For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ മഷ്‌റൂം സൂപ്പ് തയ്യാറാക്കൂ: ആരോഗ്യം ഉറപ്പാക്കൂ

|

തണുപ്പ് കാലത്തേയും അതുണ്ടാക്കുന്ന അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിന് വേണ്ടി സൂപ്പ് നമുക്ക് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ സൂപ്പ് എല്ലാ ദിവസത്തേയും പോലെ തയ്യാറാക്കിയാല്‍ അത് പലപ്പോഴും അത്ര രുചികരമാണ് എന്ന് തോന്നുകയില്ല. എന്നാല്‍ എല്ലാ ദിവസവും അല്‍പം വ്യത്യാസം വരുത്തി നിങ്ങള്‍ക്ക് സ്‌പെഷ്യല്‍ സൂപ്പ് തയ്യാറാക്കാവുന്നതാണ്. സൂപ്പില്‍ ചേര്‍ക്കുന്ന ചേരുവകള്‍ എല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നത് തന്നെയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എങ്ങനെ ചിക്കന്‍ മഷ്‌റൂം സൂപ്പ് തയ്യാറാക്കാം എന്നും എന്തൊക്കെയാണ് അതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം.

Chicken Mushroom Soup

ആവശ്യമുള്ള ചേരുവകള്‍

കൂണ്‍ - നാല് കപ്പ്
ചിക്കന്‍ കഷ്ണങ്ങള്‍ - നാല് കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെണ്ണ- 6-8 സ്പൂണ്‍
കുരുമുളക് - എരിവനുസരിച്ച്
പാല്‍ - ഒന്നരക്കപ്പ്
മുട്ടയുടെ മഞ്ഞ - 4 എണ്ണം
അല്‍പം മല്ലിയില

തയ്യാറാക്കുന്ന വിധം

Chicken Mushroom Soup

ആദ്യം തന്നെ ചെയ്യേണ്ടത് കൂണ്‍ തൊലി കളഞ്ഞ് നല്ല വൃത്തിയാക്കുക എന്നതാണ്. അതിന് ശേഷം ഇത് കഴുകി മാറ്റി വെക്കുക. ചൂടുവെള്ളത്തില്‍ കഴുകുന്നതാണ് ഉത്തമം. പിന്നീട് ചിക്കനും ഇതുപോലെ തന്നെ കഴുകി മാറ്റി വെക്കുക. തുടര്‍ന്ന് വെള്ളം വാര്‍ത്ത് വെക്കണം. കൂണ്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വേണം വെക്കുന്നതിന്. ശേഷം ഒരു പാന്‍ എടുത്ത് അതിലേക്ക് ബട്ടര്‍ ചേര്‍ക്കണം. ബട്ടര്‍ ഉരുകിയതിന് ശേഷം ഇതിലേക്ക് കൂണ്‍ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക കൂണ്‍ ഒന്ന് വെന്ത് വന്നാല്‍ ചിക്കന്‍ ചേര്‍ക്കുക. അല്‍പം വെള്ളവും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് മുട്ടയുടെ മഞ്ഞ കൂടി ചേര്‍ക്കേണ്ടതാണ്. ചിക്കന്‍ കൂണ്‍ നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്‍പം പാല്‍, ഉപ്പ്, കുരുമുളക് എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത് ഇളക്കണം. പിന്നീട് അല്‍പം മല്ലിയില കൂടി ചേര്‍ക്കുക. സൂപ്പ് കട്ടിയായാല്‍ ഉടന്‍ വാങ്ങി വെച്ച് ഇളം ചൂടോടെ കഴിക്കാവുന്നതാണ്.

ഗുണങ്ങള്‍

ആരോഗ്യത്തിന് രണ്ട് പ്രാവശ്യം ചിന്തിക്കാതെ കഴിക്കാവുന്ന ഒന്നാണ് ചിക്കന്‍ മഷ്‌റൂം സൂപ്പ് . കാരണം ശൈത്യകാല പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ചിക്കന്‍ മഷ്‌റൂം സൂപ്പ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കുറഞ്ഞ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ചിക്കന്‍ മഷ്‌റൂം സൂപ്പ്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ ആശ്വാസം നല്‍കുന്നു.

Chicken Mushroom Soup

പനിയും, ജലദോഷവും, തൊണ്ടവേദനയും അകറ്റുന്നതിനും ചിക്കന്‍ മഷ്‌റൂം സൂപ്പ് സഹായിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അമിത വിശപ്പിനെ കുറക്കുന്നതിനും ഈ സൂപ്പ് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മഷ്‌റൂം സൂപ്പ്. തണുപ്പകാല കൈകാല്‍ കടച്ചിലിനെ പൂര്‍ണമായം പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് ഈ ചിക്കന്‍ മഷ്‌റൂം സൂപ്പ് ശീലമാക്കാം.

തടി കുറക്കാന്‍ ആദ്യം തേടുന്നത് ഓട്‌സ്: ഇങ്ങനെ കഴിച്ചാല്‍ കുറയുംതടി കുറക്കാന്‍ ആദ്യം തേടുന്നത് ഓട്‌സ്: ഇങ്ങനെ കഴിച്ചാല്‍ കുറയും

English summary

Chicken Mushroom Soup Recipe In Malayalam

Here in this article we are sharing some chicken mushroom soup recipe in malayalam. Take a look.
Story first published: Saturday, December 10, 2022, 20:47 [IST]
X
Desktop Bottom Promotion