവാവിന് സംഭവിച്ചത്
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- Technology
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
തണുപ്പ് കാലം കടച്ചിലും കോച്ചിപ്പിടുത്തവും മാറ്റും ചീര സൂപ്പ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്നമുള്ള ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കാരണം തണുപ്പ് കാലമാണ്, ഈ സമയം രോഗങ്ങളും വേദനയും അസ്വസ്ഥതകളും എല്ലാം പ്രശ്നമുണ്ടാക്കുന്നതാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ആരോഗ്യത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരെങ്കില്‍ അവര്‍ക്കുള്ളതാണ് ഇന്നത്തെ റെസിപ്പി. നല്ല കിടിലന്‍ ചീര സൂപ്പ് തയ്യാറാക്കി നമുക്ക് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കി ആരോഗ്യത്തോടെ തണുപ്പ് കാലത്തെ നേരിടുന്നതിന് നമുക്ക് ചീര സൂപ്പ് ശീലമാക്കാം.
ആവശ്യമുള്ള ചേരുവകള്‍
1
ഉള്ളി,
ചെറുതായി
അരിഞ്ഞത്
2
ടീസ്പൂണ്‍
വെണ്ണ
2
കപ്പ്
ചീര,
അരിഞ്ഞത്
3
ഇടത്തരം
ഉരുളക്കിഴങ്ങ്
ചെറുതായി
അരിഞ്ഞത്
ഒന്നര
കപ്പ്
ചിക്കന്‍
ഒന്നര
കപ്പ്
വെള്ളം
2
ചിക്കന്‍
കഷ്ണങ്ങള്‍
1/2
ടീസ്പൂണ്‍
ഉപ്പ്
1/8
ടീസ്പൂണ്‍
കുരുമുളക്
പൊടി
3/4
കപ്പ്
അരിഞ്ഞ
കാപ്സിക്കം
തയ്യാറാക്കുന്ന വിധം
ഒരു വലിയ സോസ്പാന്‍ എടുത്ത് അടുപ്പില്‍ വെക്കുക. ഇതിലേക്ക് വെണ്ണ ചേര്‍ക്കുക. ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് അഞ്ച് മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ചിക്കന്‍ ചാറോട് കൂടി വേവിച്ചത്, വെള്ളം, ചിക്കന്‍ രണ്ട് കഷ്ണം ചതുരത്തില്‍ മുറിച്ചത് എന്നിവ ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ചതിന് ശേഷം 20 മിനിറ്റോളം വേവിക്കുക. ഉരുഴക്കിഴങ്ങ് വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ചീര ചേര്‍ക്കുക. പിന്നീട് തീ ഓഫ് ചെയ്ത് അല്പം തണുത്ത ശേഷം ഈ മിശ്രിതം ബ്ലെന്‍ഡ് ചെയ്ത് വീണ്ടും സോസ്പാനില്‍ ഒഴിച്ച് ഒന്നു കൂടി ചൂടാക്കുക. അതിന് ശേഷം ഇതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ നല്ലതുപോലെ ഇളക്കിയെടുക്കുക. കാപ്സിക്കം അരിഞ്ഞത് ചേര്‍ത്ത് അലങ്കരിക്കാം. ചീര സൂപ്പ് തയ്യാര്‍.
ഗുണങ്ങള്‍
ചീരയുടെ ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ദിവസവും വേണമെങ്കില്‍ നിങ്ങള്‍ക്ക് ശൈത്യകാലത്ത് ചീര സൂപ്പ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം. തണുപ്പ കാല അസ്വസ്ഥതകളെ കുറക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് ചീര സൂപ്പ്. ജലദോഷം, ചുമ, പനി എന്നീ അസ്വസ്ഥതകളെ പെട്ടെന്നാണ് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നത്. കൂടാതെ ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചീര എന്തുകൊണ്ടും മികച്ചതാണ്. എല്ലാ ദിവസവും കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ദിനവും ഈ സൂപ്പ് കഴിക്കുന്നത് അമിതവണ്ണം എന്ന പ്രശ്നത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നു. എല്ലാ ദിവസവും സൂപ്പ് കഴിക്കുന്നത് ശീലമാക്കണം. നിങ്ങള്‍ക്ക് ഉണ്ടാവുന്ന ദഹനപ്രശ്നങ്ങള്‍ വയറു വേദന മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ ചെറുക്കുന്നതിന് മികച്ചതാണ് ഈ സൂപ്പ്. കൂടാതെ ചര്‍മ്മത്തിനും മുടിക്കും നല്കുന്ന ഗുണങ്ങളും വേറെ. ഇതെല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഒരു തരത്തിലും നിങ്ങള്‍ക്ക് ഈ സൂപ്പ് കുടിക്കുന്നത് മോശമാണെന്ന് തോന്നില്ല.
ചിക്കന്‍
വെജിറ്റബിള്‍
മിക്സ്
സൂപ്പ്:
മസില്
കരുത്ത്
കൂട്ടാന്‍
ഉറപ്പുള്ള
സൂപ്പ്
പ്രമേഹം
തോറ്റു
പോവും
ഈ
സൂപ്പിന്
മുന്നില്‍:
സ്ഥിരമായി
കഴിച്ചാല്‍
ഗുണം