For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം മിക്‌സ് ചെയ്‌തൊരു വനില മില്‍ക്ക്‌ഷേക്ക് തയ്യാറാക്കാം

|

വേനല്‍ അതിന്റെ എല്ലാ കാഠിന്യത്തോടും നമ്മളെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. മഴപെയ്യുന്നത് എപ്പോഴെങ്കിലും പെയ്താല്‍ ആയി എന്ന അവസ്ഥയിലാണ്. എന്നാല്‍ ഈ വേനല്‍ച്ചൂടില്‍ ഈലോക്ക്ഡൗണ്‍ സമയത്ത് നമുക്ക് വീട്ടില്‍ തന്നെ പ്രിയപ്പെട്ട മില്‍ക്ക്‌ഷേക്ക് തയ്യാറാക്കി കഴിക്കാവുന്നതാണ്. എന്നാല്‍ സാധാരണ വാനില മില്‍ക്ക്‌ഷേക്ക് പോലെ നമുക്ക് ഈ പാനീയം തയ്യാറാക്കി കഴിച്ചാല്‍ അത് അത്ര ടേസ്റ്റ് ഉണ്ടാവില്ല. നമുക്ക് നല്ല ടേസ്റ്റിയായി അല്‍പം ഈന്തപ്പഴം വനില മില്‍ക്ക് ഷേക്ക് തയ്യാറാക്കിയാലോ?

കൂടിയ തടി കുറക്കും ബനാന-കോക്കനട്ട് ഇഡ്ഡലികൂടിയ തടി കുറക്കും ബനാന-കോക്കനട്ട് ഇഡ്ഡലി

Dates Vanilla Milk Shake Recipe

മില്‍ക് ഷേക്ക് മിക്കവാറും പേര്‍ക്കും പ്രിയമായിരിയ്ക്കും. പല രുചികളില്‍ ലഭ്യമാകുമെങ്കിലും വാനില മില്‍ക് ഷേക്കിനോട് താല്‍പര്യമേറിയവര്‍ ധാരാളമുണ്ട്. ഇനി നമുക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ വനില മില്‍ക്ക് ഷേക്ക് തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഇന്ന് തന്നെ നമുക്ക് വീട്ടില്‍ ഈ സ്‌പെഷ്യല്‍ ഈന്തപ്പഴം വനില മില്‍ക്ക് ഷേക്ക് തയ്യാറാക്കാവുന്നതാണ്.

ആവശ്യമുള്ള വസ്തുക്കള്‍

വാനില എക്സ്രാക്റ്റ്-3 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം - അഞ്ച് എണ്ണം
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
പാല്‍-കാല്‍ ലിറ്റര്‍
വാനില ഐസ്‌ക്രീം-ഒരു കപ്പ്
ഏലയ്ക്ക-2
ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം

വാനില എക്സ്രാക്റ്റ്, ഐസ്‌ക്രീം, പാല്‍, പഞ്ചസാര, ഈന്തപ്പഴം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത് അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാവുന്നതാണ്. ഈന്തപ്പഴം നല്ലതുപോലെ അരച്ചെടുക്കരുത്. ഇത് ചെറിയ കഷ്ണങ്ങള്‍ ആയി കിടക്കുന്നതാണ് നല്ലത്. തണുപ്പിനായി ഐസ് ക്യൂബുകള്‍ ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്. അതല്ലെങ്കില്‍ ഷേക്ക് അടിച്ചെടുത്തതിന് ശേഷം ചേര്‍ക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഒരു സ്‌കൂപ്പ് വനില ഐശ്ക്രീം കൂടി ഷേക്കിന് മുകളില്‍ വെച്ചാല്‍ ടേസ്റ്റിയായ വനില മില്‍ക്ക് ഷേക്ക് തയ്യാര്‍.

English summary

Dates Vanilla Milkshake Recipe

You can prepare this as an evening drink or after your dinner. Take a look,
X
Desktop Bottom Promotion