For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംപിള്‍ പനീര്‍-ക്യാപ്‌സിക്കം ഫ്രൈ

|

പനീര്‍ ആരോഗ്യത്തിന് വളരെ നല്ലൊരു ഭക്ഷണവസ്തുവാണ്. ഇതുകൊണ്ട് പലതരത്തിലുള്ള ഭക്ഷ്യവസ്തുക്കളും ഉണ്ടാക്കാം.

പനീര്‍, ക്യാപ്‌സിക്കം എന്നിവ ചേര്‍ത്ത് സ്വാദിഷ്ടമായ പനീര്‍-ക്യാപ്‌സിക്കം ഫ്രൈ ഉണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

Paneer Capsicum Fry

പനീര്‍ ക്യൂബ്‌സ്-കാല്‍കിലോ
ക്യാപ്‌സിക്കം-1
മൈദ-കാല്‍കപ്പ്
കോണ്‍ഫ്‌ളോര്‍-2 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
തന്തൂരി ചിക്കന്‍ മസാല-1 ടീസ്പൂണ്‍
കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

ക്യാപ്‌സിക്കം കനംകുറച്ച് നീളത്തില്‍ നുറുക്കുക.

മൈദ, കോണ്‍ഫ്‌ളോര്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, തന്തൂരി ച്ിക്കന്‍ മസാല, മല്ലിയില അരിഞ്ഞത് എന്നിവ കലര്‍ത്തി പേസ്റ്റുണ്ടാക്കുക.

ഇതില്‍ പനീര്‍, ക്യാപ്‌സിക്കം എന്നിവ ചേര്‍ത്തിളക്കുക.

പാനില്‍ എണ്ണ ചൂടാക്കുക. പനീര്‍ കൂട്ട് കുറേശെ വീതം ഇതിലേയ്ക്കിട്ടു വറുത്തു കോരാം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇത് വറുക്കണം.

പനീര്‍-ക്യാപ്‌സികം ഫ്രൈ ചൂടോടെ കഴിയ്ക്കാം.

പനീര്‍-ക്യാപ്‌സിക്കം ഫ്രൈ, സ്‌നാക്‌സ്, പാചകം, വെജ്‌

English summary

Paneer Capsicum Fry

Paneer can be cooked in different styles. Here is a tasty recipe of paneer-capsicum fry,
Story first published: Wednesday, June 18, 2014, 14:37 [IST]
X
Desktop Bottom Promotion