For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ നൂഡില്‍സ് സൂപ്പ് റെസിപ്പി

|

സൂപ്പ് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ ഇതെങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തന്നെ ചിക്കന്‍ നൂഡില്‍സ് സൂപ്പ് തയ്യാറാക്കാം. ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം ഒഴിവാക്കുന്നതിനും ശരീരത്തിനും മനസ്സിനും ഊര്‍ജ്ജവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് ഈ ചിക്കന്‍ സൂപ്പ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ തണുപ്പ് കാലത്ത് നിങ്ങളുടെ പനിയും, ജലദോഷവും അസ്വസ്ഥതകളും എല്ലാം കുറക്കാന്‍ ധൈര്യമായി നിങ്ങള്‍ക്ക് ഈ സൂപ്പ് ശീലമാക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Chicken Noodle Soup Recipe

ചേരുവകള്‍

1/2 കിലോ ചിക്കന്‍ എല്ലില്ലാത്തത്
1/2 ടീസ്പൂണ്‍ ഉപ്പ്
1/2 ടീസ്പൂണ്‍ കുരുമുളക്
1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍
1 വലിയ ഉള്ളി, അരിഞ്ഞത്
1 വെളുത്തുള്ളി അല്ലി, അരിഞ്ഞത്
10 കപ്പ് ചിക്കന്‍ സ്‌റ്റോക്ക് (ചിക്കന്‍ വേവിച്ച് മാറ്റിയ വെള്ളം)
4 സെലറി അരിഞ്ഞത്
4 ഇടത്തരം കാരറ്റ്, അരിഞ്ഞത്
2 കറുവപ്പട്ട ഇലകള്‍
3 കപ്പ് നൂഡില്‍സ്
1 ടീസ്പൂണ്‍ നാരങ്ങ നീര്
ഓപ്ഷണല്‍: കുരുമുളക്

തയ്യാറാക്കുന്ന വിധം

Chicken Noodle Soup Recipe

ആദ്യം ചിക്കന്‍ വേവിച്ച് വെള്ളം മാറ്റി കഷ്ണം ചെറുതായി മുറിച്ച് മാറ്റി വെക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കുക. ശേഷം മറ്റൊരു പാത്രത്തില്‍ ഉള്ളി, കാരറ്റ്, സെലറി, വെളുത്തുള്ളി, എന്നിവ നല്ലതുപോലെ ഒലീവ് ഓയിലില്‍ വഴറ്റിയെടുക്കണം. അതിന് ശേഷം ഇതിലേക്ക് ചിക്കന്‍ സ്‌റ്റോക്ക് ഒഴിച്ച് അതിലേക്ക് നൂഡില്‍സ് ഇട്ട് നല്ലതുപോലെ ഇളക്കുക. നൂഡില്‍സ് ചേര്‍ക്കുമ്പോള്‍ ഒന്ന് തിളച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക്, കറുവപ്പട്ട എന്നിവ മിക്‌സ് ചെയ്ത് തിളപ്പിക്കുക. നൂഡില്‍സ് നല്ലതു പോലെ വെന്ത് കഴിയുമ്പോള്‍ ഇതിലേക്ക് നമ്മള്‍ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കണം. ഇത് നല്ലതുപോലെ ഇളക്കി മിക്‌സ് ആക്കിയതിന് ശേഷം അല്‍പം കുരുമുളകു നാരങ്ങ നീരും ചേര്‍ത്ത് തീ ഓഫ് ചെയ്ത് വാങ്ങാവുന്നതാണ്. നല്ല കിടിലന്‍ നൂഡില്‍സ് ചിക്കന്‍ സൂപ്പ് റെഡി.

ആരോഗ്യഗുണങ്ങള്‍

Chicken Noodle Soup Recipe

ശൈത്യകാലത്ത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന കൈകാല്‍ കടച്ചില്‍ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ ഈ സൂപ്പിന് സാധിക്കുന്നു. എത്ര വലിയ വേദനയും അസ്വസ്ഥതയും ആണെങ്കിലും അതിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. തണുപ്പ് കാലത്തുണ്ടാവുന്ന പനി, ജലദോഷം, ചുമ എന്നീ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ഈ സൂപ്പ് മികച്ചതാണ്. അമിതവണ്ണമെന്ന പ്രശ്‌നത്തെ പേടിച്ച് ഭക്ഷണം കഴിക്കാതിരിക്കുന്നവര്‍ക്കും ഈ സൂപ്പ് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. എല്ലാ വിധത്തിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ചിക്കന്‍ നൂഡില്‍സ് സൂപ്പ് മികച്ചത് തന്നെയാണ്.

പ്രോട്ടീന്‍ ശരീരത്തിന് ആവശ്യത്തിന് ലഭിക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിനും എല്ലാം മികച്ചതാണ് ഈ സൂപ്പ്. എല്ലാ തരത്തിലും ആരോഗ്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന പ്രതിസന്ധികളെ സൂപ്പറായി ഈ സൂപ്പ് പ്രതിരോധിക്കും. ശരീരത്തിന് ചൂട് പകരുന്നതിനും തണുപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഈ സൂപ്പ് മികച്ചതാണ്. ഒരു തരത്തിലും നിങ്ങള്‍ക്ക് യാതൊരു പാര്‍ശ്വഫലവും ഉണ്ടാക്കുന്നില്ല. മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഈ സൂപ്പ് സഹായിക്കുന്നു.

ഗോതമ്പ് ചിക്കന്‍ മോമോസ് റെസിപ്പിഗോതമ്പ് ചിക്കന്‍ മോമോസ് റെസിപ്പി

ഓവനില്ലാതെ മുട്ട ചേര്‍ക്കാതെ ബട്ടര്‍ കുക്കീസ് തയ്യാറാക്കാംഓവനില്ലാതെ മുട്ട ചേര്‍ക്കാതെ ബട്ടര്‍ കുക്കീസ് തയ്യാറാക്കാം

English summary

Best Chicken Noodle Soup Recipe In Malayalam

Here in this article we are sharing one of the best chicken noodle soup recipe and its benefits in malayalam. Take a look.
Story first published: Thursday, December 29, 2022, 22:42 [IST]
X
Desktop Bottom Promotion