For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക്!

എളുപ്പമായ ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് നമുക്ക് നോക്കാം.

By Lekhaka
|

നിങ്ങള്‍ക്ക് ബദാം മില്‍ക്ക് ഷേയ്ക്ക്, ചോക്കലേറ്റ് മില്‍ക്ക് ഷേയ്ക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒട്ടും പുതുമ തോന്നില്ലായിരിക്കാം. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ വായിക്കാന്‍ പോകുന്നത് അത്ര പരിചയമില്ലാത്ത ഒന്നിനെക്കുറിച്ചായിരിക്കും - ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക്!

ഈന്തപ്പഴത്തിന്‍റെ മധുരം വറുത്ത് പൊടിച്ച ശുദ്ധമായ കാപ്പിപ്പൊടിയുടെ സുഗന്ധത്തോടു കൂടിച്ചേരുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു ഗ്ലാസ് നിറച്ച് അമൃതാണ്. ഇന്ന് രാത്രി നിങ്ങളുടെ വീട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടോ? വീട്ടില്‍ വരുന്ന അതിഥികളെ ഒരു വിശേഷപ്പെട്ട പാനീയം കൊടുത്ത് സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളിത് ഉണ്ടാക്കണം.

milkshake

കാപ്പിയുടെ രുചി കുട്ടികള്‍ക്ക് അത്ര ഇഷ്ടമുള്ളതല്ലെങ്കില്‍ അവര്‍ക്ക് കൊടുക്കുമ്പോള്‍ കാപ്പിയുടെ അളവ് കുറച്ച് പാലിന്‍റെ അളവ് കൂട്ടാവുന്നതാണ്.

മാത്രമല്ല, പാല് കുടിക്കാനുള്ള കുട്ടികളുടെ മടി പോലും ഇതിന്‍റെ രുചിയില്‍ ഇല്ലാതാകും.

അപ്പോള്‍, ചേരുവകള്‍ എളുപ്പത്തില്‍ ലഭ്യമായ, തയ്യാര്‍ ചെയ്യാന്‍ അതിലേറെ എളുപ്പമായ ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് നമുക്ക് നോക്കാം.

വിളമ്പുന്നത് : 2 ഗ്ലാസ്

തയ്യാറാക്കാന്‍ എടുക്കുന്ന സമയം - 5 മിനിറ്റ്

പാചകം ചെയ്യാന്‍ എടുക്കുന്ന സമയം - 12 മിനിറ്റ്

വേണ്ട ചേരുവകള്‍

1. കുരു കളഞ്ഞ ഈന്തപ്പഴം - 1 കപ്പ്‌

2.കാപ്പിപ്പൊടി - 10 ടേബിള്‍സ്പൂണ്‍

3. പാല് - 6 കപ്പ്‌

4. പച്ച ഏലയ്ക്ക - 5-6 എണ്ണം

5. പഞ്ചസാര- 3 ടേബിള്‍സ്പൂണ്‍

6. ഫ്രഷ് ക്രീം - ¾ കപ്പ്‌

7. ഐസ് ക്യൂബ് - ആവശ്യത്തിന്

shake

ഉണ്ടാക്കുന്ന വിധം

1. ഈന്തപ്പഴം കുരു കളഞ്ഞതിന് ശേഷം മാറ്റിവയ്ക്കുക. അതിനുശേഷം അടുപ്പ് കത്തിച്ച് വെള്ളം തിളപ്പിക്കുന്ന പാത്രം വച്ച് ചൂടാക്കുക. അതിലേക്ക് വെള്ളവും കാപ്പിപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക.

2. അതിലേക് പഞ്ചസാരയും പച്ച ഏലയ്ക്കയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. പഞ്ചസാര വെള്ളത്തില്‍ നന്നായി അലിയുന്നത് വരെ ഇത് ചെയ്യുക. അതിനുശേഷം അടുപ്പ് കെടുത്തി ആ മിശ്രിതം ചൂടാറാനായി മാറ്റിവയ്ക്കുക.

3. കുരു കളഞ്ഞു വച്ചിരിക്കുന്ന ഈന്തപ്പഴവും കുറച്ച് പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അതിലേക്ക് ഐസ് ക്യൂബുകളും നേരത്തെ തയ്യാറാക്കി വച്ച കാപ്പിയുടെ മിശ്രിതവും ഫ്രഷ് ക്രീമും ബാക്കിയുള്ള പാലും കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിച്ച് യോജിപ്പിക്കുക.

Milk shake

4. തയ്യാറായ മില്‍ക്ക് ഷേയ്ക്ക് നീളമുള്ള ഗ്ലാസിലേക്ക് മാറ്റി ബാക്കിയുള്ള കാപ്പിയുടെ മിശ്രിതം മുകളില്‍ ഒഴിച്ച് അലങ്കരിക്കുക.

നിങ്ങളുടെ രുചികരമായ ഡേയ്റ്റ്സ് & കോഫീ മില്‍ക്ക് ഷേയ്ക്ക് തയ്യാര്‍.

English summary

Dates And Coffee Milkshake Recipe For Christmas And New year

Dates And Coffee Milkshake Recipe For Christmas And New year, read more how to make it,
X
Desktop Bottom Promotion