ഓട്‌സ് സൂപ്പ് തയ്യാറാക്കാം

Posted By:
Subscribe to Boldsky

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ നിരയില്‍ ഒന്നാംസ്ഥാനത്താണ് ഓട്‌സ്. തടി കുറയ്ക്കുക, അസുഖങ്ങള്‍ക്ക് പരിഹാരം തുടങ്ങിയ ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ധാരാളമാണ്.

സൂപ്പൂം ആരോഗ്യത്തിന് നല്ല ഒരു ഭക്ഷണമാണ്. പ്രത്യേകിച്ച് അസുഖങ്ങളുള്ളപ്പോള്‍. ഓട്‌സ് കൊണ്ട് ദോശയും ഇഡ്ഢലിയും ഉപ്പുമാവും മാത്രമല്ല, സൂപ്പുമുണ്ടാക്കാം.

ഓട്‌സ് സൂപ്പ് എപ്രകാരമാണ് ഉണ്ടാക്കുന്നതെന്നു നോക്കൂ,

Oats Soup Recipe

ഓട്‌സ്-2 ടേബിള്‍ സ്പൂണ്‍

പാല്‍-1 കപ്പ്

സവാള-കാല്‍ ഭാഗം അരിഞ്ഞത്

വെളുത്തുള്ളി-2 അല്ലി

ഉപ്പ്

കുരുമുളക്

ഓയില്‍

മല്ലിയില

ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഇവ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചേര്‍ത്തിളക്കണം.

ഓട്‌സ് മറ്റൊരു പാത്രത്തില്‍ ആദ്യം വെള്ളം ചേര്‍ത്തു നല്ലപോലെ വേവിയ്ക്കുക. പിന്നീട് പാലു ചേര്‍ത്തും വേവിയ്ക്കണം. നല്ലപോലെ വെന്തുടയണം.

ഇതിലേയ്ക്ക് വറുത്തു വച്ചിരിയ്ക്കുന്ന ചേരുവകള്‍ ചേര്‍ത്തിളക്കണം. പിന്നീട് പാകത്തിന് ഉപ്പും മല്ലിയിലയും കുരുമുളകുപൊടിയും ഇളക്കിച്ചേര്‍ക്കാം.

ഓട്‌സ് സൂപ്പ് തയ്യാര്‍.

Read more about: soup സൂപ്പ്
English summary

Oats Soup Recipe

Recipe for oats soup is simple. Oats soup is an Indian recipe. Oatmeal soup recipes are popular. Read on to know how to cook oats soup.
Story first published: Wednesday, December 3, 2014, 15:03 [IST]