സ്വാദിഷ്ടമായ ഓട്ട്സ് ടിക്കി എളുപ്പത്തില്‍ തയ്യാറാക്കാം

Posted By: Lekhaka
Subscribe to Boldsky

ആളുകള്‍ക്ക് ഒരു വിചാരമുണ്ട്, ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ക്ക് സ്വാദുണ്ടാവില്ലെന്ന്. അങ്ങിനെയുള്ള ചിന്തകളെ നിങ്ങളുടെ മനസ്സില്‍ നിന്ന് മായ്ച്ചുകളയാനുള്ള സമയമായി. വളരെ ആരോഗ്യപ്രദമായ ഓട്ട്സ് കട്ട്ലറ്റ് പോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും, അതിന് നിങ്ങള്‍ കഴിക്കുന്ന മറ്റേതൊരു ഫാസ്റ്റ്ഫുഡിന്‍റെ അത്രയുമോ അതിനേക്കാളേറെയൊ രുചിയുണ്ടാകുമെന്ന്.

Easy Oats Tikki Recipe

ഓട്ട്സ് പൊടിയില്‍ ധാരാളം ഫൈബറും കാര്‍ബോഹൈഡ്രേറ്റും സ്റ്റാര്‍ച്ചുമൊക്കെ ഉള്ളതിനാല്‍ അത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ട്, നിങ്ങള്‍ ഡയറ്റിലാണെങ്കില്‍, കുറച്ചധികം നേരത്തേക്ക് നിങ്ങളുടെ വിശപ്പടക്കാന്‍ സാധിക്കുന്ന എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,അതും നിങ്ങളുടെ ഭാരവും വണ്ണവും കൂടാതെ തന്നെ വേണമെന്നുണ്ടെങ്കില്‍ വേഗം ഓട്ട്സ് പൊടി പരീക്ഷിച്ച് നോക്കു.

പക്ഷെ, എല്ലാ ദിവസവും രാവിലെ ഓട്ട്സ് പാലില്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ ആര്‍ക്കായാലും മടുക്കും..അല്ലെ? എങ്കില്‍ എന്തുകൊണ്ട് ഓട്ട്സ് കൊണ്ട് ഒരു കട്ട്ലറ്റ് അഥവാ ടിക്കി ഉണ്ടാക്കിക്കൂടാ? ഒരേ സമയം രുചികരവും ആരോഗ്യപ്രദവുമായ ഒരു ടിക്കി. ഇതാ.. ഓട്ട്സ് കട്ട്ലറ്റ് അഥവാ ടിക്കി അങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് വിശദമായി നോക്കാം.

വിളമ്പുന്നത് - 4 പേര്‍ക്ക്

തയ്യാറാക്കാന്‍ എടുക്കുന്ന സമയം - 15 മിനിറ്റ്

പാകം ചെയ്യാന്‍ എടുക്കുന്ന സമയം - 12 മിനിറ്റ്

വേണ്ട ചേരുവകള്‍

Easy Oats Tikki Recipe

റോള്‍ഡ് ഓട്ട്സ് - 1 കപ്പ്‌

പനീര്‍ - ¼ കപ്പ്‌ (ചെറുതായി അരിഞ്ഞത്)

കാരറ്റ് - ¼ കപ്പ്‌ (ചെറുതായി അരിഞ്ഞത്)

ഉരുളക്കിഴങ്ങ് - ½ കപ്പ്‌ (പുഴുങ്ങി ഉടച്ചത്)

മല്ലിയില - 2 ടേബിള്‍സ്പൂണ്‍ (നന്നായി അരിഞ്ഞത്)

മുളകുപൊടി - 1 ടീസ്പൂണ്‍

നാരങ്ങാ നീര് - 1 ടീസ്പൂണ്‍

ഇഞ്ചി അരച്ചത് - 1½ ടീസ്പൂണ്‍

പച്ചമുളക് അരച്ചത് - 1½ ടീസ്പൂണ്‍

ഗരംമസാല - 1 ടീസ്പൂണ്‍

മാങ്ങ ഉണക്കിപ്പൊടിച്ചത് (ആംച്ചൂര്‍) - 1 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

കൊഴുപ്പ് കുറഞ്ഞ പാല് - ¼ g കപ്പ്‌

എണ്ണ - 1 ½ ടേബിള്‍സ്പൂണ്‍ (പുരട്ടാനും പാകം ചെയ്യാനും)

Easy Oats Tikki Recipe

ഉണ്ടാക്കേണ്ട വിധം

ഒരു പാത്രം ഓട്ട്സില്‍ പനീന്‍, കാരറ്റ്, ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്, മല്ലിയില, നാരങ്ങാ നീര്, ഇഞ്ചിയും പച്ചമുളകും അരച്ചത്, ഗരംമസാലപ്പൊടി, ആംച്ചൂര്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. എന്നിട്ട്, ഇവയെല്ലാം കൂട്ടിയോജിപ്പിക്കുക. കുറച്ച് വെള്ളം ചേര്‍ത്തതിന് ശേഷം വീണ്ടും യോജിപ്പിക്കുക. ഈ കൂട്ടില്‍ നിന്ന് കുറച്ച് കുറച്ച് എടുത്ത് ടിക്കി/കട്ട്ലറ്റ് രൂപത്തിലാക്കി പ്ലേറ്റില്‍ നിരത്തുക.

ഓരോ ടിക്കിയും എടുത്ത് പാലില്‍ മുക്കിയത്തിനു ശേഷം ഓട്ട്സില്‍ ഉരുട്ടുക. അടുപ്പ് കത്തിച്ച് തവ ചൂടാക്കാന്‍ വയ്ക്കുക. തവ ചൂടായതിനു ശേഷം കുറച്ച് എണ്ണ അതിന് മുകളില്‍ പുരട്ടുക. അതിലേക്ക് ഉരുട്ടി വച്ചിരിക്കുന്ന ടിക്കി നിരത്തുക. ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ടിക്കിയുടെ രണ്ട് വശവും നന്നായി പാകം ചെയ്യുക. ടിക്കിക്ക് ഇളം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ അടുപ്പ് കെടുത്തുക. അതിന് ശേഷം വറുത്ത് വച്ചിരിക്കുന്ന ടിക്കി ഒരു പ്ലേറ്റിലേക്ക് മാറ്റുക.

Easy Oats Tikki Recipe

മല്ലിയിലയും പുതിനയിലയും ചേര്‍ത്തുണ്ടാക്കിയ ചട്ടിണിയോടൊപ്പം ചൂടോടെ വിളമ്പുക. എന്ത് എളുപ്പമാണ് തയ്യാറാക്കാന്‍..അല്ലെ? എങ്കില്‍ വേഗം തന്നെ വീട്ടില്‍ പരീക്ഷിക്കു. സ്വാദിഷ്ടമായത് കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ..

English summary

Easy Oats Tikki Recipe

IF you are diet consious and love to have some really great snack, then oats cutlet is just for you.Read to know how to prepare oats cutlet or oats tikki.