For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്മസ് ആഘോഷത്തിനിടയില്‍ ആരോഗ്യം കാക്കാന്‍ കോളിഫ്‌ളവര്‍ സൂപ്പ്

|

ഏത് ആഘോഷം കഴിഞ്ഞാലും എന്തെങ്കിലും ഒരു ആരോഗ്യ പ്രശ്‌നം പലര്‍ക്കും ഉള്ളതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്റേയും അത് ചെയ്യുന്ന രീതിയുടേയും എല്ലാം ഫലമായാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. പക്ഷേ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ ചെറുക്കാന്‍ ആഘോഷങ്ങള്‍ക്ക് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് ആഘോഷങ്ങളില്‍ ആരോഗ്യത്തോടെ തിളങ്ങുന്നതിനും ഒരു കിടിലന്‍ സൂപ്പ് ഈ ക്രിസ്മസില്‍ തയ്യാറാക്കാം. നല്ല ക്രീമി റോസ്റ്റഡ് കോളിഫ്‌ളവര്‍ സൂപ്പ് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെങ്ങനെ ചെയ്യണം എന്ന് നോക്കാവുന്നതാണ്.

Christmas Soup

ചേരുവകള്‍:

1 വലിയ തല കോളിഫ്‌ളവര്‍
3 ടീസ്പൂണ്‍ ഒലിവ് ഓയില്‍
1 ഇടത്തരം ഉള്ളി, അരിഞ്ഞത്
3 ഗ്രാമ്പൂ വെളുത്തുള്ളി, അരിഞ്ഞത്
4 കപ്പ് വെജിറ്റബിള്‍ സ്‌റ്റോക്ക്
1 കപ്പ് പാല്‍
2 ടീസ്പൂണ്‍ ഉപ്പില്ലാത്ത വെണ്ണ
ഉപ്പ്
്മല്ലിയില
പാഴ്സ്ലി

തയ്യാറാക്കുന്ന വിധം

Christmas Soup

ഘട്ടം 1

ആദ്യം തന്നെ കോളിഫ്‌ളവര്‍ ചെറുതായി മുറിച്ച് ഇത് ഒലീവ് ഓയിലും ഉപ്പും ചേര്‍ത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്. സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അല്‍പം കുരുമുളക് പൊടി വേണമെങ്കില്‍ വിതറാവുന്നതാണ്. ശേഷം ഓവനിലോ അല്ലെങ്കില്‍ പാനിലോ ഇത് റോസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്. ഓവനില്‍ 25 മിനിറ്റെങ്കിലും 180°C ബേക്ക് ചെയ്ത് എടുക്കണം.

ഘട്ടം 2

ഉള്ളി അരിഞ്ഞത് വെളുത്തുള്ളി ഗ്രാമ്പൂ അരിഞ്ഞത് എന്നിവ എടുത്ത് ഒരു പാനില്‍ അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി അതില്‍ ഇട്ട് നല്ലതു പോലെ വഴറ്റിയെടുക്കുക. 5 മുതല്‍ 7 മിനിറ്റ് വരെ അവ മൃദുവാകുന്നത് വരെ ഇളക്കുക. ഗ്രാമ്പൂ ഇഷ്ടമല്ലാത്തവര്‍ക്ക് അത് ഒഴിവാക്കാവുന്നതാണ്. എന്നാല്‍ വെളുത്തുള്ളിയും ഉള്ളിയും നിര്‍ബന്ധമാണ്.

ഘട്ടം 3

സ്റ്റോക്ക് തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം കോളിഫ്‌ളവര്‍ കുരുമുളക് പൊടിയും ജിരകവും ചേര്‍ത്ത് വേവിച്ചതിന് ശേഷം ആ വെള്ളം മാറ്റി വെക്കുക. പിന്നീട് നമ്മള്‍ റോസ്റ്റ് ചെയ്ത കോളിഫ്‌ളവര്‍ വഴറ്റി വെച്ചിരിക്കുന്ന ഉള്ളിയിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് നമ്മള്‍ തയ്യാറാക്കിയിരിക്കുന്ന സ്റ്റോക്ക് ചേര്‍ക്കുക.

