For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് മട്ടര്‍ ചാട്ട് തയ്യാറാക്കാം

|

ചാട്ട് വിഭവങ്ങള്‍ മിക്കവാറും പേര്‍ക്കും പ്രിയങ്കരമാണ്. റംസാന് വെജിറ്റേറിയന്‍ സ്‌നാക് ആവശ്യമെങ്കില്‍ മട്ടര്‍ ചാട്ട്, അതായത് പീസ് ചാട്ട് തയ്യാറാക്കാം.

ക്രീം, പച്ച നിറത്തിലെ പീസ ഉപയോഗിച്ച് ഇതുണ്ടാക്കുണ്ടാക്കാം. ഫ്രഷ് പീസിനേക്കാള്‍ നല്ലത് വെള്ളത്തിലിട്ടു കുതിര്‍ത്തുണ്ടാക്കുന്നതാണ്.

matar chaat

പീസ്-1 കപ്പ്
ബ്ലാക് സാള്‍ട്ട്-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
പഞ്ചസാര-അര ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
മല്ലി-1 ടീസ്പൂണ്‍
ഇഞ്ചി-1 ടീസ്പൂണ്‍(ചെറുതായി അരിഞ്ഞത്)
പച്ചമുളക്-2
പുളി പിഴിഞ്ഞത്-2 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
ഉപ്പ്

പീസ് വെള്ളത്തിലിട്ടു കുതിര്‍ത്തിയെടുക്കുക.

ജീരകം, മല്ലി എന്നിവ വറുത്തു പൊടിയ്ക്കുക.

ഉപ്പ്. പച്ചമുളക്, ഇഞ്ചി എന്നിവ കുതിര്‍ത്ത പീസിനൊപ്പം പ്രഷര്‍ കുക്കറിലിട്ടു വേവിയ്ക്കുക.

ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കുക. ഇതില്‍ വേവിച്ച പീസും മറ്റെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. വേണമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ക്കാം.

അല്‍പം കഴിഞ്ഞ് വാങ്ങി മല്ലിയില, സവാള എന്നിവ അരിഞ്ഞതു ചേര്‍ത്ത് കഴിയ്ക്കാം. സ്റ്റഫ്ഡ് ആലൂ ക്യാപ്‌സിക്കം

English summary

Matar Chaat Recipe Ramadan Special

Today we here to share Ramzan Special: Matar Chaat Recip. Try this delicious matar chaat recipe this evening and enjoy.
X
Desktop Bottom Promotion