For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിക്കായി കാപ്‌സിക്കം സൂപ്പ്

ദീപാവലിയ്ക്കായി കാപ്‌സിക്കം സൂപ്പ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

By Staff
|

ദീപാവലിക്ക് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു മുൻപ് എന്തെങ്കിലും ദഹനത്തിന് സഹായകമാകുന്ന ഒന്ന് ഉണ്ടാക്കിയാലോ ?ഇതിനു സൂപ്പ് അല്ലാതെ മറ്റൊരു വിഭവം ഇല്ല .

ദീപാവലിക്ക് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് .സൂപ്പ് കുടിക്കുന്നത് വഴി നിങ്ങൾക്ക് ശരീരത്തിലെ ജലാംശം നിലനിർത്താനാകും .അപ്പോൾ നിങ്ങൾക്ക് ഊർജ്ജം നഷ്ടപ്പെട്ടതായി തോന്നുകയില്ല .

അതിനാൽ നമുക്ക് വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കാം .നിങ്ങൾക്കായിതാ റോസ്‌റ്റഡ്‌ കാപ്‌സിക്കം സൂപ്പ് . നമുക്കിത് പച്ച ,ചുവപ്പ് ,മഞ്ഞ അങ്ങനെ ഏതു കാപ്‌സിക്കം വച്ചും ഉണ്ടാക്കാം .ഓരോ തരത്തിനും വ്യത്യസ്ത മണവും ,രുചിയുമാണ് .ലളിതമായ രീതിയിൽ റോസ്‌റ്റഡ്‌ ക്യാപ്‌സിക്കം സൂപ്പ് ഉണ്ടാക്കുന്ന വിധം ചുവടെ ചേർക്കുന്നു .

Roasted Capsicum Soup For Diwali

ചേരുവകൾ

ചുവന്ന കുരുമുളക് - 2
എണ്ണ - 1 സ്‌പൂൺ
തക്കാളി - 4 നുറുക്കിയത്
വെളുത്തുള്ളി - 1 അല്ലി
കറുവ ഇല - 2
വെള്ളം - 3 കപ്പ്
കൊഴുപ്പ് കുറഞ്ഞ പാൽ - 1 / 2 കപ്പ്
ചോളമാവ്‌ - 1 1 / 2 സ്‌പൂൺ
ഉപ്പ് രുചിക്കനുസരിച്ചു
പഞ്ചസാര - ഒരു നുള്ള്
കുരുമുളക് - ഒരു നുള്ള് അലങ്കരിക്കാൻ

Roasted Capsicum Soup For Diwali

തയ്യാറാക്കുന്ന വിധം

ചുവന്ന കുരുമുളക് എടുത്തു അതിൽ എണ്ണ പുരട്ടി വയ്ക്കുക . ഗ്യാസിന് മുകളിൽ ഫോർക്കിൽ വച്ച് പൊരിക്കുക . കുരുമുളകിന്റെ പുറം കറുക്കുന്നത് വരെ ചൂടാക്കുക . ഒരു ബൗളിൽ വെള്ളമെടുത്തു കുരുമുളക് അതിൽ മുക്കുക .കൈ വച്ച് അതിന്റെ പുറത്തുള്ള കറുത്ത ഭാഗം മാറ്റുക . അതിനു ശേഷം കുരുമുളക് എടുത്ത് പൊടിക്കുക .വിത്ത് മാറ്റാൻ മറക്കരുത് .നല്ലവണ്ണം പൊടിയേണ്ടതില്ല .

Roasted Capsicum Soup For Diwali

ഒരു പാനിൽ പഴുത്ത തക്കാളി ഇടുക. വെളുത്തുള്ളിയുടെ മണം ഇഷ്ടമാണെങ്കിൽ അത് ചേർക്കുക .അല്ലെങ്കിൽ മാറ്റുക. കറുവ ഇല ഇടുക .കാപ്സിക്കവും വെള്ളവും ചേർത്ത് വേവിക്കുക . തീ അണച്ച് ,അന്തരീക്ഷ ഊഷ്മാവിൽ തണുക്കാൻ വയ്ക്കുക .

Roasted Capsicum Soup For Diwali

തണുത്ത ശേഷം എല്ലാം കൂടി ബ്ലെൻഡറിൽ ഇടുക . ബ്ലെൻഡറിന്റെ മുകളിൽ വരെ വയ്ക്കാതിരിക്കുക .ആവശ്യാനുസരണം ചെയ്തു ബൗളിൽ ഒഴിച്ച് വയ്ക്കുക . ഒരു കടായി അടുപ്പിൽ വച്ച് ഈ മിശ്രിതം ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് പാലും ,ചോളത്തിന്റെ സ്റ്റാർച്ചും ചേർക്കുക . തണുത്ത പാലും ,ചോളം മാവും ഇട്ടു പതുക്കെ മിക്സ് ചെയ്യുക .

Roasted Capsicum Soup For Diwali

കോൺ ഫ്ലോർ കട്ടിയാകാതിരിക്കാൻ തുടർച്ചയായി കലക്കുക . സൂപ്പ് രുചിച്ചു നോക്കുക .പുളിപ്പ് തോന്നുന്നുവെങ്കിൽ അല്പം പഞ്ചസാര ചേർക്കുക. ശരിയായ പാകത്തിൽ വരാനായി കുറച്ചു കൂടി ചൂടാക്കുക .അതിനു ശേഷം സൂപ്പ് ബൗളിൽ ഒഴിക്കുക . നിങ്ങളുടെ റോസ്‌റ്റഡ്‌ കാപ്സിക്കം സൂപ്പ് തയ്യാറായിക്കഴിഞ്ഞു .

Roasted Capsicum Soup For Diwali

നിങ്ങൾക്ക് അല്പം കുരുമുളക് വച്ച് അലങ്കരിക്കാം . ദീപാവലിക്ക് നിങ്ങൾ തീർച്ചയായും ഈ സൂപ്പ് പരീക്ഷിക്കുക .നിങ്ങളുടെ കുടുംബാഗങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും .

Roasted Capsicum Soup For Diwali

English summary

Roasted Capsicum Soup For Diwali

Read to know how to prepare the roasted capsicum soup recipe that you could prepare during Diwali.
X
Desktop Bottom Promotion