ഘട്ടം 4

എല്ലാം ചേര്‍ത്ത് കഴിഞ്ഞാല്‍ ഈ മിശ്രിതം ഒരു വലിയ പാനിലേക്ക് മാറ്റുക, ഇത് നല്ലതുപോലെ ഇളക്കി കട്ടിയാക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് നന്നായി ചേരുന്നത് വരെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് അല്പം ഇളക്കി വെണ്ണ ചേര്‍ക്കുക. 2 മിനിറ്റ് തുടര്‍ച്ചയായി ഇളക്കുക, തുടര്‍ന്ന് ഇത് ക്രീം രൂപത്തില്‍ വരുന്നത് വരെ നല്ലതുപോലെ ഇളക്കുന്നതിന് ശ്രദ്ധിക്കുക.

ഘട്ടം 5

സൂപ്പ് ഏകദേശം തയ്യാറായിക്കഴഞ്ഞു. ശേഷം കോളിഫ്ളവര്‍ സൂപ്പ് ഒരു പാത്രത്തിലേക്ക് മാറ്റി അതിന് മുകളില്‍ നമ്മള്‍ വേവിച്ച് വെച്ചിരിക്കുന്ന കോളിഫ്ളവര്‍ ചേര്‍ക്കുക. പിന്നീട് സ്വാദിന് വേണ്ടി അല്‍പം പാഴ്സ്ലി ഇലകളും മല്ലിയിലയും വിതറുക. ഇത് ഇളം ചൂടോടെ കുടിക്കാവുന്നതാണ്. ഈ സൂപ്പിന് ധാരാളം ഗുണങ്ങള്‍ ഉണ്ട്.

ആരോഗ്യ ഗുണങ്ങള്‍

Christmas Soup

പലപ്പോഴും ഭക്ഷണശേഷവും ഭക്ഷണത്തിന് മുന്‍പോ നമ്മള്‍ അനുഭവിക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു കോളിഫ്‌ളവര്‍ സൂപ്പ്. ഇത് ദഹനേന്ദ്രിയത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടലിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് കോളിഫ്‌ളവര്‍ സൂപ്പ്. ആഴ്ചയില്‍ രണ്ട് നേരമെങ്കിലും ഈ സൂപ്പ് ശീലമാക്കാം. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ നമുക്ക് നിസ്സാരമായി പരിഹരിക്കാം.

പേശിവേദന അകറ്റുന്നതിനും പേശികള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിനും നമുക്ക് ദിനവും കോളിഫ്‌ളവര്‍ സൂപ്പ് കഴിക്കാവുന്നതാണ്. അതോടൊപ്പം ക്ഷീണത്തേയും അലസതയേയും ഇല്ലാതാക്കുകയും ശാരീരികവു മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും കോളിഫ്‌ളവര്‍ സൂപ്പ് മികച്ചതാണ്. ശരീര വേദനയെ പ്രതിരോധിക്കുന്നതിനും നട്ടെല്ല്, കൈകാല്‍ കടച്ചില്‍ എന്ന ശൈത്യകാല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ഈ സൂപ്പ് ശീലമാക്കാവുന്നതാണ്.

Christmas Soup

അമിതവണ്ണമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കോളിഫ്‌ളവര്‍ സൂപ്പ് കഴിക്കാം. ഇതില്‍ കലോറി കുറവായതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും നിങ്ങള്‍ക്ക് ഇല്ല. അമിതവണ്ണം കൊണ്ട് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള പരിഹാരവും ആശ്വാസവും നല്‍കുന്നതിന് കോളിഫ്‌ളവര്‍ സൂപ്പ് സഹായിക്കുന്നു. കൂടാതെ ഇതില്‍ സോഡിയം, പൊട്ടാസ്യം, ഫൈബര്‍, കാര്‍ബോഹൈഡ്രറ്റ്‌സ് എന്നിവയുടെ അളവും ധാരാളമുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു.

ചിക്കന്‍ കോണ്‍ സൂപ്പില്‍ രോഗങ്ങളൊതുക്കാം ആയുസ്സ് കൂട്ടാംചിക്കന്‍ കോണ്‍ സൂപ്പില്‍ രോഗങ്ങളൊതുക്കാം ആയുസ്സ് കൂട്ടാം

രോഗത്തെ വേരോടെ പിഴുത് മാറ്റും നെല്ലിക്ക-ഇഞ്ചി സൂപ്പ്രോഗത്തെ വേരോടെ പിഴുത് മാറ്റും നെല്ലിക്ക-ഇഞ്ചി സൂപ്പ്

Image Courtesy: naliniscooking

English summary

Christmas Soup: How To Make Creamy Roasted Cauliflower Soup

Here we are sharing a special christmas soup recipe in malayalam. Follow the recipe of Creamy roasted cauliflower soup.
Story first published: Wednesday, December 21, 2022, 20:30 [IST]
X
Desktop Bottom Promotion