For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ഈന്തപ്പഴം മില്‍ക് ഷേക്ക്

|

റംസാന്‍ വ്രതത്തിന് ഈന്തപ്പഴം ഒരു പ്രധാന ഭക്ഷ്യവിഭവമാണ്. ഏറെ നേരം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുമ്പോള്‍ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഈന്തപ്പഴം കൊണ്ട് ഷേക്കുണ്ടാക്കി കുടിയ്ക്കുന്നത് നല്ലതാണ്.

ഈന്തപ്പഴം മില്‍ക് ഷേക്ക് അഥവാ ഡേറ്റ്‌സ് മില്‍ക് ഷേക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ഇത് വളരെ എളുപ്പമാണെന്നതാണ് മറ്റൊരു കാര്യം. അഞ്ചു മിനിറ്റു കൊണ്ടു തയ്യാറാക്കാവുന്ന ഒന്ന്.

dates shake

ഈന്തപ്പഴം-കാല്‍ കപ്പ്
പാല്‍-മുക്കാല്‍ ലിറ്റര്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
ബദാം, പിസ്ത-അലങ്കരിയ്ക്കാന്‍
പൊടിച്ച ഐസ്-1 കപ്പ്

ഈന്തപ്പഴത്തിന്റെ കുരുവും പുറംഭാഗത്ത് പൊളിഞ്ഞു നില്‍ക്കുന്ന തൊലിയും നീക്കം ചെയ്യുക.

ഇവ പാലും പഞ്ചസാരയും ചേര്‍ത്ത് ബെന്ററിലോ ജ്യൂസറിലോ അടിയ്ക്കാം.

ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക.

ഇതില്‍ പൊടിച്ച ഐസ് ചേര്‍ത്ത് ബദാം, പിസ്ത എന്നിവ കൊണ്ട് അലങ്കരിച്ച് കുടിയ്ക്കാം.

നാലു ഗ്ലാസ് ഈന്തപ്പഴം മില്‍ക ഷേക്ക് മുകളില്‍ പറഞ്ഞ രീതിയില്‍ തയ്യാറാക്കിയാല്‍ ലഭിയ്ക്കും.

English summary

Dates Milk Shake For Ramadan

Dates are energy providing foods, especially during Ramadan fasting. Here is a tasty and easy recipe of dates milk shake,
Story first published: Wednesday, July 8, 2015, 12:53 [IST]
X
Desktop Bottom Promotion