For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഷ്‌റൂം പെപ്പര്‍ സൂപ്പ് തയ്യാറാക്കാം

|

പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് സൂപ്പ്. ഇതുപോലെ ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്‌റൂം.

കൂണ്‍, കുരുമുളക് എന്നിവ ഉപയോഗിച്ച് മഷ്‌റൂം പെപ്പര്‍ സൂപ്പ് ഉണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

Mushroom Soup

മഷ്‌റൂം ചെറുതായി അരിഞ്ഞത്-200 ഗ്രാം
തക്കാളി-2
ചെറിയുള്ളി-8
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
വെള്ളം-2 കപ്പ്
ഉപ്പ്
മല്ലിയില
കറിവേപ്പില

ബട്ടര്‍ ഒരു പാനില്‍ ചൂടാക്കി ഇതിലേയ്ക്ക് ചെറിയുള്ളി അരിഞ്ഞതു ചേര്‍ത്തിളക്കുക.

ഇതില്‍ സവാള ചേര്‍ത്തു വഴറ്റണം.

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, മല്ലിയില, പുതിനയില, കൂണ്‍ എന്നിവ ചേര്‍ത്തിളക്കി വഴറ്റുക.

ഇതിലേയ്ക്കു തക്കാളി അരിഞ്ഞതു ചേര്‍ത്തിളക്കണം.

ഇതിലേയ്ക്കു വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക.

എല്ലാം വെന്തുടഞ്ഞു പാകമാകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കാം.

Read more about: soup സൂപ്പ്
English summary

Mushroom Pepper Soup Recipe

Here is a tasty and easy recipe of mushroom pepper soup. Read to know the preparation.
Story first published: Thursday, January 7, 2016, 15:58 [IST]
X
Desktop Bottom Promotion