For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദിഷ്ഠം ഈ ചിക്കന്‍ സൂപ്പ്; തയ്യാറാക്കാം മിനിട്ടുകള്‍ക്കുള്ളില്‍

|

ചിക്കന്‍ സൂപ്പ് പല തരത്തില്‍ ഉണ്ടാക്കാം. എന്നാല്‍ അത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുക എന്നുള്ളതാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം. എന്നാല്‍ ഒരു നല്ല റെസിപ്പി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാചകം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച ഒന്ന് തന്നെയാണ് ചിക്കന്‍ സൂപ്പ്. ഈ പ്രത്യേക പാചകക്കുറിപ്പ് പിന്തുടരാന്‍ നിങ്ങള്‍ തീരുമാനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതും സ്വാദിഷ്ഠവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതുമാണ് ചിക്കന്‍ സൂപ്പ്. ഓരോ തവണ നിങ്ങള്‍ ഇത് പരീക്ഷിക്കുമ്പോഴും സ്വാദ് കൂടി കൂടി വരുകയാണ് ചെയ്യുന്നത്. ജലദോഷം പോലുള്ള അണുബാധക്കെതിരെ പോരാടാന്‍ എന്തുകൊണ്ടും മികച്ചതാണ് ചിക്കന്‍ സൂപ്പ്. ഇത് വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. ദഹിക്കാന്‍ എളുപ്പത്തില്‍ സൂപ്പിന് സാധിക്കുന്നു. ഇത് അമിത ഭാരത്തിലേക്കും നിങ്ങളെ നയിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം മികച്ചതാക്കി മാറ്റുന്നതിന് സഹായിക്കുന്ന ഒന്നാണ് ചിക്കന്‍ സൂപ്പ്. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

അത്താഴത്തിന് ചപ്പാത്തിക്കൊപ്പം ഒരു സൈഡ് ഡിഷ് പൊട്ടറ്റോ മസാല

തയ്യാറാക്കാന്‍ എുടക്കുന്ന സമയം - 10 മിനിറ്റ്

പാചക സമയം 25 മിനിറ്റ്

ആകെ സമയം 35 മിനിറ്റ്

എത്ര പേര്‍ക്ക് - 4-6 വരെ

ചേരുവകള്‍

1. 250 ഗ്രാം ചിക്കന്‍ (ബോണ്‍ ഇന്‍ ചിക്കന്‍)
2. 1 കാരറ്റ്
3. ½ കപ്പ് സ്വീറ്റ് കോണ്‍
4. 1 ഉരുളക്കിഴങ്ങ് വേണമെന്നുണ്ടെങ്കില്‍ മാത്രം
5. 1 കപ്പ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും പച്ചക്കറികള്‍ (ഓപ്ഷണല്‍) (കോളിഫ്‌ലവര്‍, സെലറി, കാബേജ്)
6. 2 ടീസ്പൂണ്‍ നാരങ്ങ നീര് (പനി, ജലദോഷം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു)
7. 1 ടീസ്പൂണ്‍ ഇഞ്ചി ചെറുതായി അരിഞ്ഞത് (ഓപ്ഷണല്‍)
8. 1 ടീസ്പൂണ്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
9. 1 ടീസ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ എണ്ണ അല്ലെങ്കില്‍ വെണ്ണ
സുഗന്ധവ്യഞ്ജനങ്ങള്‍
10.1 ചെറിയ കറുവപ്പട്ടയുടെ ഇല
11.4 കുരുമുളക്
12.2 കറുവപ്പട്ട കഷണം

ആദ്യ സ്റ്റെപ്

ചിക്കന്‍, ഉരുളക്കിഴങ്ങ്, മിക്‌സഡ് പച്ചക്കറികള്‍, 3 കപ്പ് വെള്ളം എന്നിവ ഒരു കുക്കറിലോ പാത്രത്തിലോ മിക്‌സ് ചെയ്യുക. കറുവപ്പട്ട ഇല കഷണങ്ങളാക്കിയും കറുവാപ്പട്ട പൊട്ടിച്ചതും, കുരുമുളകും ഇവയോടൊപ്പം ചേര്‍ക്കുക. പിന്നീട് മൂന്ന് വിസിലുകള്‍ക്ക് ശേഷം തീ ഓഫ് ആക്കുക. അല്ലെങ്കില്‍ ചിക്കന്‍ മൃദുവാകുകയും എല്ലില്‍ നിന്ന് വീഴുന്നത് വരെ തിളപ്പിക്കുകയും ചെയ്യുക. ശേഷം ചിക്കന്‍ മാറ്റിവെക്കുക. മാംസം കീറി എല്ലില്‍ നിന്ന് വേര്‍പെടുത്തുക.

ചിക്കന്‍ സൂപ്പ് എങ്ങനെ ഉണ്ടാക്കാം

ഒരു ആഴത്തിലുള്ള പാന്‍ എണ്ണ ചൂടാക്കുക, ഇഞ്ചിയും വെളുത്തുള്ളിയും ഒരു മിനിറ്റ് വഴറ്റുക. കാരറ്റും സ്വീറ്റ് കോണ്‍ ഫ്രൈയും ചേര്‍ത്ത് ഒരു മിനിറ്റ് നേരം വഴറ്റുക. ഒരു പാത്രത്തില്‍ ചിക്കന്‍ സ്റ്റോക്ക് അരിച്ചെടുക്കുക, ധാന്യവും കാരറ്റും മൃദുവാകുന്നതുവരെ അല്‍പനേരം തിളപ്പിക്കുക. ഉപ്പും ചിക്കനും ചേര്‍ക്കുക. ഓഫ് ചെയ്യുക. ചിക്കന്‍ സൂപ്പ് അല്‍പ്പം തണുപ്പിച്ച ശേഷം നാരങ്ങാനീര് പിഴിഞ്ഞ് കൂടുതല്‍ കുരുമുളക് പൊടി ചേര്‍ത്ത് ഉപയോഗിക്കാം. ചിക്കന്‍ സൂപ്പ് ചൂടോടെ വിളമ്പുക. ഇതിലേക്ക് വേവിച്ച നൂഡില്‍സും ചേര്‍ക്കാവുന്നതാണ്.

സൂപ്പിലെ ഘടകങ്ങള്‍

കലോറി 184 കൊഴുപ്പില്‍ നിന്ന് കലോറി 99
കൊഴുപ്പ് 11g17%
പൂരിത കൊഴുപ്പ് 3g19%
കൊളസ്‌ട്രോള്‍ 50mg17%
സോഡിയം 66mg3%
പൊട്ടാസ്യം 262mg7%
കാര്‍ബോഹൈഡ്രേറ്റ്‌സ് 9g3%
ഫൈബര്‍ 2g8%
പഞ്ചസാര 2g2%
പ്രോട്ടീന്‍ 12g24%
വിറ്റാമിന്‍ എ 5485IU110%
വിറ്റാമിന്‍ സി 6.8mg8%
കാല്‍സ്യം 35mg4%
ഇരുമ്പ് 0.9mg5%

English summary

Chicken soup recipe | How to make Chicken Soup in Malayalam

Chicken soup recipe: Here we sharing the Recipe of Chicken soup at home in malayalam. Take a look.
Story first published: Wednesday, December 8, 2021, 18:02 [IST]
X